2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു

ബയര്‍ ലെവര്‍കൂസനുമായി സമനിലയില്‍ പിരിഞ്ഞു
leverkusen vs bayern
leverkusen vs bayernx
Updated on
1 min read

മ്യൂണിക്ക്: തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതി 70ാം മിനിറ്റിലേക്ക് അടുത്തപ്പോള്‍ ഗോള്‍ മടക്കി സമനില പിടിച്ച് ചാംപ്യന്‍ ടീം ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗ പോരാട്ടത്തില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനുമായുള്ള പോരിലാണ് ബയേണ്‍ 1-1നു തോല്‍വി വഴങ്ങാതെ പിടിച്ചു നിന്നത്. കളിയുടെ ഇരു പകുതികളിലുമായി രണ്ട് നിര്‍ണായക താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് 9 പേരായി ചുരുങ്ങിയിട്ടും അവര്‍ ലെവര്‍കൂസനെ ജയിക്കാന്‍ വിട്ടില്ല.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അലിക് ഗാര്‍ഷ്യയിലൂടെ ലെവര്‍കൂസന്‍ മുന്നിലെത്തി. 42ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ബയേണ്‍ 10 പേരുമായാണ് പിന്നീട് കളിച്ചത്.

leverkusen vs bayern
ബെര്‍ണാബ്യുവില്‍ നാലടിച്ച് റയല്‍ മാഡ്രിഡ്; തകര്‍പ്പന്‍ ജയം

രണ്ടാം പകുതി പുരോഗമിക്കവെ 69ാം മിനിറ്റിലാണ് ബയേണ്‍ സമനില ഗോള്‍ വഴങ്ങിയത്. ലൂയീസ് ഡിയാസാണ് വല ചലിപ്പിച്ചത്. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബയേണിനെ ഞെട്ടിച്ച് രണ്ടാം ചുവപ്പ് കാര്‍ഡ് വന്നത്. ഗോള്‍ സമ്മാനിച്ച് ടീമിനു സമനിലയൊരുക്കിയ ഡിയാസാണ് ഇത്തവണ മടങ്ങിയത്.

സമനില വഴങ്ങിയെങ്കിലും ബയേണിന്റെ കിരീട മോഹങ്ങള്‍ക്ക് നിലവില്‍ വലിയ ഭീഷണിയൊന്നും ഇല്ല. 67 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 58 പോയിന്റ്.

leverkusen vs bayern
കിരീടത്തിലേക്ക് അടുത്ത് ഗണ്ണേഴ്‌സ്; സിറ്റിക്ക് സമനിലക്കുരുക്ക്
Summary

leverkusen vs bayern, Bundesliga: Luis Díaz, who scored the equaliser following Aleix Garcia’s opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com