Alcohol with chicken fry Meta AI Image
Health

മദ്യത്തിനൊപ്പം ചിക്കനും ബീഫും? 'പണി' പിന്നാലെ വരുന്നുണ്ട്

മദ്യം ഉള്ളിലെത്തിയാൽ ​ഗെലാനിൻ എന്ന ഹോർമോൺ ഉത്പാദനം വ‍ർധിക്കാൻ തുടങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ദ്യം ഒരു തുള്ളിയാണെങ്കിലും അത് ആരോ​ഗ്യത്തിന് അപകടമാണ്. അതിനൊപ്പം ടെച്ചിങ്സ് ആയി ചിക്കനും ബീഫുമൊക്കെ ചേരുമ്പോൾ ശരീരത്തിന് അത് ഇരട്ടി സമ്മർദമാകും. മദ്യപിക്കാൻ പ്ലാൻ ഇട്ടാൽ, പിന്നെ ഭക്ഷണം രണ്ടാമതാണ് മലയാളികൾക്ക്.

മദ്യം ഉള്ളിലെത്തിയാൽ ​ഗെലാനിൻ എന്ന ഹോർമോൺ ഉത്പാദനം വ‍ർധിക്കാൻ തുടങ്ങുന്നു, ഇത് അമിതമായി വിശപ്പിന് കാരണമാകും. പിന്നീട് ഭക്ഷണം കഴുക്കുന്നതിന് കണക്കുണ്ടാകില്ല. ചിക്കനും ബീഫും മട്ടനും പോർക്കുമൊക്കെ മദ്യത്തിന് അകമ്പടിയായി വന്നുകൊണ്ടേയിരിക്കും.

ഒരു ശരാശരി മലയാളി അത്യാവശ്യം മദ്യപിച്ച ശേഷം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ഏകദേശം 2000 കിലോ കലോറി ഊർജ്ജം ലഭിക്കും. അതായത്, ഒരു ദിവസം ആവശ്യമായ ഊർജ്ജം ഒരു നേരം കൊണ്ട് അകത്താകുമെന്ന് ചുരുക്കം.

ചിയേഴ്‌സിന് മുൻപ്

  • മദ്യപാനം ഒഴിവാക്കുക എന്നതാണ് പ്രധാനം. അതിന് സാധിക്കുന്നില്ലെങ്കിൽ മിതത്വം പാലിക്കാൻ ശ്രമിക്കണം.

  • മദ്യത്തിനൊപ്പം മത്സ്യം, മാംസം എന്നിവ ഫ്രൈ ചെയ്തത് കഴിക്കുന്നത് ഒഴിവാക്കി, കറിയായി കഴിക്കുന്നതാണ് കുറച്ച് ഭേദം

  • മുട്ടയുടെ വെള്ളമാത്രം ഉപയോഗിച്ചുള്ള ഓംലെറ്റുകൾ, പഴുത്ത തക്കാളി, കൂൺ മുതലായവ പാചകം ചെയ്തു കഴിക്കുന്നത് ഉചിതമാണ്.

  • മൈദ കൊണ്ടുള്ള വിഭവങ്ങൾ മദ്യത്തിനൊപ്പം കഴിക്കരുത്. ഗോതമ്പ് പൊടി ഉപയോഗിച്ചുണ്ടാക്കിയ ചെറിയ വിഭവങ്ങളാണ് നല്ലത്.

  • എണ്ണയിൽ വറുത്തവ, ബേക്കറി, മിക്‌സ്ചർ, ചിപ്‌സ് എന്നിവയ്ക്ക് പകരം നിലക്കടല, പിസ്ത, ബദാം, മുന്തിരി എന്നിവ കഴിക്കാം.

  • മദ്യപിച്ചാൽ ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം തടയാൻ ഇത് സഹായിക്കും.

Side effects of paring alcohol with heavy snacks

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എലി കൊണ്ടുപോയിട്ടില്ല; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി; ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവ്

ഐടിഐ അഡ്മിഷൻ തീയതി നീട്ടി! വിദ്യാർഥികൾക്ക് വീണ്ടും അവസരം; 78 ട്രേഡുകളിലേക്ക് അപേക്ഷിക്കാം

മരിക്കാത്ത ഓർമ്മകളുമായി ഡോ ധനലക്ഷ്മി; മരണത്തിന് മുൻപ് എഴുതിയ നോവൽ 'അൺഫിറ്റഡ്' കണ്ണൂരിൽ പ്രകാശനം ചെയ്യും

'പറഞ്ഞത് തെറ്റി, വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതല്ലേ'; 20-20 ക്ലൈമാക്‌സ് ഷൂട്ടിനിടെ പോയത് എങ്ങോട്ട്? ട്രോളുകള്‍ക്ക് ജയറാമിന്‍റെ മറുപടി

പ്രിൻസിപ്പൽ തസ്തികയിൽ ജോലി നേടാം; ന്യൂനപക്ഷക്ഷേമ വകുപ്പിൽ അവസരം, നിരവധി ഒഴിവുകൾ