

ഹുബ്ബള്ളി: രഞ്ജി ട്രോഫി ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്. ആദ്യമായി ഫൈനൽ കളിക്കുന്ന ജമ്മു കശ്മീർ മുന്‍ ചാംപ്യന്‍മാരായ കര്‍ണാടകക്കെതിരെ മികച്ച നിലയിൽ. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ് ജമ്മു കശ്മീർ. ഇതോടെ 477 റൺസിന്റെ ലീഡ് ആണ് ടീമിന് ഉള്ളത്. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം ഇന്നിങ്‌സിൽ ലീഡ് നേടിയ ബലത്തിൽ ജമ്മുവിന് കിരീടം നേടാം.
5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കര്‍ണാടക ബാറ്റിങ് പുനരാരംഭിച്ചത്. കെഎല്‍ രാഹുല്‍, ക്യാപ്റ്റന്‍ ദേവ്ദത്ത് പടിക്കല്‍, കരുണ്‍ നായര്‍ എന്നിവരെല്ലാം പരാജയപ്പെട്ടത് കര്‍ണാടകയ്ക്ക് വന്‍ തിരിച്ചടിയായി.
മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നതായിരുന്നു അവര്‍ക്ക് ആശ്വാസം നല്‍കിയത്. നാലാം ദിനത്തില്‍ മായങ്ക് 160 റണ്‍സുമായി മടങ്ങിയതിനു പിന്നാലെ കര്‍ണാടകയുടെ ബാറ്റിങ് അവസാനിക്കുകയും ചെയ്തു. ജമ്മുവിനായി അക്വിബ് നബി 5 വിക്കറ്റുകള്‍ നേടി.
രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ജമ്മുവിന്റെ രണ്ട് വിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടമായത് കര്‍ണാടകയുടെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ ഓപ്പണർ കമ്രാൻ ഇഖ്ബാൽ പുറത്താകാതെ 94 റൺസ് നേടിയതോടെ മത്സരത്തിലേക്ക് ജമ്മു തിരിച്ചെത്തി. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ സഹിൽ ലോത്രയാണ് കമ്രാനൊപ്പം ക്രീസിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates