'കോണ്‍ഗ്രസ് മുസ്ലീം ലീഗിനെക്കാള്‍ വലിയ വര്‍ഗീയപാര്‍ട്ടി; മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകാര്‍'

21ാം നൂറ്റാണ്ടിലെ ആദ്യ 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസനകേരളമാക്കണമെങ്കില്‍ ഉറച്ച തീരുമാനം ആവശ്യമാണ്. അതുകൊണ്ട് കേരളത്തോട് പറയുന്നു ഇതാണ് ശരിയായ സമയം
PM Narendra Modi
നരേന്ദ്രമോദി
Updated on
2 min read

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാല്‍ മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് ആണെന്നും ഇവരില്‍ നിന്ന് കേരളത്തെ മോചിപ്പിക്കണമെന്നും ഇതാണ് വികസിത കേരളത്തിനുള്ള ശരിയായ സമയമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് ബിജെപി പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

PM Narendra Modi
ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാര്‍ ജയിലില്‍; 'ഇത് മോദിയുടെ ഗ്യാരന്റി'

'കേരളത്തിന്റെ വികസനത്തിനായി കോണ്‍ഗ്രസിന്റെ കൈയില്‍ ഒരു പദ്ധതിയും ഇല്ല. രാജ്യത്തെ കോണ്‍ഗ്രസുകാര്‍ മാവോയിസ്റ്റുകളെക്കാള്‍ വലിയ കമ്യൂണിസ്റ്റുകളായി മാറിയിരിക്കുന്നു. മുസ്ലീംലീഗിനെക്കാള്‍ വലിയ വര്‍ഗീയവാദികളായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നത് എംഎംസി കോണ്‍ഗ്രസ് ആയത്. രാജ്യത്ത് മുസ്ലീം ലീഗ് മാവോയിസ്റ്റ് കോണ്‍ഗ്രസ് എന്നാണ് അവര്‍ അറിയിപ്പെടുന്നത്. കോണ്‍ഗ്രസിനെ വളരെയധികം സൂക്ഷിക്കണം. കേരളത്തെ ഇവര്‍ വര്‍ഗീയ പരീക്ഷണത്തിന്റെ ശാലയാക്കി മാറ്റി. കേരളത്തിലും കോണ്‍ഗ്രസ് വിഘടനവാദത്തെയാണ് പിന്തുണയ്ക്കുന്നത്. കേരളത്തെ കോണ്‍ഗ്രസിന്റെ മുസ്ലീം ലീഗ് അജണ്ടയില്‍ നിന്ന് മുക്തമാക്കണം

PM Narendra Modi
'അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തി, കേരളം ബിജെപിയില്‍ വിശ്വസിക്കുന്നു; ഇനി മാറാത്തത് മാറും'

വികസിതകേരളം സാധ്യമാക്കാനുള്ള സമയം സമാഗതമായെന്നും മോദി പറഞ്ഞു. ഇതിനായി കേരളത്തിന് പുതിയ രാഷ്ട്രീയം ആവശ്യമാണ്. 21 നൂറ്റാണ്ടിലെ ആദ്യ 25 വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസനകേരളമാക്കണമെങ്കില്‍ ഉറച്ച തീരുമാനം ആവശ്യമാണ്. അതുകൊണ്ട് കേരളത്തോട് പറയുന്നു ഇതാണ് ശരിയായ സമയം. എന്‍ഡിഎ സര്‍ക്കാരിന് അവസരം നല്‍കാനുള്ള ശരിയായ സമയമെന്ന് മോദി പറഞ്ഞു.

PM Narendra Modi
'കേരള വികസനത്തിന് ഇന്നു മുതല്‍ പുതിയ ദിശാബോധം; വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാനാകൂ'

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് മോദി പറഞ്ഞു. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച ഓരോ അവസരവും ഭരിക്കുന്നവര്‍ പാഴാക്കിയില്ല. ബിജെപി സര്‍ക്കാര്‍ ഉണ്ടായാല്‍ മുഴുവന്‍ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടത്തും. തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകുമെന്നത് മോദിയുടെ ഗാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികള്‍ തിരുവനന്തപുരത്തെ വികസനത്തില്‍നിന്നും പിന്നോട്ടടിച്ചു. എന്നാല്‍ ഇനി മാറ്റമുണ്ടാകും. 'മാറാത്തത് ഇനി മാറും' എന്ന് മലയാളത്തില്‍ പറഞ്ഞ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്നും പറഞ്ഞു. ഗുജറാത്തില്‍ എങ്ങനെയാണ് ബിജെപി വളര്‍ന്നതെന്ന് നരേന്ദ്ര മോദി പ്രവര്‍ത്തകരോടു പറഞ്ഞു. 1987നു മുന്‍പ് ഗുജറാത്തില്‍ തോല്‍വികള്‍ മാത്രം ഏറ്റുവാങ്ങിയിരുന്ന പാര്‍ട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയില്‍ നിന്നുമാണ് ബിജെപി തുടങ്ങിയത്. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടു, അവര്‍ പിന്തുണ നല്‍കി. ഗുജറാത്തിലെ ഒരു പട്ടണത്തില്‍ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തില്‍ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ജയം അത്ഭുതവും ഐതിഹാസികവുമാണ്. ഇതോടെ ബിജെപി കേരളത്തില്‍ അടിത്തറയിട്ടു. അതിന്റെ അലയൊലി രാജ്യമെങ്ങും ഉണ്ട്. ഇടത് വലത് അഴിമതി ഭരണത്തില്‍നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തിന് നന്ദി പറയുന്നുവെന്നും മോദി പറഞ്ഞു. വികസിത തിരുവനന്തപുരമെന്ന സ്വപ്നം യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. രാജ്യത്തെ മികച്ച നഗരമാകാനുള്ള തിരുവനന്തപുരത്തിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കും. കേരളത്തിന്റെ ഭാവി മാറ്റുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്ത്. ഇതുവരെ രണ്ട് പക്ഷത്തേ മാത്രമാണ് കേരളം കണ്ടിരുന്നത്. ഇടതും വലതും. ഇനി മൂന്നാമത്തെ ഒരു പക്ഷം കൂടിയുണ്ടാകും. അത് വികസനത്തിന്റെ എന്‍ഡിഎ എന്ന പക്ഷമാണെന്നും മോദി പറഞ്ഞു.

Summary

Congress is a more communal party than the Muslim League: PM Narendra Modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com