kid-using-smart-tooth-brush Pexels
Health

ഓണ്‍ ചെയ്യുമ്പോള്‍ പാട്ടു കേള്‍ക്കും, വൈബ്രേഷനും അലാറവും സെറ്റ് ചെയ്യാം; പല്ലു തേക്കാൻ ഇനി കുട്ടികൾ മടിക്കില്ല, സ്മാര്‍ട്ട് മ്യൂസിക്കല്‍ ടൂത്ത് ബ്രഷിന് ആരാധകർ കൂടുന്നു

കുട്ടികളില്‍ പല്ലു തേക്കുന്ന ശീലം കൂടുതല്‍ ആസ്വാദ്യകരക്കുമെന്നതാണ് ഈ സ്മാര്‍ട്ട് ടൂത്ത് ബ്രഷുകളുടെ പ്രത്യേകത.

സമകാലിക മലയാളം ഡെസ്ക്

രാവിലെ കുഞ്ഞു കുട്ടികളെ പല്ലുതേപ്പിക്കുക ഒരു ടാസ്ക് ആണ്. എന്നാല്‍ ഇനി അക്കാര്യമോര്‍ത്ത് ടെന്‍ഷന്‍ അടിക്കേണ്ട. സാങ്കേതികവിദ്യയുടെ വളർച്ച ദന്തപരിപാലനരംഗത്തും എത്തിയതോടെ സ്മാര്‍ട്ട് മ്യൂസിക്കല്‍ ടൂത്ത് ബ്രഷുകള്‍ ജനപ്രിയമാവുകയാണ്. കുട്ടികളില്‍ പല്ലു തേക്കുന്ന ശീലം കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്നതാണ് ഈ സ്മാര്‍ട്ട് ടൂത്ത് ബ്രഷുകളുടെ പ്രത്യേകത.

സോഫ്റ്റ് സിലിക്കണ്‍ കൊണ്ട് നിര്‍മിച്ച ഇത്തരം ബ്രഷുകള്‍ കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പമാണ്. ഡോക്ടർമാർ നിർദേശിക്കുന്ന രണ്ടു മിനിറ്റ് ബ്രഷിങ് സമയം കൃത്യമായി പാലിക്കാൻ ടൈമർ ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ബ്രഷ് ഓണ്‍ ചെയ്യുമ്പോള്‍ അതില്‍ ഘടിപ്പിച്ചിരിക്കുന്ന വാട്ടര്‍പ്രൂഫ് സ്പീക്കറുകളിലൂടെ സംഗീതം ഉയരും.

രണ്ട് മിനിറ്റ് ബ്രഷിങ് സമയം കഴിയുമ്പോള്‍ സംഗീതം അവസാനിക്കുകയും ചെയ്യും. കൂടാതെ ഓരോ 30 സെക്കന്റ് ഇടവേളയിലും ബ്രഷ് വൈബ്രേറ്റ് ചെയ്യും ഇത് കുട്ടികളെ ബ്രഷ് ചലിപ്പിക്കാന്‍ പ്രേരിപ്പിക്കും. ഇത് ഒരു യുഎസ്ബി ഉപയോഗിച്ച് ചാര്‍ജ് ചെയ്തു ഉപയോഗിക്കാം. ഒരു വര്‍ഷം വരെയാണ് ഇത്തരം ടൂത്ത് ബ്രഷുകളുടെ കാലാവധി. സോഫ്റ്റ് സിലിണ്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്നതു മൂലം ഇവ അമിതമായി പല്ലു തേക്കുന്നത് തടയുകയും പല്ലുകളിലെ ഇനാമല്‍ സംരക്ഷിക്കുകയും ചെയ്യുന്നു.

സ്മാര്‍ട്ട് മ്യൂസിക്കല്‍ ടൂത്ത് ബ്രഷുകള്‍ കുട്ടികളിലെ പല്ലു തേപ്പ് ശീലം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ആപ്പ് സംവിധാനം വഴി, പല്ലുകളിലെ വൃത്തിയാകാത്ത ഭാഗവും പല്ലുകളിലെ ആരോഗ്യപ്രശ്നങ്ങളും തിരിച്ചറിയാന്‍ സാധിക്കും.

പേസ്റ്റ് ഒരു അരിമണി വലിപ്പത്തില്‍

പല്ലു തേക്കാന്‍ എടുക്കുന്ന പേസ്റ്റിന്‍റെ അളവിലും വേണം ശ്രദ്ധ. മൂന്ന് വയസുവരെയുള്ള കുട്ടികള്‍ക്ക് ഒരു അരുമണി വലുപ്പത്തില്‍ മാത്രം പേസ്റ്റ് എടുത്താല്‍ മതി. മൂന്നു മുതൽ ആറു വരെ പ്രായമായവരില്‍ ഒരു ഗ്രീൻപീസിന്റെ പാതി വലിപ്പത്തിലും ആറിനു മുകളിൽ ഒരു ഗ്രീൻപീസ് വലിപ്പത്തിലുമാകാം. പേസ്റ്റ് ബ്രഷിനുള്ളിലേക്ക് ആഴ്ന്നിറങ്ങിയ രീതിയിൽ വേണം എടുക്കാൻ.

ഏറ്റവും മികച്ച ടൂത്ത് പേസ്റ്റ്

വിപണിയില്‍ പ്രധാനമായും രണ്ട് തരം ടൂത്ത് പേസ്റ്റുകളാണ് ഉള്ളത്. ക്രീം രൂപത്തിലുള്ളതും ജെല്‍ രൂപത്തിലുള്ളതും. ഇതില്‍ ജെല്‍ രൂപത്തിലുള്ള പേസ്റ്റുകളോടാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. എന്നാല്‍ ബാര്‍ സോപ്പിട്ടു കുളിക്കുന്നതിന് സമാനമാണ് ജെല്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുമ്പോള്‍. ബാര്‍ സോപ്പിലുള്ള പോലെ ജെല്‍ ടൂത്ത് പേസ്റ്റില്‍ ഉരസാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ ഉണ്ട്. അത് ഉപയോഗിക്കുമ്പോള്‍ പല്ലുകള്‍ കൂടുതല്‍ വെളുക്കുന്നതായി തോന്നുമെങ്കിലും ദീര്‍ഘകാല ഉപയോഗത്തില്‍ പല്ലുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കാം.

എന്നാല്‍ പിഎച്ച് ലെവല്‍ പരിശോധിക്കുമ്പോള്‍ ജെല്‍ ടൂത്ത് പേസ്റ്റിനെ അപേക്ഷിച്ച് ക്രീം ടൂത്ത് പേസ്റ്റില്‍ അടങ്ങിയ ഉരസല്‍ ഉണ്ടാക്കുന്ന ഘടകം കുറവാണ്. പല്ലുകളുടെ ആരോഗ്യത്തിന് മികച്ചത് ക്രീം ടൂത്ത് പേസ്റ്റ് ആണ്.

Smart Musical Tooth Brush For kids

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; തിരുവനന്തപുരത്തെ ബിജെപി വിജയത്തിന് കാരണം കോണ്‍ഗ്രസിലെ പോരായ്മകള്‍'

പുതിയ സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിക്കും, ആഗ്രഹിച്ചത് നടക്കും

പത്തനംതിട്ടയില്‍ പോക്‌സോ കേസ് പ്രതിക്ക് ജാമ്യം നിന്നത് സിഐ

വീട്ടില്‍ കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

'ജീവനൊടുക്കാന്‍ വരെ ചിന്തിച്ചു; വയോധികനെ വെര്‍ച്വല്‍ അറസ്റ്റിലാക്കി മുംബൈ പൊലീസ്; വിഡിയോ കോളില്‍ കണ്ടത് യഥാര്‍ഥ പൊലീസിനെ'; പിന്നീട് സംഭവിച്ചത്...

SCROLL FOR NEXT