രണ്ട് ഓവറിൽ 46 റൺസ്; രണ്ട് 'നാണംകെട്ട' റെക്കോർഡും ദുബെക്ക് സ്വന്തം

ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഈ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Shivam Dube
Shivam Dube Sets Unwanted T20 World Cup Records Despite India’s Big Win Over ZimbabweFILE
Updated on
1 min read

ചെന്നൈ: ടി20 ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെക്കെതിരെ വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുക ആണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഈ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ആറാം ബോളറെന്ന നിലയില്‍ പന്തെറിഞ്ഞ ശിവം ദുബെ രണ്ട് മോശം റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.

Shivam Dube
ജമ്മു, കന്നി രഞ്ജി ട്രോഫി കിരീടത്തിലേക്ക് കൂടുതല്‍ അടുത്തു; ഫൈനലില്‍ നിര്‍ണായക ലീഡ്

സിംബാബ്‌വെയുടെ ഇന്നിങ്സിൽ 15, 20 എന്നി ഒവറുകളിൽ പന്തെറിഞ്ഞ ദുബെ ആദ്യ ഓവറിൽ 26 റൺസും അവസാന ഓവറിൽ 20 റൺസുമാണ് വഴങ്ങിയത്. രണ്ട് ഓവറുകളിൽ 46 റൺസാണ് താരം വിട്ടു കൊടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളർ തന്റെ ആദ്യ രണ്ട് ഓവറുകളിൽ വഴങ്ങുന്ന ഏറ്റവും കൂടുതൽ റൺസെന്ന നാണക്കേടിന്റെ റെക്കോർഡാണ് ഇതിൽ ആദ്യത്തേത്.

Shivam Dube
'സഞ്ജു വീണ്ടും ആ തെറ്റ് ആവർത്തിച്ചു'; വിമർശനവുമായി സുനിൽ ഗാവസ്കർ

ആദ്യ ഓവറില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ശിവം ദുബെ ബൗൾ ചെയ്തത്. തുടര്‍ച്ചയായി വൈഡുകളെറിഞ്ഞ താരം പിച്ചിന് പുറത്ത് കുത്തുന്ന തരത്തില്‍ നോബോളും എറിഞ്ഞു. രണ്ട് ഓവറുകളിൽ 2 നോബോളുകളും 4 വൈഡുകളും ശിവം ദുബെ എറിഞ്ഞു. ഇതോടെ ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ നോ ബൗളുകൾ എറിയുന്ന താരമെന്ന മോശം റേക്കോർഡും താരത്തിനെ തേടിയെത്തി. ഈ ടൂർണമെന്റിൽ അഞ്ച് നോ ബൗളുകളാണ് താരം എറിഞ്ഞത്.

Summary

Shivam Dube Sets Unwanted T20 World Cup Records Despite India’s Big Win Over Zimbabwe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com