ഒടുവിൽ വിൻഡീസ് ടീം നാട്ടിലെത്തി, താരങ്ങൾ സുരക്ഷിതരെന്ന് അധികൃതർ

ഐസിസി പ്രത്യേക ചാർട്ടർ വിമാനങ്ങൾ തയ്യറാക്കിയെങ്കിലും വ്യോമപാതകൾ തുറക്കാൻ രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെ ഇവരുടെ യാത്ര മുടങ്ങിയിരുന്നു.
T20 World Cup
West Indies Players Safely Return Home After T20 World Cup Travel Delayspti
Updated on
1 min read

ദുബൈ: ടി20 ലോകകപ്പിൽ പങ്കെടുത്ത വിൻഡീസ് ടീം സുരക്ഷിതമായി നാട്ടിലെത്തിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ആകാതെ വിൻഡീസ് അടക്കമുള്ള ടീമുകൾ ഇന്ത്യയിൽ കുടുങ്ങിപ്പോയിരുന്നു. ഇവർക്കായി ഐസിസി പ്രത്യേക ചാർട്ടർ വിമാനങ്ങൾ തയ്യറാക്കിയെങ്കിലും വ്യോമപാതകൾ തുറക്കാൻ രാജ്യങ്ങൾ തയ്യാറാകാതെ വന്നതോടെ ഇവരുടെ യാത്ര മുടങ്ങിയിരുന്നു.

T20 World Cup
ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

ഒടുവിൽ വ്യോമഗതാഗതം സാധാരണഗതിയിൽ എത്തിയതോടെയാണ് വിൻഡീസ് താരങ്ങളെ നാട്ടിലെത്തിച്ചത്. “ഇന്ത്യയിൽ നടന്ന ഐസിസി പുരുഷ ടി20 ലോകകപ്പിൽ പങ്കെടുത്ത വെസ്റ്റ് ഇൻഡീസ് ടീമിലെ എല്ലാ താരങ്ങളും ടീം മാനേജ്മെന്റ് യൂണിറ്റ് അംഗങ്ങളും ശനിയാഴ്ചയോടെ സുരക്ഷിതമായി നാട്ടിലെത്തിയതായി അറിയിക്കുന്നു,” എന്ന് പ്രസ്താവനയിലൂടെ ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിച്ചു.

T20 World Cup
2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു

നേരത്തെ, വിൻഡീസ്, സൗത്ത് ആഫ്രിക്കൻ ടീമുകൾ ഇന്ത്യയിൽ തുടരവേ ഇംഗ്ലണ്ട് ടീമിനെ ഐസിസി പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് താരങ്ങൾ ഉയർത്തിയത്. ഐസിസിയുടെ ഈ നീക്കത്തിൽ അതൃപ്തി അറിയിച്ചു ദക്ഷിണാഫ്രിക്കയുടെ സ്റ്റാർ ബാറ്റർ ഡേവിഡ് മില്ലർ തന്നെ രംഗത്ത് എത്തിയിരുന്നു.

T20 World Cup
'സിക്‌സ് പറത്തിക്കോ എന്ന് ഞാന്‍ പറയും, അടുത്ത പന്ത് അവന്‍ തൂക്കും; ഞങ്ങള്‍ തീയും തീയുമാണ്!'

“വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടിനേക്കാൾ മുമ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായ ടീം ആണ്. എന്നിട്ടും ഇംഗ്ലണ്ട് ആദ്യം ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നു. വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും കൊൽക്കത്തയിൽ ഇപ്പോഴും ഐസിസിയുടെ തീരുമാനം കാത്തിരിക്കുകയാണ്,” എന്നാണ് മില്ലർ ഒരു സ്പോർട്സ് ചാനലിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

Summary

West Indies Players Safely Return Home After T20 World Cup Travel Delays.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com