sprouted grains Pinterest
Health

ചെറുപയറു മാത്രമല്ല, മുളപ്പിച്ചാൽ ​ഗുണം കൂടുന്നവ

മുളപ്പിക്കുന്നതിലൂടെ വിത്തുകളിലെയും ധാന്യങ്ങളിലെയും പോഷകമൂല്യം വര്‍ധിക്കും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

ചെറുപയറു മുളപ്പിച്ചു കഴിക്കുന്ന ശീലമുണ്ടോ? പയറുമുളപ്പിക്കുമ്പോൾ അവയുടെ ആരോ​ഗ്യ​ഗുണങ്ങൾ മെച്ചപ്പെടുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ പയറു മാത്രമല്ല, പരിപ്പ്, സോയബീൻസ്, കിഡ്‌നി ബീന്‍സ്, കടല, ഓട്‌സ് തുടങ്ങി പലതരത്തിലുള്ള വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാം. കടുക്, ഉലുവ, റാഡിഷ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ മുളപ്പിച്ച് ഇലയോടുകൂടി കഴിക്കുന്നതും നല്ലതാണ്.

വിത്തുകളും ധാന്യങ്ങളും മുളപ്പിച്ച് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

പോഷകമൂല്യം വര്‍ധിക്കും

മുളപ്പിക്കുന്നതിലൂടെ വിത്തുകളിലെയും ധാന്യങ്ങളിലെയും പോഷകമൂല്യം വര്‍ധിക്കും. വിത്തുകളും ധാന്യങ്ങളും വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുമ്പോള്‍ പോഷകരഹിതവും പോഷകങ്ങളുടെ ശരിയായ ആഗിരണത്തിന് തടസമാവുകയും ചെയ്യുന്ന തോടും തൊലിയും മൃദുവാക്കാന്‍ സഹായിക്കും. ഇത് ഇവയുടെ പോഷകമൂല്യം വര്‍ധിപ്പിക്കും. ഇത് ആരോഗ്യത്തിന് ഏറെ ഫലം ചെയ്യും.

ദഹനം മെച്ചപ്പെടുത്തുന്നു

വിത്തുകളും ധാന്യങ്ങളും മുളപ്പിക്കുന്നതിലൂടെ അവയില്‍ അടങ്ങിയ ഫൈറ്റിക് ആസിഡും ലെക്റ്റിനുകളും പോലുള്ള ആൻ്റിന്യൂട്രിയൻ്റുകള്‍ കുറയാന്‍ സഹായിക്കും. ഫൈറ്റിക് ആസിഡ് വിത്തുകളില്‍ അടങ്ങിയിട്ടുള്ള ദഹനരസങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും.

വിത്തുകളില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ ദഹനപ്രക്രിയ എളുപ്പത്തിലാക്കാനും ശരിയായ രീതിയില്‍ ശാരീരിക ഉപാപചയം നടക്കുന്നുവെന്ന് ഉറപ്പാക്കുകയും ദഹന സമയത്ത് വയറിനുള്ളിലെ രാസപ്രക്രിയകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ ഇത് ഇരുമ്പ്, സിങ്ക് തുടങ്ങിയ ധാതുക്കൾ ആഗിരണം എളുപ്പമാക്കുന്നു.

ശരീരഭാരം

മുളപ്പിച്ച ധാന്യങ്ങളിലും വിത്തുകളിലും കലോറി വളരെ കുറവായതു കൊണ്ട് ഇവ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. മുളപ്പിച്ച ധാന്യങ്ങളില്‍ കാണപ്പെടുന്ന നാരുകള്‍ വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുകയും വിശപ്പിന് കാരണമാകുന്ന പ്രധാനപ്പെട്ട ഹോര്‍മോണായ ഗ്രെലിന്റെ ഉല്‍പ്പാദനം നിയന്ത്രിക്കുകയും ചെയ്യും.

പ്രതിരോധത്തിനും രക്തചക്രമം മികച്ചതാക്കാനും

ഇരുമ്പ്, കോപ്പര്‍, മാംഗനീസ്, പൊട്ടാസ്യം പോലുള്ള ധാതുക്കളും ആന്‍റി-ഓക്സിഡന്‍റുകളും വിറ്റാമിന്‍ സിയും ധാരാളം മുളപ്പിച്ച ആഹാരസാധനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം രക്തയോട്ടം വര്‍ധിപ്പിച്ച് പ്രധാനപ്പെട്ട അവയവങ്ങളില്‍ മതിയായ അളവില്‍ ശുദ്ധരക്തം എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇത് പ്രതിരോധ വ്യവസ്ഥയില്‍ ശ്വേതരക്താക്കളുക്കളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുകയും രോഗങ്ങളില്‍ നിന്നും അണുബാധയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

മുളപ്പിച്ച ആഹാരസാധനങ്ങളില്‍ ശരീരത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ദോഷകരമായ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. മാത്രമല്ല, ഇവയുടെ ആന്‍റി-ബാക്ടീരിയല്‍ ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുകയും കാര്‍ഡിയോ വാസ്‌കുലാര്‍ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

sprouted grains and seeds health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഡൗണ്‍ ടു എര്‍ത്ത് സതീശന്‍, വാര്‍ത്താസമ്മേളനം കാണാന്‍ കാത്തിരിക്കാറുണ്ട്; അത് പുസ്തകമാക്കണം'

വാരാണസി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയ്ക്കിടെ വെടിയുതിര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്

ഫ്രീഡം 2.0: ഒരു രൂപ ഓഫറുമായി ബിഎസ്എല്‍എല്‍, കൈനിറയെ ആനുകൂല്യങ്ങള്‍

പഠിച്ച് നല്ല ജോലി നേടാൻ ആഗ്രഹിക്കുന്ന നേമത്തെ എല്ലാ കുട്ടികൾക്കും ബിജെപിയുടെ പൂർണ്ണ പിന്തുണ: രാജീവ് ചന്ദ്രശേഖർ

കാസർകോട് അച്ഛനെയും പ്ലസ് ടു വിദ്യാർഥിനിയായ മകളെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി