Self Care Day tips Pinterest
Health

തിരക്കുപിടിച്ച ദിവസങ്ങൾക്കിടെ വീണു കിട്ടുന്ന ഒരു 'ഓഫ് ഡേ'; 'സെൽഫ് കെയർ' ദിനം എങ്ങനെ ആഘോഷിക്കാം

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സ്വയം സമയം കണ്ടെത്തുന്ന ദിവസമാണ് സെൽഫ് കെയർ ഡേ (Self-Care Day).

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അഞ്ജു സി വിനോദ്‌

തിരക്കുപിടിച്ചുള്ള ഓട്ടത്തിനിടെ ജോലിയും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾക്കും ശേഷം സ്വന്തം ആരോ​ഗ്യത്തിനും മാനസിക സന്തോഷത്തിനും മിക്കയാളുകളും വേണ്ടത്ര പ്രധാന്യം നൽകാറില്ല. നിരന്തരമായ തിരക്കും സമ്മർദവും ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്വയം കരുതലിനായി (Self-Care Day) മാറ്റിവെക്കുന്നത് മികച്ചതാണ്.

എന്താണ് സെൽഫ് കെയർ ഡേ?

ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സ്വയം സമയം കണ്ടെത്തുന്ന ദിവസമാണ് സെൽഫ് കെയർ ഡേ (Self-Care Day). ദൈനംദിന ജീവിതത്തിലെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും പലപ്പോഴും സമ്മർദത്തിന് കാരണമാകാറുണ്ട്. ഈ ദിനം മനസ്സിനെ ശാന്തമാക്കുകയും ആശങ്കകൾ കുറയ്ക്കുകയും ചെയ്യുന്നു. ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, വീടിന് പുറത്ത് അൽപം നടക്കുക എന്നിവ മനസ്സിന് ആശ്വാസം നൽകും.

നമ്മുടെ ശരീരം ഒരു യന്ത്രം പോലെയാണ്. ഇടവേളയില്ലാതെ പ്രവർത്തിപ്പിച്ചാൽ അത് ക്ഷീണിക്കും. മതിയായ ഉറക്കവും ആരോ​ഗ്യകരമായ ഭക്ഷണവും ലഘുവായ വ്യായാമവും ഉൾപ്പെടുത്തിയ ഒരു സെൽഫ് കെയർ ദിനം ശരീരത്തിന്റെ ഊർജം വീണ്ടെടുക്കാൻ സഹായിക്കും.

മെഡിറ്റേഷൻ, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ ചെയ്യുന്നത് നിരന്തരം അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളിൽ നിന്ന് ഒരു അയവു നൽകും. മാനസിക സമ്മർദം അമിതമാകുമ്പോൾ അത് ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകാം.

ഉൽപാദനക്ഷമത വർധിപ്പിക്കുന്നു

വിശ്രമം സമയം പാഴാക്കലല്ല. ശരിയായ വിശ്രമത്തിന് ശേഷം ജോലിയിലേക്കോ പഠനത്തിലേക്കോ മടങ്ങുമ്പോൾ കൂടുതൽ ശ്രദ്ധയും ഊർജവും ലഭിക്കും. ഇതിലൂടെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിക്കും.

ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നു

സ്വന്തം മാനസികാവസ്ഥ നല്ലതായിരിക്കുമ്പോൾ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കൂടുതൽ നല്ല ബന്ധം പുലർത്താൻ കഴിയും. സ്വയം സന്തോഷവാനായ ഒരാൾക്ക് മറ്റുള്ളവരെയും സന്തോഷത്തോടെ സമീപിക്കാൻ സാധിക്കും.

ആത്മവിശ്വാസം വർധിപ്പിക്കുന്നു

സ്വന്തം ആവശ്യങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കുന്നു. സ്വന്തം ആരോഗ്യവും സന്തോഷവും പ്രധാനമാണ് എന്ന തിരിച്ചറിവ് വ്യക്തിത്വവികസനത്തിന് സഹായകമാണ്.

സെൽഫ് കെയർ ഡേ എങ്ങനെ ചിട്ടപ്പെടുത്താം?

  • കുറച്ച് സമയം മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഒഴിവാക്കുക.

  • ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക.

  • പ്രകൃതിയിലൂടെയോ പാർക്കിലോ നടക്കുക.

  • യോഗയോ ധ്യാനമോ ചെയ്യുക.

  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.

  • കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ സമയം ചെലവഴിക്കുക.

  • മതിയായ ഉറക്കം ഉറപ്പാക്കുക.

  • ഇഷ്ടമുള്ള ഹോബികളിൽ ഏർപ്പെടുക.

Sunday Health Care Tips: The Importance of Taking a Self-Care Day Every Week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൂടപ്പിറപ്പിന് വിട!, ഇത്ര പെട്ടെന്ന് വിടപറയുമെന്ന് കരുതിയില്ല'; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി

പിസ ഓര്‍ഡര്‍ ചെയ്ത് വിളിച്ചുവരുത്തി; യുഎസില്‍ 28കാരനായ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു

സിപിഎമ്മിൽ വിശ്വാസികൾക്ക് സ്ഥാനമുണ്ടോ? സമസ്തയുടെ വിമർശനങ്ങൾക്ക് ജലീലിന്റെ കൗണ്ടർ

'ഓൻ മെസിയോളം പോന്നോനാ!'... നെയ്മർ; അമ്പരപ്പിക്കും പ്രതിഭ... ഹൃദയഭേദക നിമിഷങ്ങളുടെ 'കാൽപന്ത് യാത്രികൻ'!

അച്ചു ഉമ്മനെതിരെ സൈബര്‍ അധിക്ഷേപം; ഐഎച്ച്ആര്‍ഡി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്ഥാനം തെറിച്ചു

SCROLL FOR NEXT