Health

ശരീരത്തില്‍ പ്രോട്ടീന്‍ അഭാവമുണ്ടോ? അറിയാൻ ഈ 6 ലക്ഷണങ്ങൾ

മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല

സമകാലിക മലയാളം ഡെസ്ക്

മ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. ആവശ്യത്തിനു പ്രോട്ടീന്‍ ശരീരത്തിന് ലഭിക്കുന്നുണ്ടോ എന്നറിയാന്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ സഹായിക്കും.

ചര്‍മവും മുടിയും നഖവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

ഇലാസ്റ്റിന്‍, കൊളാജെന്‍, കെരാറ്റിന്‍ പോലുള്ള പ്രോട്ടീനുകൾ കൊണ്ടാണ് മുടി, ചർമം, നഖം എന്നിവ നിർമിച്ചിരിക്കുന്നത്. ശരീരത്തിൽ പ്രോട്ടീന്‍റെ അഭാവം മുടിയുടെ കട്ടി കുറയാനും നഖം പൊട്ടാനും ചർമം വരളാനും കാരണമാകുന്നു.

പേശികളുടെ വലിപ്പം കുറയും

പേശികളുടെ വികാസത്തിനും സംരക്ഷിക്കാനും പ്രോട്ടീന്‍ നിർണായകമാണ്. ഡയറ്റിൽ പ്രോട്ടീൻ ഇല്ലാത്തത് പേശികളുടെ വലുപ്പം കുറയാൻ കാരണമാകും. പേശികളുടെ വലിപ്പം കുറയുന്നത് നിങ്ങളുടെ ദൈനംദിനം പ്രവർത്തനത്തെ വരെ ബാധിക്കും.

അമിതമായ വിശപ്പ്

ശരീരത്തിൽ ഊർജ്ജം നിലനിർത്താൻ സഹായിക്കുന്നതിനൊപ്പം വിശപ്പടക്കാനും വയറു നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാനും പ്രോട്ടീൻ സഹായിക്കും. എത്ര കഴിച്ചാലും വീണ്ടും വീണ്ടും വിശക്കുന്നത് പ്രോട്ടീന്‍ അഭാവത്തിന്‍റെ സൂചനയാണ്. ഇത് ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണത്തോട് ആസക്തി വളർത്തും. ഇത് ശരീരഭാരം കൂട്ടാൻ കാരണമാകും.

ഹോര്‍മോണല്‍ അസന്തുലനം

ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം ഹോര്‍മോണ്‍ സന്തുലനം തകിടംമറിക്കും. ഇത്‌ മാനസികാവസ്ഥയെ ബാധിക്കുകയും വിഷാദം, ദേഷ്യം പോലുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് ക്രമേണ നയിക്കുകയും ചെയ്യും. മുട്ട, ചിക്കന്‍, മീന്‍, പാൽ ഉൽപ്പന്നങ്ങൾ, നട്‌സ്‌, വിത്തുകള്‍, ചീസ്‌, കടല, ബീന്‍സ്‌, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവയെല്ലാം പ്രോട്ടീന്റെ സമ്പുഷ്ട സ്രോതസ്സുകളാണ്‌.

മുറിവ് ഉണങ്ങാൻ വൈകുന്നു

കോശങ്ങളുടെ തകരാർ പരിഹരിക്കുന്നതിനും നിർമിക്കുന്നതിനും പ്രോട്ടീൻ അനിവര്യമാണ്. ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്താത്തത് മുറിവുകൾ ഉണങ്ങുന്നത് മന്ദ​ഗതിയിലാക്കും. മുറിവുകൾ ഉണങ്ങാൻ പതിവിലും സമയമെടുക്കുന്നത് പ്രോട്ടീന്റെ കുറവിനെ സൂചിപ്പിക്കുന്നു.

അണുബാധകൾ പതിവ്

ദുർബലമായ പ്രതിരോധശേഷി പ്രോട്ടീൻ അപര്യാപ്തതയുടെ മറ്റൊരു സൂചനയാണ്. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിബോഡികൾ പ്രോട്ടീനുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രോട്ടീനുകളുടെ കുറവ് രോ​ഗപ്രതിരോധത്തെ ബാധിക്കുകയും ജലദോഷം പോലുള്ള അണുബാധ പതിവാകുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT