skin care therapy Pinterest
Health

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം

ശാരീരികമായി ലഭിക്കുന്ന ഗുണങ്ങള്‍ക്കുപരി സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നൽകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

സ്കിൻ കെയർ തെറാപ്പി മാനസിക സന്തോഷം നല്‍കുന്നതിനൊപ്പം നമ്മുടെ ആത്മവിശ്വസം വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു. ചര്‍മത്തിന്‍റെ ആരോഗ്യ സംരക്ഷണത്തിന് ചിട്ടയായും തുടര്‍ച്ചയായും ചെയ്യുന്ന ചികിത്സകളാണ് സ്‌കിന്‍ കെയര്‍ തെറാപ്പി.

ശാരീരികമായി ലഭിക്കുന്ന ഗുണങ്ങള്‍ക്കുപരി സ്‌കിന്‍ കെയര്‍ തെറാപ്പി മാനസിക സന്തോഷം നൽകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ചർമസംരക്ഷണ ദിനചര്യയ്ക്ക് ശേഷം ചര്‍മത്തില്‍ ദൃശ്യമാകുന്ന നല്ല മാറ്റങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും പോസിറ്റീവാകാന്‍ സഹായിക്കുകയും ചെയ്യുന്നു.

സ്കിൻ കെയർ ദിനചര്യ സ്വയം പരിചരണത്തിനായി നമ്മൾ സമയം ഉപയോ​ഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇത് തിരക്കേറിയ ഒരു ദിവസത്തിൽ സ്ഥിരത നൽകാൻ സഹായിക്കുന്നു. കൂടാതെ ഉത്കണ്ഠ, ഒറ്റപ്പെടല്‍ എന്നിവ കുറയാന്‍ സഹായിക്കും. സ്വയം പരിചരണത്തില്‍ ഊന്നല്‍ കൊടുക്കുന്നത് സ്വയം ഇഷ്ടപ്പെടാനും ജീവിക്കാനുള്ള പ്രേരണയും നല്‍കും.

2023-ല്‍ നടത്തിയ ഒരു പഠനത്തില്‍ സ്‌കിന്‍ കെയര്‍ തെറാപ്പി ആളുകളില്‍ 42 ശതമാനം മാനസിക സന്തോഷം നല്‍കുന്നതായി കണ്ടെത്തി. ചര്‍മത്തെ പരിപാലിക്കുമ്പോള്‍ ഫീന്‍-ഗുഡ് ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നു. ഇത് സമ്മര്‍ദം ഒഴിവാക്കി, സന്തോഷം ഉണ്ടാക്കാന്‍ സഹായിക്കുന്നുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എന്നാല്‍ അമിതമായുള്ള ചർമസംരക്ഷണ ബോധം പെര്‍ഫെക്ഷനിസത്തിലേക്ക് നയിക്കും. ഇത് ഉത്കണ്ഠയും സമ്മര്‍ദവും വര്‍ധിപ്പിക്കാം. കൂടാതെ പല ഉത്പ്പന്നങ്ങള്‍ മാറിമാറി ഉപയോഗിക്കുന്നതും അമിതമായി ഉപയോഗിക്കുന്നതും ചര്‍മം നന്നാക്കുന്നതിനെക്കാള്‍ കൂടുതല്‍ മോശമാക്കും. ഇത് മറ്റ് പല ആരോഗ്യാവസ്ഥയിലേക്കും നയിച്ചേക്കാം.

Skin care therapy for better mental health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

'തമ്പാൻ ​ഗുഹ എവിടെ ?'; നായകനായി ദിനേശ് പ്രഭാകർ, 'ദൈവത്താൻ കുന്ന്' ട്രെയ്‌ലർ

'ഇമ്രാൻ ഖാൻ മരിക്കും, രക്ഷിക്കു'... സർക്കാരിന് കത്തയച്ച് 7 ഓസ്ട്രേലിയൻ ക്യാപ്റ്റൻമാർ

നാലുചക്ര ഓട്ടോറിക്ഷകൾക്ക് ടോൾ ഇളവ് വേണം: പന്നിയങ്കര ടോൾ പ്ലാസയിൽ ഉപരോധ സമരം