വാഗസ് നാഡി തെറാപ്പി 
Health

വാഗസ് നാഡി തെറാപ്പി, വിഷാദരോഗത്തെ തുരത്താന്‍ പുതിയ ചികിത്സാ രീതി, 12 മാസം കൊണ്ട് ഫലപ്രാപ്തി

12 മാസത്തിനിടെ വിഷാദലക്ഷണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

വിഷാദ രോഗത്തിന് മികച്ച ചികിത്സാ രീതി വികസിപ്പിച്ച് ഗവേഷകര്‍. സെന്റ്. ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വാഗസ് നാഡിയെ ഉത്തേജിപ്പിക്കുന്നതിലൂടെ കഠിനമായതും ദീര്‍ഘകാലവുമായ വിഷാദരോഗമുള്ളവരില്‍ മികച്ച ഫലപ്രാപ്തി ഉണ്ടാക്കുന്നതായി കണ്ടെത്തി. കൂടാതെ തെറാപ്പി ചെയ്തു ഒരു വര്‍ഷത്തിന് ശേഷം അവരുടെ മാനസികാവസ്ഥ, ജീവിത നിലവാരം, ദൈനംദിന ജോലികള്‍ പൂര്‍ത്തിയാക്കാനുള്ള കഴിവ് എന്നിവ ഗണ്യമായി മെച്ചപ്പെട്ടുവെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ അവയവവ്യവസ്ഥകളുമായും മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള തലച്ചോറിലെ വിവിധ ഭാഗങ്ങളുമായും ബന്ധമുള്ള വാഗസ് നാഡിയുടെ ഉത്തേജനം വ്യക്തികളില്‍ വിഷാദ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബ്രെയിന്‍ സ്റ്റിമുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയില്‍ കടുത്ത വിഷാദരോഗ ബാധിതരും മരുന്നുകളിലൂടെയും മറ്റ് സമീപനങ്ങളിലൂടെയും വിഷാദരോഗത്തെ ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയാത്തവരുമായ 500 പേരാണ് പഠനത്തിന്റെ ഭാഗമായത്. പേസ് മേക്കറിന് സമാനമായ ഉപകരണം അവരില്‍ ഘടിപ്പിച്ചുകൊണ്ട് വാഗസ് നാഡിയെ ഉത്തേജിപ്പിച്ചു. ഇതിന് പിന്നാലെ വൈദ്യുതി സ്പന്ദനങ്ങള്‍ മാനസികാവസ്ഥ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗങ്ങളിലേക്ക് അയച്ചു.

12 മാസത്തെ ട്രയല്‍ കാലഘട്ടത്തില്‍ ഓരോ മൂന്ന് മാസത്തിനിടയിലും ഇവരുടെ ജീവിത നിലവാരവും ദൈംദിന ജീവിത ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള കഴിവും വിഷാദ ലക്ഷണങ്ങളും വിലയിരുത്തി. പരീക്ഷണത്തില്‍ പങ്കെടുത്ത വലിയൊരു വിഭാഗത്തിനും വിഷാദലക്ഷണങ്ങള്‍ ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. ചിലര്‍ രോഗമുക്തരായെന്നും ഗവേഷകര്‍ വിശദീകരിച്ചു. എന്നാല്‍ ഫലപ്രാപ്തി എത്രത്തോളം നിലനില്‍ക്കുമെന്നും പങ്കെടുത്തവര്‍ക്ക് എത്രത്തോളം പ്രയോജനം ലഭിക്കുമെന്നും നിര്‍ണയിക്കുന്നതിന് നാല് വര്‍ഷം കൂടി നിരീക്ഷണം തുടരേണ്ടതുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT