ശരീരം തണുപ്പിക്കാന്‍ സംഭാരം 
Health

അമ്പമ്പോ! ചൂട് സഹിക്കാൻ കഴിയുന്നില്ല; ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ആയാലോ

ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ

Author : സമകാലിക മലയാളം ഡെസ്ക്

മ്പോ! എന്തൊരു ചൂടാണ്. ചൂടുകാരണം അകത്തും പുറത്തുമിരിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ചൂടുകാലത്ത് നിർജലീകരണം തടയാൻ കുടിക്കുന്ന വെള്ളത്തിന്റെ അളവു കൂട്ടണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്. ജലാംശം കൂടുതലടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ. കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കുന്നതിനും സംഭാരം കുടിക്കുന്നത് നല്ലതാണ്. ശരീരം തണുപ്പിക്കാൻ ഒരു സ്പെഷ്യൽ വെള്ളരിക്ക സംഭാരം ഉണ്ടാക്കി നോക്കിയാലോ.

ചേരുവകള്‍

കുക്കുമ്പര്‍ / കക്കിരിക്ക, തൊലി കളഞ്ഞ് അരിഞ്ഞത്-1

പച്ചമുളക്-1-2

ഇഞ്ചി-ചെറിയ കഷണം

കറിവേപ്പില -1 തണ്ട്

മല്ലിയില, അരിഞ്ഞത്-1 ടീസ്പൂണ്‍

കട്ടിയുള്ള തൈര് / തൈര്-1 കപ്പ്

വെള്ളം-2 കപ്പ്

ഉപ്പ് -പാകത്തിന്

എങ്ങനെ തയ്യാറാക്കാം

വെള്ളരിക്ക അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കുറച്ച് കറിവേപ്പില, അരിഞ്ഞ മല്ലിയില, ഉപ്പ് എന്നിവ മിക്‌സിയിട് ജാറിലിട്ട് ഒന്നടിച്ചെടുക്കുക.ശേഷം ഇതിലേക്ക് ഐസ് ക്യൂബ്, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കണം. ഗ്ലാസുകളിലേയ്ക്ക് ഒഴിച്ച ശേഷം കറിവേപ്പില അരിഞ്ഞത് കൊണ്ട് അലങ്കരിച്ചെടുക്കാം. ശരീരത്തിന് ഉന്മേഷവും തണുപ്പും പകരുന്ന പാനീയമാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT