sara ali khan chewing gum Instagram, pexels
Health

വിശക്കുമ്പോൾ സ്നാക് ആയി ച്യൂയിങ് ​ഗം കഴിക്കും, സാറാ അലി ഖാന്റെ ഭക്ഷണശീലം ആരോ​ഗ്യകരമോ?

ഭക്ഷണ ശേഷം ച്യൂയിങ് ​ഗം മിതമായ രീതിയിൽ ചവയ്ക്കുന്നതിൽ തെറ്റില്ല.

സമകാലിക മലയാളം ഡെസ്ക്

രു സ്നാക്ക് എന്ന പോലെ യാത്രകളിൽ എപ്പോഴും താൻ കയ്യിൽ കരുതുന്ന ഒന്നാണ് ച്യൂയിങ് ​ഗം എന്ന് ബോളിവുഡ് താരം സാറാ അലി ഖാൻ. വിശക്കുമ്പോൾ ച്യൂയിങ് ​ഗം വായിലിട്ടു ചവയ്ക്കും. അത് തന്റെ ശരീരഭാര നിയന്ത്രണത്തിന് സഹായിക്കുന്നുണ്ടെന്നും സാറാ പറയുന്നു. നല്ലതു പോലെ വിശന്നാൽ കഴിക്കാൻ കയ്യിൽ ബദാം, വാൽനട്ട് പോലുള്ള നട്സും കരുതാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. വിശക്കുമ്പോൾ ച്യൂയിങ് ​ഗം കഴിക്കുന്ന സാറയുടെ ശീലം ഇപ്പോൾ സോഷ്യൽമീഡിയയിലും ചർച്ചയായിരിക്കുകയാണ്.

ച്യൂയിങ് ​ഗം ആരോ​ഗ്യകരമായ ശീലമാണോ?

പഞ്ചസാര, ഫ്ലേവറുകൾ, മധുരം എന്നിവയ്ക്കൊപ്പം 'ഗം ബേസ്' ഉപയോഗിച്ചാണ് ച്യൂയിങ് ​ഗം ഉണ്ടാക്കുന്നത്. ഇവ വായിലെ ഉമിനീർ ഉൽപാദനം വർധിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യാൻ സഹായിക്കുന്നു. കൂടാതെ വായ്നാറ്റം കുറയ്ക്കാനും സമ്മർദം ലഘൂകരിക്കാനും നല്ലതാണ്. കൂടാതെ മധുരത്തോടുള്ള ആസക്തി കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്ന കുറയ്ക്കാനും ച്യൂയിങ് ​ഗം ഉപയോ​ഗിക്കാറുണ്ട്.

എന്നാൽ വെറും വയറ്റിൽ ച്യൂയിങ് ​ഗം ചവയ്ക്കുമ്പോൾ ദഹനസംവിധാനം ആമാശയത്തിൽ ദഹനത്തിനായി ആസിഡുകൾ ഉൽപാദിപ്പിക്കുകയും ഭക്ഷണം ചെല്ലാതെ വരുമ്പോൾ ആമശയത്തിന്റെ പാളികളെ കേടുവരുത്താനും കാരണമാകുന്നു. ഇത് വയറ്റിലെ അള്‍സറുണ്ടാകാൻ കാരണമാകാം. ച്യൂയിങ് ​ഗമ്മിനെ തുടർച്ചയായി വിശപ്പടക്കാൻ ആശ്രയിക്കുന്നത് വയറു വീർക്കാനും വയറ്റിൽ ​ഗ്യാസുണ്ടാകും മറ്റ് അസ്വസ്ഥതയ്ക്കും കാരണമാകുന്നു.

വിശപ്പടക്കാൻ വേണ്ടി ച്യൂയിങ് ​ഗം ഉപയോ​ഗിക്കുമ്പോൾ വിശപ്പ് വർധിക്കാനും അനാരോഗ്യകരവുമായ ലഘുഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിലേക്കും നയിച്ചേക്കാം. മാത്രമല്ല, ച്യൂയിങ് ​ഗം പല്ലുകളുടെ ആരോ​ഗ്യത്തിനും സുരക്ഷിതമല്ല. ഇവ പല്ലുകളിലെ ഇനാമൽ നഷ്ടപ്പെടുത്താനും വായിൽ ബാക്ടീരിയ ആക്രമണത്തിനും കാരണമാകുന്നു. ഭക്ഷണ ശേഷം ച്യൂയിങ് ​ഗം മിതമായ രീതിയിൽ ചവയ്ക്കുന്നതിൽ തെറ്റില്ല. ഇത് ഉമിനീർ ഉൽപാദനം ഉത്തേജിപ്പിക്കാനും താടിയെല്ലിന്റെ പേശികൾക്ക് അമിത സമ്മർദം നൽകാതെ പല്ലുകൾ വൃത്തിയാകാനും സഹായിക്കുന്നു.

സാറാ അലി ഖാൻ പറഞ്ഞ മറ്റൊരു സ്കാന് നട്സ് ആണ്. അത് തികച്ചും ആരോ​ഗ്യകരമായ ശീലമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നട്സിന് ഗ്ലൈസെമിക് സൂചിക കുറവായതിനാൽ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് (CVD) പ്രധാന ഘടകമായ പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

ബദാം

രാവിലെ വെള്ളത്തിൽ കുതിർത്ത ബദാം കഴിക്കുന്നത് ഓർമശക്തി വർധിക്കുന്നതിനും ദഹനം മെച്ചപ്പെടുന്നതിനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ബദാമിൽ പ്രോട്ടീൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

വാൽനട്സ്

നട്സിന്റെ രാജാവെന്നാണ് വാൽനട്സിനെ അറിയപ്പെടുന്നത്. ഇതിൽ ആന്റിഓക്സിഡന്റുകളും പ്രോട്ടീനും ആരോ​ഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ, വാൽനട്സ് കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവയുടെ മികച്ച ഉറവിടവുമാണ്.

ച്യൂയിങ് ഗം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങൾക്ക് ച്യൂയിങ് ഗം ഇഷ്ടമാണെങ്കിൽ, സൈലിറ്റോൾ അല്ലെങ്കിൽ സ്റ്റീവിയ പോലുള്ള കുറഞ്ഞ കലോറി മധുരം കൊണ്ടുണ്ടാക്കിയ പഞ്ചസാര രഹിതമായവ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Sara Ali Khan Carries Chewing Gum as a Snack: Can It Really Keep You Full

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

35 ലക്ഷം രൂപ തട്ടി, മെന്റലിസ്റ്റ് ആദിക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയ്

കത്വയില്‍ ഏറ്റുമുട്ടല്‍, ഭീകരനെ വധിച്ച് സൈന്യം

ടീം മാനേജർ,സീനിയർ റസിഡന്റ്, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഒഴിവുകൾ

കുട്ടികളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കുന്നു; ആലപ്പുഴയിലെ ഒരു സ്‌കൂളിന് അവധി

SCROLL FOR NEXT