

തിരുവനന്തപുരം: അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനും യുഡിഎഫിനും ഓരേ അജന്‍ഡയാണെന്നും അത് അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്വം എന്നിവയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെത് വികസനപക്ഷമാണ്. ത്രിപുര മാറി, ബംഗാള്‍ മാറി, എന്താണ് കേരളത്തില്‍ സംഭവിക്കാത്തത്?. അതിന് - എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കേരള ജനത അല്‍പം കൂടി ചിന്തിക്കണമെന്നും മോദി പറഞ്ഞു.
നമസ്‌കാരം തിരുവനന്തപുരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഭഗവാന്‍ പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരികയെന്നത് തന്റെ സൗഭാഗ്യമാണ്. നാരായണഗുരുദേവന്റെ അറിവിനും അയ്യങ്കാളിയുടെ മാര്‍ഗദര്‍ശനത്തിന് മുന്നില്‍ മന്നത്ത് പത്മനാഭന്റെ നിസ്വാര്‍ഥ സേവനത്തിന് മുന്നില്‍ നമസ്‌കരിക്കുന്നു.
തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. എല്ലാവര്‍ക്കും നമസ്‌കാരം. കേരളം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. ഇത്തവണത്തെ നിങ്ങളുടെ ആവേശം കാണുമ്പോള്‍ കേരളത്തില്‍ ഇത്തവണ മാറ്റം ഉണ്ടാകുമെന്ന് എനിക്കുറപ്പാണ്. ഗുജറത്താല്‍ 1987 ന് മുന്‍പ് തോല്‍വികള്‍ ഏറ്റുവാങ്ങുന്ന പാര്‍ട്ടിയായിരുന്നു ബിജെപി. അന്ന് മാധ്യമങ്ങളില്‍ പോലും ബിജെപി ഉണ്ടായിരുന്നില്ല. 87ല്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി ഭരണം നേടി. അഹമ്മദാബാദില്‍ നിന്ന് തുടങ്ങിയ ജൈത്രയാത്രയാണ് ഗുജറാത്തില്‍ ഇപ്പോഴും തുടരുന്നത്. നമ്മളും തിരുവനന്തപുരത്ത് നിന്ന് തുടങ്ങുകയാണ്.
തിരുവനന്തപുരത്തെ ബിജെപി വിജയം അസാധാരണമാണ്. കേരളത്തിലെ ബിജെപി ഭരണത്തിന് തിരുവനന്തപുരത്ത് അടിത്തറ ഇട്ടിരിക്കുകയാണ്. വികസിത കേരളമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള വിജയമാണ് ഇത്. ഇടതുവലതു ഭരണത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കാനുള്ള വിജയമാണിത്. തിരുവനന്തപുരത്തെ ഓരോ വോട്ടരെയം അഭിനന്ദിക്കുന്നു, നന്ദി തിരുവന്തപുരം.
രാജ്യത്തെ എല്ലായിടത്തും യുവാക്കളും കുട്ടികളും സ്‌നേഹം പലവിധത്തില്‍ ചിത്രികരിക്കാറുണ്ട്. അതിനെ ചിലര്‍ നാടകമെന്ന് ചിത്രീകരിക്കുന്നവരുണ്ട്, എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍ ഉപേക്ഷിക്കില്ല. അവരുടെ സ്‌നേഹത്തോട് ആയിരം മടങ്ങ് വിധേയത്വമുണ്ട്. റീല്‍സ് ഉണ്ടാക്കുന്നവര്‍ അത് തുടരട്ടെ.
ഏഴ് പതിറ്റാണ്ടായി എല്‍ഡിഎഫും കോണ്‍ഗ്രസും തിരുവനന്തപുരത്തോട് അനീതിയാണ് കാണിച്ചത്. വികസിത തിരുവനന്തപുരമാക്കാന്‍ ബിജെപി പരിശ്രമം തുടങ്ങി. ജനത്തിന് വിശ്വസിക്കാം, ഇനി മാറാത്തത് മാറുമെന്ന് മോദി മലയാളത്തില്‍ പറഞ്ഞു. രാജ്യത്തെ മികച്ച നഗരമാകാനുള്ള എല്ലാ പിന്തുണയും തിരുവനന്തപുരത്തിന് നല്‍കുന്നു. കേരളത്തിന്റെ തലവരയും ഭാവിയും മാറ്റുന്നതാവും ഇത്തവണത്തെ തെരഞ്ഞെടുപ്പ്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ തകര്‍ത്തു. ഇനി മുതില്‍ മൂന്നാമത് ഒരുപക്ഷം കൂടി കേരളത്തില്‍ ഉണ്ടായിരിക്കുകയാണ്. അത് എന്‍ഡിഎയാണ്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെ പതാകകള്‍ വ്യത്യസ്തമാണെങ്കിലും അവരുടെ അജണ്ട ഒന്നാണ്. സമ്പൂര്‍ണ വര്‍ഗീയതയും സമ്പൂര്‍ണ അഴിമതിയുമാണ് പ്രീണനവുമാണ് അത്. കേളത്തില്‍ ഭരണം മാറുന്നുണ്ടെങ്കിലും സംവിധാനം ഒന്നുതന്നെയാണ്. ഇനി പുതിയ സര്‍ക്കാര്‍ ഇവിടെ ഉണ്ടാകേണ്ടിയിരുന്നു. അത് ബിജെപി നിറവേറ്റുക തന്നെ ചെയ്യും.
കേരളത്തിലെ ജനങ്ങള്‍ ബുദ്ധി ഉപയോഗിച്ച് അല്‍പംകൂടി ചിന്തിക്കണം. ത്രിപുരയില്‍ 30 വര്‍ഷമാണ് സിപിഎം ഭരിച്ചത്. അത് അവസാനിപ്പിച്ചപ്പോള്‍ അവര്‍ ബിജെപിക്ക് തുടര്‍ഭരണം നല്‍കി. ഇപ്പോള്‍ സിപിഎം അവിടെ പേരിനു പോലുമില്ല. അവരുടെ അഴിമതിയും ഐക്യവും അവിടെ നടക്കില്ല. ബംഗാളില്‍ ഇടതുപക്ഷമാണ് നീണ്ടകാലം ഭരിച്ചത്. ഇന്ന് സിപിഎം ടിക്കറ്റില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയെ കിട്ടാത്ത അവസ്ഥയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ഇത് സംഭവിക്കാത്തത്. കേരളത്തില്‍ എല്‍ഡിഎഫ് , യുഡിഎഫ ഐക്യമാണ്. കേരളം രക്ഷപ്പെടണെങ്കില്‍ ഇവരുടെ അഡജസ്റ്റ്‌മെന്റ് ഭരണം അവസാനിപ്പിക്കണം സംസ്ഥാനത്തിന്റെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന്റെ വികസനം സാധ്യമാകു. എല്‍ഡിഎഫ് കേരളത്തിന്റെ വികസനത്തിന്റെ ശത്രുവാണ്. കേന്ദ്ര സര്‍ക്കാരിന്റെ നേട്ടം നല്‍കാതിരിക്കാനാണ് അവര്‍ വിനിയോഗിക്കുന്നത്. സാധാരണക്കാരുടെ ശത്രുവായ ഇടതുസര്‍ക്കാരിനെ പാഠം പഠിപ്പിക്കണമെന്നും മോദി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates