air conditioner in room Pinterest
Health

തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ എസിക്കും 'കലിയിളകും', പൊട്ടിത്തെറിക്കും; ആരോഗ്യകരമായി എസി എങ്ങനെ ഉപയോ​ഗിക്കാം?

മാസങ്ങളോളം ഉപയോ​ഗിക്കാതിരിക്കുകയും പെട്ടെന്ന് ഒരു ദിവസം എസി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ല.

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലം കനത്തതോടെ വീടുകളിൽ പോലും എസി ഇല്ലാതെ വയ്യെന്നായി. ചൂടിനെ ചെറുക്കാൻ രാവും പകലും വിശ്രമമില്ലാതെ എസി പ്രവർത്തിപ്പിക്കുന്നവരുണ്ട്. ന​ഗരങ്ങളിൽ ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്ന ബോച്ലേഴ്സ് ഫാറ്റുകളിൽ എസിക്ക് അൽപം പോലും വിശ്രമം കിട്ടിയെന്ന് വരില്ല. നിങ്ങൾ ഉപയോ​ഗിക്കുന്നത് പഴയ വിൻഡോ എസിയാണെങ്കിൽ ഇങ്ങനെ വിശ്രമമില്ലാതെ പ്രവർത്തിപ്പിക്കുന്നത് അവ പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിപ്പിക്കും.

ചൂടുകാലത്താണ് എസിയുടെ ഉപയോ​ഗം കൂടുതൽ, അല്ലാത്തപ്പോൾ അവയെ കുറിച്ച് ആരും ചിന്തിക്കുക പോലുമില്ല. വിൻഡോ എസിയാണ് വില്ലനാകുന്നത്. മാസങ്ങളോളം ഉപയോ​ഗിക്കാതിരിക്കുകയും പെട്ടെന്ന് ഒരു ദിവസം എസി പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ല. ദീർഘകാലം പ്രവർത്തിക്കാതിരിക്കുന്ന എസി സർവീസ് ചെയ്ത ശേഷം മാത്രം ഉപയോ​ഗിക്കുക. ലാഭം നോക്കി സെക്കൻഡ് ഹാൻഡ് എസി വാങ്ങുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം.

എസി കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്തണം. ശബ്ദത്തിലോ മറ്റോ വ്യത്യാസം തോന്നിയാൽ മെക്കാനിക്കിനെ കാണിക്കുന്നതാണ് നല്ലത്. ആവശ്യത്തിനു മാത്രം തണുപ്പുകിട്ടത്തക്കവിധം എസി ക്രമീകരിക്കുന്നതാണ് ഉചിതം. തണുപ്പുകൂട്ടി പുതച്ചുമൂടി കിടക്കുന്നത് ആരോഗ്യകരമല്ല.

ആരോ​ഗ്യത്തിനും വൈദ്യുതി ലാഭത്തിനും എസിയുടെ ഉപയോ​ഗം ഇങ്ങനെ ക്രമീകരിക്കണം

താപനില ക്രമീകരിക്കുമ്പോൾ

പുറത്തെ ചൂടിൽ നിന്ന് വരുമ്പോൾ പലരും ചെയ്യുന്ന ഒന്നാണ് എസിയുടെ താപനില ഏറ്റവും കുറച്ച് (16-18 ഡിഗ്രി) വെക്കുന്നത്. നല്ലതാണെന്ന് തോന്നാമെങ്കിലും ആരോഗ്യത്തിനും എസിയുടെ പ്രവർത്തനത്തിനും ഇത് നല്ലതല്ല. എസിയുടെ താപനില 24-26 ഡിഗ്രിയിൽ സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്.

ടൈമര്‍ മോഡ്

പുതിയ മോഡൽ എസികളിൽ ടൈമര്‍/ അല്ലെങ്കില്‍ സ്ലീപ്പര്‍ മോഡ് ഓപ്ഷൻ ഉണ്ട്. എന്നാല്‍ പലരും ഇത് വിനിയോഗിക്കാറില്ല. എസിയുടെ താപനില രാത്രിയിലുടനീളം റൂമിലെ അന്തരീക്ഷത്തിന് അനുസരിച്ച് ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ് സ്ലീപ്പര്‍ മോഡ്. വൈദ്യുതി ലാഭിക്കാനും താപനില നിലനിര്‍ത്താനും ഇതിലൂടെ സാധിക്കും. തുടര്‍ച്ചയായി എട്ട് മണിക്കൂറോളം എസി പ്രവര്‍ത്തിക്കുന്നത് വൈദ്യുതി ബില്‍ കൂടാനും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് കുറയ്ക്കാനും കാരണമാകും.

എസിയുടെ തണുപ്പ് നേരിട്ടടിക്കരുത്

എസിയുടെ തണുപ്പ് നേരിട്ട് ശരീരത്തിൽ ഏൽക്കാത്ത വിധം വേണം കിടത്തം. തണുത്ത കാറ്റ് ശരീരത്തിലേക്ക് നേരിട്ട് അടിക്കുന്നത് പലവിധ ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകുകയും, തൊണ്ടവേദന, തലവേദന എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. എസി യൂണിറ്റില്‍ നിന്ന് ബെഡിന് 3-4 അടി വരെ അകലം ഉണ്ടെന്ന് ഉറപ്പുവരുത്തണം.

എസിയുടെ ഫില്‍ട്ടര്‍

എസിയുടെ ഫിൽട്ടറിൽ പൊടി അടിഞ്ഞുകൂടുന്നത് അലർജിക്ക് കാരണമാകും. പതിവായി എസി ഉപയോഗിക്കുന്നവരാണെങ്കിൽ രണ്ട്-മൂന്ന് ആഴ്ച കൂടുമ്പോഴെങ്കിലും ഫിൽട്ടർ തുറന്ന് വൃത്തിയാക്കാൻ ശ്രദ്ധിക്കണം. സീലിങ് ഫാനുകള്‍ കുറഞ്ഞ സ്പീഡില്‍ പ്രവര്‍ത്തിപ്പിക്കുന്നത് എ.സിയുടെ തണുപ്പ് കൃത്യമായി റൂമിന്റെ എല്ലായിടത്തും എത്തുന്നതിന് സഹായിക്കും.

Summer Health Care: AC Usage smart tips

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു'; പ്രഖ്യാപനവുമായി ഇറാന്‍

വേനലിൽ കണ്ണിനും വേണം കരുതൽ

'സമുദായത്തിന് പുറത്തുനിന്നു വിവാഹം കഴിച്ചവരെ പുറത്താക്കാനാവില്ല, ക്‌നാനായ നടപടി മൗലിക അവകാശ ലംഘനം'

വീണ്ടും റിവേഴ്‌സിട്ട് സ്വര്‍ണവില; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

ഹോര്‍മുസിനു ബദല്‍പാതയുമായി യുഎഇയും സൗദിയും: ദമാമിനെയും ഷാര്‍ജയെയും ബന്ധിപ്പിച്ച് പുതിയ ട്രേഡ് റൂട്ട്

SCROLL FOR NEXT