Skin care tips Meta AI Image
Health

30 കഴിഞ്ഞാൽ ചർമത്തിന്റെ സ്വഭാവം മാറാം, ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടത് ഇങ്ങനെ

30 വയസു കഴിഞ്ഞാല്‍ ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിൽ മാറ്റം വരാം. എണ്ണമയമുള്ള ചര്‍മക്കാര്‍ വരണ്ട ചർമത്തിലേക്കു മാറാം, സാധാരണ ചർമമുള്ളവർ കോംബിനേഷന്‍ സ്കിൻ എന്നിങ്ങനെ മാറാം. ഇതൊക്കെ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. സ്കിന്‍ കെയറില്‍ ശരിയായ രീതിയില്‍ ഇന്‍വെസ്റ്റ് ചെയ്യുകയാണെങ്കില്‍ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 30 വയസു കഴിഞ്ഞാല്‍ ചര്‍മസംരക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.

  • 30 വയസു മുതല്‍ ഉപയോഗിക്കുന്ന ഓരോ സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങളും റിവ്യൂ ചെയ്യണം. ചര്‍മത്തിന്‍റെ സ്വഭാവം മാറിയിട്ടുണ്ടെങ്കില്‍ അത് അനുസരിച്ചുള്ള ഉല്‍പന്നങ്ങള്‍ തെരഞ്ഞെടുക്കുക.

  • മോയിസ്ചറൈസേഷന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല. വരണ്ട ചര്‍മമുള്ളവര്‍ക്ക് പെട്ടെന്ന് ചുളിവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാവിലെയും വൈകിട്ടും മോയിസ്ചറൈസർ പുരട്ടണം.

  • മുഖം കഴുകാന്‍ സോപ്പിന് പകരം ഫേയ്സ് വാഷ് ഉപയോഗിക്കാം. ശരീരവും മുഖവും തുടയ്ക്കാനും തല തോർത്താനും പ്രത്യേകം ടവ്വൽ ഉപയോഗിക്കുക.

  • സൂര്യപ്രകാശത്തിലെ അള്‍ട്രാവൈലറ്റ് രശ്മികളില്‍ നിന്നുള്ള ഫ്രീ റാഡിക്കല്‍ ചര്‍മത്തിലെ കൊളാജന്‍ നശിപ്പിക്കും. ഇത് ചര്‍മം പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ സണ്‍സ്ക്രീന്‍ നിര്‍ബന്ധമായും ഉപയോഗിക്കണം.

  • 30 കഴിഞ്ഞാല്‍ കൂടെയുണ്ടാവേണ്ട മറ്റൊന്നാണ് സീറം. പിഗ്‌മന്റേഷൻ അകറ്റുന്ന വിറ്റാമിൻ സി, ജലാംശം നിലനിർത്തുന്ന ഹയലറോണിക് ആസിഡ്, മൃദുത്വമേകുന്ന നിയാസിനമൈഡ് എന്നിങ്ങനെ വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തെരഞ്ഞെടുക്കാം.

  • രാത്രി റെറ്റിനോൾ പുരട്ടുന്നതു ചുളിവുകള്‍ വരാതെ സഹായിക്കും. എന്നാല്‍ മുഖക്കുരു ഉള്ളവര്‍ക്ക് യോജിക്കണമെന്നില്ല.

  • ലിപ് ബാദം ഉപയോഗിക്കുന്നതിലും വേണം ശ്രദ്ധ. പകൽ എസ്പിഎഫ് അടങ്ങിയ ലിപ് ബാമും രാത്രിയിൽ ഹൈഡ്രേറ്റിങ് ലിപ് ബാമും പുരട്ടാം.

  • ആഴ്ചയിലൊരിക്കൽ ലിപ് എ ക്സ്ഫോളിയേ‌റ്റിങ് സ്ക്രബും ഹൈഡ്രേറ്റിങ് മാസ്ക്കും ഉപയോഗിക്കാം.

  • മുഖത്തിനു നൽകുന്ന അതേ പരിഗണന കഴുത്തിനും കൈകാലുകൾക്കും നൽകണം. കുളി കഴിഞ്ഞാല്‍ മോയിസ്ചറൈസർ പുരട്ടണം.

  • ഹെയർ കളർ ചെയ്താൽ നര കൂടുമോ എന്ന ടെൻഷൻ വേണ്ട. പിപിഡി, അമോണിയ എന്നിവയടങ്ങാത്ത ഹെയർ കളർ ഉപയോഗിക്കാവുന്നതാണ്.

  • ഹെയർ കളർ ഉപയോഗിക്കുന്ന ചിലരുടെ മുഖത്ത് പിഗ്‌മന്റേഷൻ വരാം. തല കഴുകുന്ന വെള്ളം ചർമത്തിൽ വീഴാതെ നോക്കണം.

  • മാസത്തിൽ ഒരിക്കൽ ഹെയർ സ്പായോ പ്രോട്ടീൻ ട്രീറ്റ്മെന്റോ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്.

Skin Care tips to Follow after 30s

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

ഓർഡർ ചെയ്തത് ഗ്രിൽ ചിക്കനും മന്തിയും; 5 മിനിറ്റിൽ കിട്ടിയില്ല, പാത്രങ്ങൾ വലിച്ചെറിഞ്ഞു; 25 അം​ഗം സംഘമെത്തി ​ഹോട്ടൽ അടിച്ചു തകർത്തു, ഇറങ്ങിയോടി ആളുകൾ

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

ബുള്ളറ്റ് ട്രെയിനില്‍ കുതിക്കാന്‍ രാജ്യം; ബിനോയ് അല്ല പിണറായി വിജയന്‍; ശബരിമലയില്‍ നടന്നത് വന്‍കൊള്ള; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

SCROLL FOR NEXT