snake bite Pinterest
Health

പാമ്പുകളിൽ വിഷമുള്ളതേത്? വീട്ടിലെടുക്കേണ്ട മുൻകരുതലുകൾ

ശരീരത്തിൽ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാൽ അവ​ഗണിക്കരുത്.

സമകാലിക മലയാളം ഡെസ്ക്

ചൂട് കൂടിയപ്പോൾ മാളങ്ങളിൽ നിന്ന് പുറത്തിറങ്ങുന്ന പാമ്പുകളെ കരുതിയിരിക്കണം. ഈ മാസം മാത്രം പാമ്പുകടിയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. അവധിക്കാലമായതിനാൽ കുട്ടികൾ കളിക്കാൻ പലസ്ഥലങ്ങളിലേക്കും ഇറങ്ങും. കുട്ടികളെ കാടുപിടിച്ച പ്രദേശങ്ങളിലേക്ക് വിടാതെ സൂക്ഷിക്കണം.

ശരീരത്തിൽ അസ്വാഭാവികമായ മുറിവോ നീറ്റലോ വന്നാൽ അവ​ഗണിക്കരുത്. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സർപ്പ സംസ്ഥാന നോഡൽ ഓഫീസർ വൈ. മുഹമ്മദ് അൻവർ വ്യക്തമാക്കി. തലകറക്കം, ഛർദ്ദി, ശ്വാസതടസം, കണ്ണ് അടഞ്ഞുപോവുക, വയറുവേദന, മൂക്കിലൂടെ രക്തം വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടെക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

കേരളത്തിലെ വിഷ പാമ്പുകൾ

കേരളത്തിൽ കാണുന്ന പത്തിൽ താഴെ ഇനം പാമ്പുകൾക്ക് മാത്രമാണ് വിഷമുള്ളത്. മൂർഖൻ, ശംഖുവരയൻ, അണലി, രക്തയണലി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല മുതലായവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിെക്കട്ടൻ എന്നിവ മൂലമാണ് ബഹുഭൂരിപക്ഷം മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ചൂടുള്ള കാലാവസ്ഥയിൽ പാമ്പുകൾ കൂടുതലായി പുറത്തിറങ്ങാനുള്ള സാധ്യതയുണ്ട്. പാമ്പുകളുടെ മുട്ട വിരിയുന്ന സമയവും ഇതാണ്. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിത സ്ഥലം തേടി വീടിനുള്ളിലോ തണുപ്പുള്ളയിടത്തോ എത്താം. കെട്ടിടത്തിന് സമീപത്തോ അകത്തോ പാമ്പിനെ കണ്ടാൽ, വനംവകുപ്പിന്റെ രക്ഷാപ്രവർത്തകരുമായി ബന്ധപ്പെടാം. സർപ്പ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സർപ്പ ജില്ലാ കോഡിനേറ്റർമാർ വഴിയോ ചെയ്യാം ഇവരെ ബന്ധപ്പെടാം.

വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വീടിൻ്റെ ഉൾഭാഗവും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മുറ്റം, നടവഴി എന്നിവിടങ്ങളിലെ കാടും ചപ്പുചവറുകളും നീക്കുക.

  • വീടിന് സമീപം ഇഷ്ടിക, വിറക്, കല്ലുകൾ, പാഴ്‌വസ്തുക്കൾ എന്നിവ വലിച്ചെറിയുകയോ കൂട്ടിയിടുകയോ ചെയ്യരുത്.

  • വീടിനുപുറത്ത് ശേഖരിച്ച വിറകും മറ്റും വെളിച്ചമുള്ള സമയത്തുമാത്രം ശ്രദ്ധയോടെ എടുക്കുക.

  • ഭക്ഷണാവശിഷ്ടം ശരിയായി സംസ്കരിക്കുക. ഭക്ഷ്യാവശിഷ്ടങ്ങൾ തേടി എലികൾ വരാം. അവയെ പിടികൂടാൻ പാമ്പും എത്തും.

  • വീടിന് മുകളിലേക്ക് വളർന്ന മരങ്ങളുടെ ശിഖരങ്ങൾ നീക്കുക. വീടിനു മുകളിലേക്ക് പടർത്തിയ വള്ളിച്ചെടികൾ, ജനൽ, എയർഹോൾ എന്നിവയിലേക്ക് എത്താത്തവിധം വെട്ടുക.

  • കിടക്കുമ്പോൾ തലയണ, മെത്ത എന്നിവ തട്ടിക്കുടയുകയും കട്ടിലിന്റെ അടിഭാഗം നിരീക്ഷിക്കുകയും വേണം

  • ഡ്രെയിനേജ് പൈപ്പുകൾ ശരിയായി മൂടണം.

  • വാതിലുകളുടെ താഴെയുംമറ്റും വിടവ് പാടില്ല.

  • കെട്ടിടപരിസരത്തെ എല്ലാ മാളങ്ങളും അടയ്ക്കുക.

  • വീടിന് പുറത്തുെവച്ച ഷൂ, ചെരുപ്പ്, െഹൽെമറ്റ്‌ എന്നിവ ധരിക്കുമ്പോൾ അതിനുള്ളിൽ പാമ്പുകളോ മറ്റു ജീവികളോ ഇല്ല എന്ന് ഉറപ്പുവരുത്തുക, കുട്ടികളെയും ഇത് ശീലിപ്പിക്കുക

  • യൂറോപ്യൻ ക്ലോസറ്റ്‌ എപ്പോഴും അടച്ചുവെക്കുക. ഷവറിന്റെ പിടിയിലും പൈപ്പുകളുടെ വിടവിലും ശ്രദ്ധ വേണം

  • പുറത്തുവെച്ച പാചകവാതക സിലിൻഡർ എടുക്കും മുൻപ്‌ കീഴ്‌ഭാഗം പരിശോധിക്കണം

Snake bite prevention safety tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയ്ക്ക് മുകളില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍, ദൃശ്യങ്ങള്‍ പകര്‍ത്തി; അന്വേഷണത്തിന് ഉത്തരവ്

'അന്യഭാഷ നടിയെ മേക്കപ്പിട്ട് കൊണ്ടു വരുന്നു, തമിഴ് സിനിമയില്‍ തമിഴ് നായിക വേണ്ടേ?'; മറുപടി നല്‍കി മമിത ബൈജു

വിരമിച്ചിട്ടും ഔദ്യോഗിക മുദ്ര പതിപ്പിച്ച കാറില്‍ യാത്ര: ടോമിന്‍ തച്ചങ്കരിക്കെതിരെ അന്വേഷണം, ഡിജിപി റിപ്പോര്‍ട്ട് തേടി

വീടിനുള്ളില്‍ പാമ്പുകടിയേറ്റുള്ള മരണം; ഇവ ശ്രദ്ധിക്കാം

'സർവീസിലിരുന്നപ്പോഴും "പോടാ, പുല്ലേ" എന്ന് മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്, എന്നിട്ടാണോ ഇപ്പോള്‍'

SCROLL FOR NEXT