പ്രതീകാത്മക ചിത്രം 
Health

കഠിനമായ ചുമയും ശ്വാസംമുട്ടലും; ഹൃദയാഘാതത്തിന്റെ നിശബ്ദ ലക്ഷണങ്ങൾ അവ​ഗണിക്കരുത് 

പ്രതിവര്‍ഷം ഏതാണ്ട് 1.7 കോടി ആളുകളാണ് ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ച് മരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് കാരണമാകുന്ന ഒന്നാണ് ഹൃദ്രോഗം. പ്രതിവര്‍ഷം ഏതാണ്ട് 1.7 കോടി ആളുകളാണ് ഹൃദയാഘാതവും പക്ഷാഘാതവും ബാധിച്ച് മരിക്കുന്നത്. ഹൃദയത്തിന്റെ പേശികളിലേക്ക് ആവശ്യത്തിന് രക്തവും ഓക്സിജനും എത്താത്തതിനെ തുടര്‍ന്നാണ് ഹൃദയാഘാത സംഭവിക്കുന്നത്. രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്‌ട്രോളും മറ്റ് വസ്തുക്കളുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. തുടര്‍ന്ന് ഹൃദയത്തിന്റെ പേശികള്‍ക്ക് ക്ഷതം സംഭവിക്കുന്നു.

ഹൃദയാഘാതവുമായി ബന്ധപ്പെട്ട് രാത്രിയിൽ ശരീരം നൽകുന്ന ഈ നിശ്ശബ്ദ ലക്ഷണങ്ങൾ അവ​ഗണിക്കരുത് 


ശ്വാസംമുട്ടല്‍

ശ്വാസം മുട്ടലാണ്‌ ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം. കിടക്കുമ്പോള്‍ ശരീരം ദ്രാവകങ്ങള്‍ ശരീരത്തിന്റെ പലഭാഗത്തേക്ക്‌ നീക്കുന്നു. ഹൃദയത്തിനു തകരാറുള്ളവരില്‍ ഈ ദ്രാവകം ശ്വാസകോശത്തില്‍ കെട്ടിക്കിടന്ന്‌ ശ്വാസംമുട്ടലുണ്ടാക്കും

അസാധാരണമായി വിയര്‍ക്കുക

അകാരണമായി രാത്രിയില്‍ വിയര്‍ക്കുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം  

കഠിനമായ ചുമ

രാത്രിയില്‍ അസ്വാഭാവികമായി നിരന്തരം ചുമയ്‌ക്കുന്നതും ഹൃദയത്തിനു തകരാര്‍ സംഭവിച്ചതിന്റെ ഫലമാകാം. ഹൃദയത്തിന്റെ തകരാര്‍ ശ്വാസകോശത്തില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നതിനു കാരണമായി ശ്വാസനാളിയെ ശല്യപ്പെടുത്തുന്നതാണ്‌ ചുമയിലേക്ക്‌ നയിക്കുന്നത്‌. 

കാലുകളില്‍ നീര്‍ക്കെട്ട്

തകരാറിലായ ഹൃദയം ദ്രാവകങ്ങള്‍ മുകളിലേക്ക്‌ പമ്പ്‌ ചെയ്യാതിരിക്കുന്നത്‌ ഇവ കാലുകളില്‍ കെട്ടിക്കിടക്കാന്‍ കാരണമാകാം. കാലുകളിലും കാല്‍മുട്ടിലും കാല്‍വണ്ണയിലുമൊക്കെ നീര്‍ക്കെട്ട്‌ ഇത്‌ മൂലം ഉണ്ടാകാം. 

അമിതമായ കൂര്‍ക്കംവലി

സാധാരണ കൂര്‍ക്കം വലിയല്ല മറിച്ച്‌ ഉറക്കത്തില്‍ ഇടയ്‌ക്ക്‌ ശ്വാസം തന്നെ നിലച്ച്‌ പോകുന്ന സ്ലീപ്‌ അപ്‌നിയ ഹൃദയത്തിനും തകരാറുണ്ടാക്കാം. 

ആരോ​ഗ്യകരമായ ഭക്ഷണശീലം, ജീവിത ശൈലി മെച്ചപ്പെടുത്തുന്നതിലൂടെയും പുകവലി ഉപേക്ഷിക്കുന്നതിലൂടെയും ഇതിൽ 80 ശതമാനം മരണങ്ങളും ഒഴിവാക്കാൻ സാധിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. വ്യായാമം ശീലമാക്കുന്നതും കൃത്യമായ വൈദ്യ പരിശോധനയും ഹൃദ്രോ​ഗികളിൽ ​ഗുണം ചെയ്യും. അമിതഭാരം ഹൃദ്രോ​ഗ സാധ്യത വർധിപ്പിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി