കണ്ണ് നനയ്ക്കാതെ എങ്ങനെ സവാള അരിയാമെന്നാണോ? ഒട്ടുമിക്ക കറികളിലും പ്രധാന ചേരുവയാണ് സവാള. അതുകൊണ്ട് തന്നെ സവാള അരിയാൻ പലരും നിർബന്ധിതരാകാറുണ്ട്. അരിയുന്നവരുടെ കണ്ണുനനയ്പ്പിക്കുക എന്നതാണല്ലോ സവാളയെ കുറിച്ചുള്ള പ്രധാന പരാതി. എന്നാൽ ഇനി ടെൻഷൻ വേണ്ട, കണ്ണുനനയ്ക്കാതെ സവാള അരിയാനുള്ള ടെക്നിക് പറഞ്ഞു തരാം.
തണുപ്പിക്കാം
അരിയേണ്ട സവാള തൊലി കളഞ്ഞ് ഫ്രിഡ്ജില്‍ 30 മിനുറ്റ് വെക്കുകയോ അല്ലെങ്കില്‍ ഫ്രീസറില്‍ 10 മിനുറ്റ് അടച്ചുവെക്കുകയോ ചെയ്യുക. അരിയുമ്പോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കണ്ണ് പുകച്ചിലില്‍ നിന്നും രക്ഷപ്പെടാം.
മൂര്‍ച്ചയുള്ള കത്തി
മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ഉള്ളി അരിഞ്ഞാല്‍ കണ്ണ് എരിയുന്നത് കുറയ്ക്കാം. വേഗത്തില്‍ അരിയുന്നതിന് പകരം അവയെ പതിയെ ഒരേ പാറ്റേണില്‍ അരിയുന്നതും കരയാതെ രക്ഷപെടാൻ സഹായിക്കും. ഇതിന് പുറമേ നല്ല വായു സഞ്ചാരമുള്ള സ്ഥലവും നിങ്ങള്‍ക്ക് ഉള്ളി അരിയാന്‍ തിരഞ്ഞെടുക്കാവുന്നതാണ്.
നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി
കട്ടിങ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാല്‍ കട്ടിങ് ബോര്‍ഡിലെ പിഎച്ച് മാറ്റാന്‍ കഴിയും. ഇത് എന്‍സൈം പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും.
സവാള അരിയുമ്പോൾ കരയുന്നത് എന്തു കൊണ്ട്?
ഉള്ളി അല്ലെങ്കിൽ സവാള മുറിക്കുമ്പോൾ അതിനുള്ളിലെ പാളികളിൽ നിന്നും അലിനാസസ് എന്ന എൻസൈം പുറത്തു വരും. അത് അമിനോ ആസിഡ് സൾഫോക്സൈഡുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥം അന്തരീക്ഷ വായുവിൽ ലയിക്കുമ്പോൾ ഉണ്ടാകുന്ന രാസപദാർത്ഥമാണ് കണ്ണിനു നീറ്റൽ ഉണ്ടാക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates