പ്രതീകാത്മക ചിത്രം 
Health

സ്റ്റൈലും ജാഡയുമല്ല, സണ്‍ഗ്ലാസ് നിര്‍ബന്ധം; കണ്ണിന്റെ ആരോഗ്യമാണ് പ്രധാനം

സണ്‍ഗ്ലാസ് ഇന്ന് വെറുമൊരു ഫാഷന്‍ ആക്‌സസറി അല്ല, ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്

Author : സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങളായി സ്റ്റൈലിന്റെ പര്യായമായാണ് സണ്‍ഗ്ലാസുകള്‍ കരുതപ്പെടുന്നത്. ആദ്യമൊക്കെ മഞ്ഞില്‍ നിന്ന് പ്രതിഫലിക്കുന്ന വെളിച്ചത്തില്‍ നിന്ന് കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാനാണ് ആളുകള്‍ ഇത് ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് വിവിധ ഷേയ്ഡുകളിലും ആകൃതിയിലുമൊക്കെ ഇത് ലഭിക്കും. ഡോക്ടര്‍മാര്‍പ്പോലും സണ്‍ഗ്ലാസ് ഉപയോഗിക്കണമെന്ന് ഇപ്പോള്‍ നിര്‍ദേശിക്കാറുണ്ട്. അതുകൊണ്ടുതന്നെ സണ്‍ഗ്ലാസ് ഇന്ന് വെറുമൊരു ഫാഷന്‍ ആക്‌സസറി അല്ല. 

സണ്‍ഗ്ലാസുകള്‍ ധരിക്കേണ്ടത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് കൂടുതല്‍ സമയവും പുറത്ത് ജോലി ചെയ്യുന്നവരാണെങ്കില്‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് കണ്ണിനെ സംരക്ഷിക്കുന്നതാണ് സണ്‍ഗ്ലാസുകള്‍. അല്ലാത്തപക്ഷം കണ്ണുകള്‍ വരണ്ട് തുടങ്ങും. കാലക്രമേണ തിമിരം പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകും. സെന്‍ട്രല്‍ റെറ്റിനയുടെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗം നശിക്കാനും ഇത് കാരണമാകും. പലര്‍ക്കും കണ്ണിന്റെ വെളുത്ത ഭാഗത്ത് മഞ്ഞ, പിങ്ക് നിറങ്ങളില്‍ ഗ്രോത്ത് ഉണ്ടാകുകയും ഇത് കോര്‍ണിയയിലേക്ക് വളരുകയും ചെയ്യും. അതുകൊണ്ടുതന്നെ സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോല്‍ യു വി ഫില്‍റ്റര്‍ ഉള്ളവ തന്നെ വാങ്ങണമെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. 

സ്ഥിരമായി ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് കണ്ണിന് ചുറ്റുമുള്ള ചര്‍മ്മത്തിന് കാന്‍സറിനുള്ള സാധ്യത കൂട്ടും. അതുകൊണ്ട് സണ്‍ഗ്ലാസ് ഉപയോഗം ഇതില്‍ നിന്നുള്ള സംരക്ഷണവും നല്‍കും. കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ കണ്ണില്‍ കേറാതിരിക്കാനും സണ്‍ഗ്ലാസ് ഒരു സുരക്ഷാകവചമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം