സൺസ്ക്രീൻ‌ തെരഞ്ഞെടുക്കുമ്പോൾ 
Health

ഇന്ത്യൻ സ്കിൻ ടോണിന് ചേരുമോ? നിങ്ങളുടെ സൺസ്ക്രീന് ഈ ​ഗുണങ്ങളുണ്ടോ

ചര്‍മത്തില്‍ ഇരുണ്ട പാടുകളും അസമമായ നിറം, മെലാസ്മ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ര്‍മത്തിലെ മെലാനിന്‍ ഏതാണ്ട് 90 ശതമാനം യുവിബി, യുവിഎ രശ്മികളില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കുന്നു. എന്നാല്‍ ചര്‍മത്തിലെ ഉയര്‍ന്ന മെലാനില്‍ ഹൈപ്പര്‍പിഗ്മെന്‍റേഷന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മത്തില്‍ ഇരുണ്ട പാടുകളും അസമമായ നിറം, മെലാസ്മ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു.

കൂടാതെ ഇത് പിഗ്മെന്‍റേഷന്‍ ഡിസോര്‍ഡേഴ്സിനും ഫോട്ടോ ഏയ്ജിങ്ങിനുമുള്ള സാധ്യത കൂട്ടുന്നു. നിറവ്യത്യാസം തടയുന്നതിനും ചര്‍മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും മികച്ച സണ്‍സ്ക്രീന്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.

സണ്‍സ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ബ്രോഡ് സ്പെക്ട്രം പ്രോട്ടക്ഷന്‍

ഇന്ത്യന്‍ സ്കിന്‍ ടോണിനെ സംബന്ധിച്ച് പിഗ്മെന്റേഷൻ ഒരു പ്രാഥമിക ആശങ്കയാണ്. യുവിബി രശ്മികള്‍ മാത്രമല്ല, യുവിഎ, എച്ച്ഇവിഎല്‍, ഇന്‍ഫ്രാറെഡ് വികിരണങ്ങളും ചര്‍മത്തില്‍ ഹൈപ്പര്‍പിഗ്മെന്‍റേഷന് കാരണമാകാം. ഇത് ചര്‍മത്തിന് അസമമായ നിറം, മെലാസ്മ, പോസ്റ്റ്-ഇന്‍ഫ്ലമേറ്ററി ഹൈപ്പര്‍പിഗ്മെന്‍റേഷന്‍ എന്നിവയിലേക്ക് നയിക്കാം. ഇത് തടയുന്നതിന് എസ്പിഎഫിനപ്പുറം ഒരു ബ്രോഡ് സ്പെക്ട്രം സംരക്ഷണം അനിവാര്യമാണ്.

എച്ച്ഇവിഎല്‍ സംരക്ഷണം

ഉയര്‍ന്ന അളവില്‍ മെലാനിനുള്ള ചർമത്തിൽ ഹൈപ്പർപിഗ്മെന്റേഷന്‍റെ ഒരു പ്രധാന കാരണമാണ് എച്ച്ഇവിഎല്‍ അഥവാ നീല വെളിച്ചം. ഇതില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ മിക്ക സണ്‍സ്ക്രീനും പരാജയപ്പെടുന്നു. അയേണ്‍ ഓക്സൈഡുകളും മറ്റ് എച്ച്ഇവിഎല്‍ ഫില്‍ട്ടറുകളും ഉള്‍പ്പെട്ട് പ്രത്യേകം സണ്‍സ്ക്രീന്‍ തടയാന്‍ സഹായിക്കുന്നു.

ആന്റിഓക്‌സിഡന്റുകൾ

യുവി ഫിൽട്ടറുകൾക്ക് പുറമേ, പൈക്നോജെനോൾ, അസ്റ്റാക്സാന്തിൻ, സിലിമറിൻ, പോളിപോഡിയം തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ സണ്‍സ്ക്രീന്‍ ഇന്‍ഫ്രാറെഡ് പോലുള്ളവയില്‍ നിന്നും ചര്‍മത്തിന് സംരക്ഷണം നല്‍കും. കൂടാതെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കും. ഇത് വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദം കുറയ്ക്കാനും സഹായിക്കുന്നു.

സന്തുലിതമായ സംരക്ഷണം

മികച്ച സൺസ്‌ക്രീൻ സൂര്യതാപത്തിൽ (UVB) നിന്ന് മാത്രമല്ല, മുഴുവൻ യുവി സ്പെക്ട്രത്തിലും തുല്യമായി സംരക്ഷണം നല്‍കും. ഫോട്ടോഏജിങ്, പിഗ്മെന്റേഷൻ എന്നിവ തടയുന്നതിന് യുവിഎ സംരക്ഷണം എസ്പിഎഫ് ലെവലുകളുമായി ചേരണം. സമഗ്രമായ ചര്‍മ സംരക്ഷണം ഉറപ്പാക്കുന്ന സമതുലിതമായ യുവി പ്രതിരോധത്തിക്കാന്‍ സഹായിക്കുന്ന സണ്‍സ്ക്രീന്‍ തിരഞ്ഞെടുക്കുക.

ചേരുവകൾ പ്രധാനമാണ്

എല്ലാ സൺസ്‌ക്രീനുകളും മെലാനില്‍ കൂടുതലടങ്ങിയ ചര്‍മത്തിന് പ്രത്യേകിച്ച് ഇന്ത്യന്‍ ചര്‍മങ്ങള്‍ക്ക് യോജിച്ചതല്ല. ബെർഗാമോട്ട് ഓയില്‍, ലമണ്‍ ഓയില്‍ അടങ്ങിയ സണ്‍സ്ക്രീനുകള്‍ ഉപയോഗിക്കുന്നത് പിഗ്മെന്‍റേഷന്‍ വര്‍ധിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT