Sugar Meta AI Image
Health

ഷു​ഗർ കട്ട് ചലഞ്ചിന് റെഡിയാണോ? ചർമം തെളിയും മുഖക്കുരു മാറും

പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഞ്ചസാരയെ ഒഴിവാക്കിയുള്ള ഭക്ഷണക്രമം പലപ്പോഴും പ്രമേഹവുമായി മാത്രം ബന്ധിപ്പിച്ചാണ് നോക്കിക്കാണുന്നത്. എന്നാൽ ഭക്ഷണത്തിൽ നിന്ന് വൈറ്റ് ഷു​ഗറിനെ പൂർണമായും ഒഴിവാക്കുന്നതു കൊണ്ട് വേറെയുമുണ്ട് ഉപകാരം.

പഞ്ചസാരയുടെ ഉപയോ​ഗം കുറയുന്നതോടെ വയറിലേക്കും കരളിലേയും കൊഴുപ്പ് കുറയാൻ സഹായിക്കും. ഇത് ചർമത്തിലും മുഖത്തുമൊക്കെ പ്രതിഫലിക്കും. മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.

പഞ്ചസാര ഉപേക്ഷിക്കുന്നത് കുടലിലെ ബാക്ടീരിയകളെ സംബന്ധിച്ചും നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും ഇൻഫ്ലമേഷൻ കുറയ്ക്കുകയും ചെയ്യും. ഈ ശീലം ആരോഗ്യമുള്ള ചർമം ലഭിക്കാൻ സഹായിക്കും. മുഖക്കുരു അല്ലെങ്കിൽ മുഖത്തെ ചുവപ്പ് നിറം പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു.

പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം

  • വിത്ത് ഔട്ട് ചായ

ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം.

  • ജ്യൂസിന് പകരം പഴങ്ങള്‍

പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. കൂടാതെ പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ആണെങ്കില്‍ അമിതമായ പഞ്ചസാര ചേര്‍ത്താണ് വിപണിയില്‍ ലഭിക്കുക. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക.

  • പാക് ചെയ്ത ഭക്ഷണം

പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അലവു കൂടി ശ്രദ്ധിക്കാന്‍ മറന്നു പോകരുത്. ഒരേ ഉത്പന്നത്തിന് രണ്ട് ബ്രാന്‍ഡ് ഉണ്ടെങ്കില്‍ ഏതിലാണ് പഞ്ചസാരയുടെ അളവു കുറവെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

  • എനര്‍ജി ഡിങ്കുകള്‍ ഒഴിവാക്കാം

വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം.

Sugar Cutting helps to improve skin health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

ട്രെന്‍ഡ് മാറി, നിക്ഷേപത്തില്‍ മുന്നില്‍ സ്ത്രീകള്‍; ഇതാ അഞ്ചു സുരക്ഷിത സ്‌കീമുകള്‍

കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി വെന്തുമരിച്ചു; അപകടം ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെ; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

ബ്രിട്ടീഷ് കാലത്തെ 'വിഐപി സംസ്‌കാരം'; വിജയ്‌യുടെ മുഖ്യമന്ത്രി കസേരയില്‍ ഇനി വെള്ള ടവല്‍ ഉണ്ടാവില്ല; കാരണം ഇതാണ്

ചെന്നൈയുടെ മുന്‍നിര തകര്‍ന്നടിഞ്ഞു, കാര്‍ത്തിക്കിന് അര്‍ധ സെഞ്ച്വറി; ലഖ്‌നൗവിന് 188 റണ്‍സ് വിജയലക്ഷ്യം

SCROLL FOR NEXT