ABC Juice Pexels
Health

ഗുണങ്ങള്‍ മാത്രമല്ല, ചില പാര്‍ശ്വഫലങ്ങളും എബിസി ജ്യൂസിനുണ്ട്

പോഷകസമ്പന്നമായ ഈ ജ്യൂസ് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ചർമം തിളങ്ങാനും മുടി വളരാനുമൊക്കെ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

സോഷ്യൽമീഡിയയിൽ വൈറലായതോടെ എബിസി ജ്യൂസിന് ആരാധകർ കൂടിവരികയാണ്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ഒരുമിച്ച് ചേർത്താണ് എബിസി ജ്യൂസ് ഉണ്ടാക്കുന്നത്. പോഷകസമ്പന്നമായ ഈ ജ്യൂസ് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും ചർമം തിളങ്ങാനും മുടി വളരാനുമൊക്കെ സഹായിക്കും. എന്നാൽ ​ഗുണങ്ങൾ മാത്രമല്ല, എബിസി ജ്യൂസിന് ചില പാർശ്വഫലങ്ങളും ഉണ്ടെന്ന് മറക്കരുത്.

ആപ്പിളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചതാണ്. ബീറ്റ്റൂട്ടിൽ വിറ്റാമിനുകൾ, ധാതുക്കൾ, നൈട്രേറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറക്കാനും ഹീമോഗ്ലോബിൻ വർധിപ്പിക്കാനും വ്യായാമ ശേഷി കൂട്ടാനും സഹായിക്കും. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ബീറ്റാ കരോട്ടിൻ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

എബിസി ജ്യൂസിന്‍റെ പാര്‍ശ്വഫലങ്ങള്‍

എബിസി ജ്യൂസിലെ ഒരു പ്രധാന ചേരുവയായ ബീറ്റ്റൂട്ടിൽ ഓക്‌സലേറ്റുകൾ കൂടുതലാണ്. ഇത് ചില ആളുകളിൽ വൃക്കയിൽ കല്ലുകൾ രൂപപ്പെടാൻ കാരണമായേക്കാം. വൃക്കയിൽ കല്ലുകളുടെ ചരിത്രമുള്ളവരോ ഓക്‌സലേറ്റുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സാധ്യതയുള്ളവരോ ജ്യൂസ് ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.

മാത്രമല്ല, ആപ്പിളിലും കാരറ്റിലും പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവ ജ്യൂസ് ആക്കി കുടിക്കുമ്പോള്‍ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം വേഗത്തിലാക്കാന്‍ സാധ്യതയുണ്ട്.

എബിസി ജ്യൂസില്‍ ഉയർന്ന അളവില്‍ അടങ്ങിയ നാരുകള്‍, പ്രത്യേകിച്ച് സെൻസിറ്റീവായ ദഹനവ്യവസ്ഥയുള്ളവരിൽ, അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. നാരുകള്‍ അടങ്ങിയ ഭക്ഷണം മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കുക. വയറുവീർക്കൽ, ഗ്യാസ്, വയറിളക്കം എന്നിവ ഒഴിവാക്കാൻ ജലാംശം നിലനിർത്തുകയും നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്രമേണ വർധിപ്പിക്കുകയും ചെയ്യുക.

Health tips: Side Effects of ABC Juice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പിണറായി നയിക്കും; ഭൂരിപക്ഷം കിട്ടിയാല്‍ എല്ലാവര്‍ക്കും സ്വീകാര്യനായ ആള്‍ മുഖ്യമന്ത്രി'

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

നിയമസഭാ സമ്മേളനം ചൊവ്വാഴ്ച മുതല്‍; ബജറ്റ് 29ന്

കടയിലെത്തി യുവതിക്കെതിരെ കത്തി വീശി, വധഭീഷണി മുഴക്കി; കേസ്

'കാട്ടിറച്ചി വില്‍പന നടത്തുന്ന സംഘം'; വയനാട്ടില്‍ മൂന്നുപേര്‍ നാടന്‍തോക്കുമായി പിടിയില്‍

SCROLL FOR NEXT