Hibiscus flower, Hair care tips Pexels
Health

മുടി ഡ്രൈ ആക്കാത്ത നാച്ചുറല്‍ ഷാംപൂ, വീട്ടിലുണ്ടാക്കാം

കെമിക്കലുകൾ നിറഞ്ഞ ഷാംപൂ സ്ഥിരം ഉപയോ​ഗിക്കുന്നത് മുടിയുടെ കനം കുറയ്ക്കാനും ഘടന മാറ്റാനും കാരണമാകും.

Author : സമകാലിക മലയാളം ഡെസ്ക്

ലയോട്ടിയിലും മുടിയിഴകളിലും പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും ചെളിയും നീക്കം ചെയ്യാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഷാംപൂ വാഷ് ചെയ്യണം. എന്നാൽ കെമിക്കലുകൾ നിറഞ്ഞ ഷാംപൂ സ്ഥിരം ഉപയോ​ഗിക്കുന്നത് മുടിയുടെ കനം കുറയ്ക്കാനും ഘടന മാറ്റാനും കാരണമാകും. പ്രകൃതിദത്തമായ ചേരുവകൾ ഉപയോ​ഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഷാംപൂ പരീക്ഷിച്ചാലോ?

ഉലുവ, ചെമ്പരത്തി (hibiscus flower), സോപ്പ് നട്സ്, വിറ്റാമിന്‍ ഇ കാപ്സൂള്‍ ഇത്രയും ഉണ്ടെങ്കില്‍ നാച്ചുറള്‍ ഷാംപൂ വീട്ടില്‍ തയ്യാറാക്കാം.

ചെമ്പരത്തി ഷാംപൂ ഉണ്ടാക്കുന്ന വിധം

  • ഉലുവ തലേന്ന് കുതിര്‍ത്തു വയ്ക്കുക.

  • അടുത്ത ദിവസം അതിലേക്ക് ചുവന്ന ചെമ്പരത്തിപ്പൂവിന്റെ ഇതളുകളും സോപ്പ് നട്‌സും ചേര്‍ക്കുക.

  • ശേഷം തിളപ്പിക്കുക. തിളപ്പിച്ച ശേഷം ഈ മിശ്രിതം അരിച്ചെടുക്കാം.

  • അതിലേക്ക് അല്‍പം നാരങ്ങ നീര് ചേര്‍ക്കാം. ഒരു വിറ്റാമിന്‍ ഇ ക്യാപ്‌സൂള്‍ പൊട്ടിച്ചൊഴിച്ച് ഇളക്കി യോജിപ്പിക്കുക.

  • ഇത് രണ്ട് ആഴ്ച വരെ ഫ്രിഡ്ജില്‍ വെച്ച് ഉപയോഗിക്കാവുന്നതാണ്.

  • ഇത് മുടിയിഴകളെ ബലമുള്ളതും തിളക്കമുള്ളതുമാക്കാന്‍ സഹായിക്കും.

Hair care tips: Shampoo making with natural ingredients

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജീവന്റെ തുടിപ്പുണ്ടോ?; വയനാട് മണ്ണിടിച്ചിലില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ മൂവ്‌മെന്റ് ലൊക്കേറ്റിങ് കാമറകള്‍, കെഡാവര്‍ നായകള്‍

99 രൂപയ്ക്ക് സിനിമാ ടിക്കറ്റുകള്‍; വാഗ്ദാനവുമായി മലയാളി സ്റ്റാര്‍ട്ട്അപ്പ് കോമ്പസ് നൗ

ലോകകപ്പില്‍ അവസാനഘട്ട മത്സരങ്ങള്‍ക്കായി 'ട്രിയോണ്ട ഫൈനല്‍' പന്ത് പുറത്തിറക്കി, അറിയാം പ്രത്യേകതകള്‍

ഇനി റിയർ വ്യൂ മിറർ 'ഇല്ല'; നൽകുന്നത് വലിയൊരു സുരക്ഷാ സന്ദേശം!, അറിയാം പുതിയ പേര്?

തിരുവന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ്; കേന്ദ്രസര്‍ക്കാര്‍ അനുമതി തേടി കേരളം