Rose, acne  Pexels
Health

മൂന്നേമൂന്ന് ചേരുവകള്‍, മുഖക്കുരു കുറയ്ക്കും സൂപ്പര്‍ ഡ്രിങ്ക്

മല്ലിയും റോസാപ്പൂ ഇതളും കറിവേപ്പിലയുമാണ് സൂപ്പർ ഡ്രിങ്കിന്റെ മൂന്ന് ചേരുവകൾ.

സമകാലിക മലയാളം ഡെസ്ക്

ന്തെക്കെ പ്രയോ​ഗിച്ചിട്ടും മുഖക്കുരുവിന് മാറ്റമില്ലേ? എങ്കിൽ പരീക്ഷിക്കാവുന്ന ഒരു സൂപ്പർ ഡ്രിങ്ക് പരിചയപ്പെടുത്താം. ഹോര്‍മോണ്‍ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരുവിനെതിരെ ഈ പാനീയം മികച്ചതാണെന്ന് പോഷകാഹാര വിദഗ്ധയായ റിച്ച പറയുന്നു.

മൂന്നേമൂന്ന് ചേരുവകൾ മതി

മല്ലിയും റോസാപ്പൂ ഇതളും കറിവേപ്പിലയുമാണ് സൂപ്പർ ഡ്രിങ്കിന്റെ മൂന്ന് ചേരുവകൾ. വെള്ളം ചൂടാക്കി അതിലേക്ക് മല്ലിയും റോസാപ്പൂവിന്റെ ഇതളുകളും കറിവേപ്പിലയും ഇട്ട് തിളപ്പിച്ചെടുത്താല്‍ സംഭവം റെഡി. അരിച്ചെടുത്ത് ഗ്രീന്‍ ടീ പോലെ കുടിക്കാം.

മല്ലിയില്‍ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇന്‍ഫഌമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നേരത്ത വരകളും പിഗ്മന്റേഷനും കുറയ്ക്കാന്‍ സഹായിക്കും. ചര്‍മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ജലാംശം നിലനിര്‍ത്താനും തിളക്കം നല്‍കാനുമൊക്കെ ഇത് സഹായിക്കും.

റോസാപ്പൂവിന്റെ ഇതളുകള്‍ക്കും ചര്‍മ സംരക്ഷണത്തില്‍ വലിയ പങ്കുവഹിക്കാനാകും. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ കൊളാജന്‍ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും. ഇത് ചര്‍മത്തെ മിനുസമാര്‍ന്നതാക്കും. കറിവേപ്പിലയിലെ ആന്റി-മൈക്രോബിയല്‍ ഗുണങ്ങളും വിറ്റാമിന്‍ എ, സി എന്നിവയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവയെല്ലാം ചേര്‍ന്ന് ചുളിവുകള്‍ ഉണ്ടാകുന്നതും ഡാര്‍ക്ക് സര്‍ക്കിളുകള്‍ രൂപപ്പെടുന്നതും തടയും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനും ഇത് നല്ലതാണ്.

Super drink that helps to reduce acne on face

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി വ്രതശുദ്ധിയുടെ നാളുകൾ; റംസാൻ വ്രതാരംഭം ഇന്നു മുതൽ

ഇഷ്ടമുള്ള ആളിനോട് മനസുതുറന്ന് സംസാരിക്കാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

യാത്ര ഗുണകരമാകും, ഭാഗ്യം അനുകൂലമാണ്

ശബരിമല തീര്‍ഥാടകരെ റോഡില്‍ ഇറക്കിവിട്ട സംഭവം; ഡ്രൈവറെ പിരിച്ചുവിട്ട് കെഎസ്ആര്‍ടിസി, കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

എറിഞ്ഞു പിടിച്ച് വരുണ്‍, നെതര്‍ലന്‍ഡ്‌സിനെയും വീഴ്ത്തി ഇന്ത്യ

SCROLL FOR NEXT