കൗമാരപ്രായത്തിൽ സൗന്ദര്യ വർധക ചികിത്സകൾ ചെയ്യാമോയെന്ന സംശയം പലർക്കും ഉണ്ടാകും. ഈ പ്രായത്തിൽ തിളക്കവും പ്രസരിപ്പും സ്വാഭാവികമായും ഉണ്ടാകും, അതുകൊണ്ട് വളർച്ച ഘട്ടത്തിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയാണ് പ്രധാനം.
എന്നാൽ ക്ലീൻ അപ് പോലുള്ള ട്രീറ്റ്മെന്റുകൾ 13 വയസ്സു മുതൽ ചെയ്യാവുന്നതാണ്. മൃദുമായി മാത്രമായിരിക്കണം ചർമത്തെ സമീപിക്കാം. ആറ് മാസത്തിലൊരിക്കൽ ക്ലീൻ അപ് ചെയ്യാം.
16-ാം വയസ്സു മുതൽ മുഖക്കുരു അകറ്റാനുള്ള ആക്‌നെ ട്രീറ്റ്മെന്റ്, താരനകറ്റാനുള്ള ആന്റി ഡാൻഡ്രഫ് ട്രീറ്റ്മെന്റ് ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം. പെഡിക്യൂർ, മാനിക്യൂർ, വാക്സിങ് എന്നിവയും ഈ പ്രായത്തിൽ തന്നെ തുടങ്ങാം. സൗന്ദര്യം വർധിപ്പിക്കുക എന്നതിനെക്കാൾ വൃത്തിയോടെയിരിക്കുക എന്നതാണ് ഇത്തരം ട്രീറ്റമെന്റുകളുടെ ഉദ്ദേശം. മുഖത്ത് അമിത രോമവളർച്ചയുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ നിർദേശത്തോടെ പ്രതിവിധി കാണാം. റേസർ ഉപയോഗവും വാക്സിങ്ങും ചർമത്തെ അസ്വസ്ഥമാക്കും.
ഇരുപതു വയസ്സു മുതൽ ഫേഷ്യലിങ് ചെയ്തു തുടങ്ങുന്നതാണ് ഐഡിയൽ പ്രായം. ചർമം കുറച്ചുകൂടി പാകമെത്തിയ ശേഷം ഫേഷ്യൽ ചെയ്യുന്നതാണ് ഉചിതം. മുഖം മസാജ് ചെയ്യുന്നതാണു ഫേഷ്യലിലെ പ്രധാന ഘട്ടം. കൗമാരക്കാർക്ക് ഫെയ്സ് മസാജിന്റെ ആവശ്യമില്ല.
മാത്രമല്ല, മുഖം മസാജ് ചെയ്യുമ്പോൾ സെബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപെടുന്നു. അതിനാലാണ് ഫെയ്സ് മസാജിനു ശേഷം മുഖത്തിനു തിളക്കവും മൃദുത്വവും വരുന്നത്. എന്നാൽ ഈ ഗ്രന്ഥി പുറപ്പെടുവിക്കുന്ന സെബം കൗമാരക്കാർക്ക് മുഖക്കുരു കൂട്ടും.
തക്കാളി, പാൽ, തൈര്, ഉരുളക്കിഴങ്ങ്, ഓറഞ്ച് എന്നിങ്ങനെ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഫേസ് പാക്കുകൾ ആഴ്ചയിലൊരിക്കൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates