Hydration in summer pexels
Health

വേനൽക്കാലത്ത് വെള്ളം കുടിക്കുമ്പോൾ ഈ 9 അബദ്ധങ്ങൾ ചെയ്യരുത്

വേനൽക്കാലത്തെ ചില അബദ്ധങ്ങൾ ശരീരത്തെ കൂടുതൽ ഡീഹൈഡ്രേറ്റ് ചെയ്യാം.

Author : സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ശരീരത്തിലെ ജലാംശം കുറയുന്നത് സാധാരണമാണ്. കഠിനമായ ചൂടു കാരണം വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം ഒരു വലിയ തോതിൽ നഷ്ടപ്പെടാം. ഇത് ഇലക്ട്രോലൈറ്റ് നഷ്ടവുമുണ്ടാക്കാം. ഇത് നിർജ്ജലീകരണം ഉണ്ടാക്കുകയും ക്ഷീണം, തലവേദന, തലകറക്കം, ചർമം വരണ്ടു പോവുക തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം. എന്നാൽ വേനൽക്കാലത്തെ ചില അബദ്ധങ്ങൾ ശരീരത്തെ കൂടുതൽ ഡീഹൈഡ്രേറ്റ് ചെയ്യാം.

ദാഹം തോന്നുമ്പോൾ മാത്രം വെള്ളം കുടിക്കുന്നത്

ദാഹം തോന്നുന്നത് ശരീരത്തിൽ ഇതിനകം ജലാംശം കുറഞ്ഞവെന്നതിന്റെ സൂചനയാണ്. അതുകൊണ്ട് പകൽ സമയങ്ങളിൽ ഇടവേളകളിൽ ചെറിയ അളവുകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കാം.

ഒരേസമയം അമിതമായി വെള്ളം കുടിക്കുക

അമിതമായി ഒറ്റയടിക്ക് വെള്ളം കുടിക്കുന്നത് ശരീരത്തിന് സമ്മർദമാകും. ശരീരത്തിന് ആവശ്യമായ ജലാംശം ദിവസം മുഴുവൻ അല്പാല്പമായി ലഭിക്കുന്നതാണ് നല്ലത്.

വെള്ളം മാത്രം പോരാ

വിയർക്കുന്നതിലൂടെ സോഡിയം, പൊട്ടാസ്യം പോലുള്ള മിനറലുകളും നഷ്ടമാകുന്നുണ്ട്. ഇളനീർ, നാരങ്ങാവെള്ളം, സംഭാരം, പഴച്ചാറുകൾ എന്നിവ ഉൾപ്പെടുത്താം.

കഫീന്റെ ഉപയോ​ഗം

കാപ്പി, ചായ, എനർജി ഡ്രിങ്കുകൾ എന്നിവ അധികമായി കഴിക്കുന്നത് നിർജ്ജലീകരണം വ‍ർധിപ്പിക്കാം. ഇവയ്ക്ക് പകരം ഹെർബൽ ഡ്രിങ്കുകൾ അല്ലെങ്കിൽ വെള്ളം തിരഞ്ഞെടുക്കാം.

മധുരപാനീയങ്ങൾ

കൂൾ ഡ്രിങ്കുകൾ ദാഹം കുറയ്ക്കുന്നുവെന്ന് തോന്നുമെങ്കിലും അതിലെ പഞ്ചസാര ശരീരത്തെ കൂടുതൽ ക്ഷീണിതനാക്കും.

ജലാംശം നിറഞ്ഞ ഭക്ഷണം

തണ്ണിമത്തൻ, വെള്ളരിക്ക, ഓറഞ്ച്, മുന്തിരി, തക്കാളി തുടങ്ങിയവയിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തണം.

പുറത്തുപോകുമ്പോൾ വെള്ളക്കുപ്പി കൈവശം വേണം

യാത്ര ചെയ്യുമ്പോഴും ജോലി സ്ഥലത്തേക്ക് പോകുമ്പോഴും കയ്യിൽ വെള്ളം കരുതുക. എപ്പോഴും റീയൂസബിൾ വാട്ടർ ബോട്ടിൽ കൈവശം വെക്കാം.

വ്യായാമത്തിന് മുമ്പും ശേഷവും വെള്ളം കുടിക്കണം

വേനൽക്കാലത്ത് വ്യായാമം ചെയ്യുമ്പോൾ ശരീരം കൂടുതൽ വിയർക്കും. അതുകൊണ്ട് വ‍ർക്ക്ഔട്ടിന് മുൻപും ശേഷവും വെള്ളമോ ഇലക്‌ട്രലൈറ്റ് പാനീയങ്ങളോ കുടിക്കണം.

രാവിലെ വെള്ളം കുടിച്ച് ദിവസം ആരംഭിക്കാം

ഉറക്കമുണർന്ന ശേഷം ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാം. അതിനാൽ രാവിലെ ഒരു ​ഗ്ലാസ് വെള്ളം കുടിച്ച് ആരംഭിക്കാം.

നിർജ്ജലീകരണം ഒഴിവാക്കാൻ ചില ടിപ്സ്

  • ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാൻ ശ്രമിക്കുക.

  • ഫോണിൽ ഹൈഡ്രേഷൻ റിമൈഡർ സെറ്റ് ചെയ്യാം

  • കഠിനമായ ചൂടുള്ള സമയത്ത് പുറത്തിറങ്ങുന്നച് കുറയ്ക്കുക.

  • ലൈറ്റ് കളറിലുള്ള അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

Summer hydration mistakes to avoid

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളിൽ തൃണമൂൽ കോൺഗ്രസ് അസ്തിത്വ പ്രതിസന്ധിയിലേക്ക്, ആഭ്യന്തര കലഹം രൂക്ഷം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

തമിഴ് തായ് വാഴ്ത്തിന് പിന്നിലെ പ്രോട്ടോക്കോൾ ലംഘനം: വിജയ് സർക്കാരിനെതിരെ സിപിഐ

സമ്പത്തിൽ വിജയ്‌യെ പോലും പിന്നിലാക്കുന്ന എംഎൽഎ, ആരാണ് ലീമ റോസ്?

SCROLL FOR NEXT