Body fat in women Meta AI Image
Health

മെലിഞ്ഞിരിക്കുന്നതാണോ ആരോഗ്യം? 'സീറോ ഫാറ്റ്' ആകാനുള്ള ഓട്ടം സ്ത്രീകളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും

സ്ത്രീകളിൽ ഹോർമോൺ പ്രവർത്തനം ശരിയായി നടക്കുന്നതിൽ ശരീരത്തിലെ കൊഴുപ്പ് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് തെറ്റിദ്ധരിക്കുന്ന നിരവധി സ്ത്രീകള്‍ ഇന്നുണ്ട്. അതിനായി ശരീരത്തിലെ കൊഴുപ്പ് വലിയ തോതില്‍ കുറയ്ക്കാനുള്ള പരിശ്രമങ്ങള്‍ ഇക്കൂട്ടര്‍ നടത്താറുണ്ട്. ഇത് പലപ്പോഴും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യും.

സ്ത്രീ ശരീരത്തില്‍ ഹോര്‍മോണ്‍ സന്തുലിത നിലനിര്‍ത്താനും ഊര്‍ജ്ജം, മാനസികാവസ്ഥ, മൊത്തത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ശരിയായ രീതിയിൽ നടക്കാൻ ശരീരത്തില്‍ കൊഴുപ്പ് അനിവാര്യമാണ്. കൊഴുപ്പ് കുറയുന്നത് ശാരീരികമായും മാനസികമായും സ്ത്രീകളെ ബാധിക്കാം.

സ്ത്രീകളുടെ ശരീരത്തിൽ 20 ശതമാനത്തിൽ താഴേക്ക് കൊഴുപ്പ് കുറഞ്ഞാൽ അത് ശരീരിക പ്രവർത്തനങ്ങൾ സുഖമമായി നടക്കുന്നതിൽ തടസപ്പെടാനും മാനസികാവസ്ഥയിൽ അടിക്കടി മാറ്റമുണ്ടാകാനും കാരണമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളിൽ ഹോർമോൺ പ്രവർത്തനം ശരിയായി നടക്കുന്നതിൽ ശരീരത്തിലെ കൊഴുപ്പ് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്.

എന്നാൽ കൊഴുപ്പിന്റെ അളവില്‍ ഓരോ സ്ത്രീകള്‍ക്കും വ്യത്യാസപ്പെട്ടിരിക്കും. ചിലര്‍ക്ക് 24 മുതല്‍ 30 ശതമാനമാണെങ്കില്‍ ചിലര്‍ക്ക് 20 മുതല്‍ 23 ശതമാനം മതിയാകും. ഫിറ്റ്‌നസ് എന്നാല്‍ ലുക്കില്‍ മാത്രമല്ല, നിങ്ങളുടെ ഊര്‍ജ്ജനില, മാനസികാവസ്ഥ, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ മെച്ചപ്പെടുന്നതുമായിരിക്കണം.

കൊഴുപ്പ് 20 ശതമാനത്തിൽ താഴെക്ക് പോകുന്നത് ക്രമരഹിതമായ ആര്‍ത്തവം, മുടി കൊഴിച്ചില്‍, വിശപ്പ് അല്ലെങ്കിൽ ഭക്ഷണ ക്രേവിങ്ങുകളോ ഉണ്ടാകാം. ഊര്‍ജ്ജനില കുറയാനും, മൂഡ് സ്വിങ് എന്നിവയ്ക്കും കാരണമാകാം. ജനിതകഗുണമുള്ള സ്ത്രീകളിൽ കൊഴുപ്പ് 20 ശതമാനത്തിൽ താഴെയാണെങ്കിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയില്‍ നടക്കും. എന്നാല്‍ അത് വളരെ അപൂര്‍വമാണന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Super low body fat percentage can be harmful for women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

മരണത്തിലും ജീവന്റെ ദാനം: നാലു പേർക്ക് പുതുജീവനായി തമിഴ്നാട് സ്വദേശി രാജേശ്വരി

അടുക്കള എപ്പോഴും വൃത്തിയായിയിരിക്കാൻ, ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കണം

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോക്‌സോ പ്രതിയുടെ പരാക്രമം; ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു

പത്തനംതിട്ട ജില്ലാ കലക്ടറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

SCROLL FOR NEXT