Beetroot Juice pexels
Health

നല്ലതാണെന്ന് കരുതി ഓവർ ആകരുത്, അമിതമായാൽ ബീറ്റ്റൂട്ടും വിഷം

ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

ന്തെങ്കിലുമൊന്ന് നല്ലതാണെന്ന് ആരെങ്കിലും പറഞ്ഞാൽ ആ പുറകെ സോഷ്യൽമീഡിയയും അതിന് പിന്നാലെ ബാക്കിയുള്ളവരും പോവുകയാണെല്ലോ ഇപ്പോഴത്തെ ഒരു ട്രെൻഡ്. ആരോ​ഗ്യക്കാര്യത്തിലും ഏറെക്കുറെ അങ്ങനെ തന്നയാണ് സംഭവിക്കാറ്. സോഷ്യൽമീഡിയയിൽ പോഷക​ഗുണങ്ങളുടെ കാര്യത്തിൽ എല്ലാക്കാലത്തും മുൻപന്തിയിലാണ് ബീറ്റ്റൂട്ട്. നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ടെങ്കിലും അമിതമായാൽ ബീട്ട്റൂട്ടും പ്രശ്നക്കാരനാണ്.

ബീറ്റ്റൂട്ടിൽ ഓക്സലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മൂത്രത്തിൽ കാൽസ്യം ഓക്സലേറ്റ് വർധിപ്പിക്കുകയും കിഡ്നി സ്റ്റോണിന് കാരണമാവുകയും ചെയ്യും. ഓക്‌സലേറ്റ് തരത്തിലുള്ള കിഡ്‌നി സ്റ്റോൺ ഉണ്ടാകാൻ സാധ്യതയുള്ളവർ ബീറ്റ്‌ടോപ്പുകൾ അധികം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

കൂടാതെ ബീറ്റ്റൂട്ട് അലർജി ഉണ്ടാക്കുമെന്ന് നിങ്ങൾ അറിയാമോ? ബീറ്റ വി 1 എന്ന ലിപിഡ് ട്രാൻസ്ഫർ പ്രോട്ടീൻ, പ്രൊഫലിൻ (ബീറ്റ വി 2), ബീറ്റ വി പിആർ -10 തുടങ്ങിയ അലർക്കിക്ക് കാരണമാകുന്ന നിരവധി അലർജി പ്രോട്ടീനുകൾ ബീറ്റ്റൂട്ടിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത് നേരിയ തോത് മുതൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ വരെ സൃഷ്ടിക്കാം. ബീറ്റ്റൂട്ടിൽ കാർബോഹൈഡ്രേറ്റുകളായ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്.

ഇത് ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്) അല്ലെങ്കിൽ മറ്റ് ഗ്യാസ്ട്രോ ഇൻ്റസ്റ്റൈനൽ പ്രശ്‌നങ്ങൾ ഉള്ളവരിൽ ദഹനക്കേട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ബീറ്റ്റൂട്ടിൽ നൈട്രേറ്റ് കൂടുതലായതിനാൽ അമിതമായി കഴിക്കുന്നത് വയറുവേദനയ്ക്ക് കാരണമാകും. കൂടാതെ അമിതമായി നൈട്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ​ഗർഭിണികളിൽ തലകറക്കം, തലവേദന, ഉർജ്ജക്കുറവ് എന്നിവ അനുഭവപ്പെടാം.

Side effects of beetroots

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ധനവില വര്‍ധന ഉടനില്ല; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

'തൃഷയ്ക്ക് പെണ്ണുങ്ങളോടാണ് താല്പര്യം, വിജയ് അവരുടെ കയ്യിലെ പാവ'; ​നടിക്കെതിരെ ആരോപണവുമായി ​ഗായിക

'50 ലക്ഷം രൂപ പിഴയോ, അതുകൊണ്ട് നന്നാകുമോ?... 2 വർഷം ടീമിന്റെ പരിസരത്തേക്ക് പോലും അടുപ്പിക്കരുത്'

അൽപം മെനക്കെടാൻ റെഡി ആണോ? ഇരട്ടത്താടി കുറയ്ക്കാൻ 7 വ്യായാമങ്ങൾ

'അവൾ കണ്ടുപിടിച്ച ഒരു കാര്യം കാണിച്ചു തരാം, 10 വയസിനുള്ളിൽ വരുമാനവും നേടി തുടങ്ങി'; മകളേക്കുറിച്ച് സണ്ണി ലിയോണി

SCROLL FOR NEXT