ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തി തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക 
Health

തടി കൂടും, കരളിനെ ബാധിക്കാം; ബ്രേക്ക്ഫാസ്റ്റിന് സ്മൂത്തി തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക

സമകാലിക മലയാളം ഡെസ്ക്

സ്മൂത്തിയോടുള്ള ജനപ്രീതി അടുത്തിടെയായി വര്‍ധിച്ചു വരികയാണ്. ബ്രേക്ക്ഫാസ്റ്റിന് ഈസി ആയി ഉണ്ടാക്കാവുന്ന ഒരു ഹെല്‍ത്തി ഡ്രിങ്ക് ആയിട്ടാണ് സ്മൂത്തിയെ കാണക്കാക്കുന്നത്. പഴങ്ങളും നട്‌സും നിറച്ച് സ്മൂത്തിയെ സമൃദ്ധമാക്കുന്നതുരും കുറവല്ല. എന്നാല്‍ സ്മൂത്തി ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അത്ര ആരോഗ്യകരമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ആയുവേദം പ്രകാരം സ്മൂത്തി തണുത്ത ഭക്ഷണമാണ് ഇത് ദഹനത്തെ ബാധിക്കുകയും പോഷകങ്ങളുടെ ആ​ഗിരണം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ സ്മൂത്തിക്കായി പഴങ്ങള്‍ ചാറാക്കുമ്പോള്‍ അല്ലെങ്കില്‍ ഉടയ്ക്കുമ്പോൾ അവയില്‍ അടങ്ങിയ നാരുകള്‍ 30 മുതല്‍ 40 ശതമാനം വരെ നഷ്ടമാകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയരാന്‍ കാരണമാകും.

ഒരു വാഴപ്പഴം മുഴുവനായി കഴിക്കുമ്പോള്‍ അതിന്റെ ഗ്ലൈസെമിക് സൂചിക എന്നാല്‍ 45 ആണ് എന്നാല്‍ ഇത് സ്മൂത്തിയാക്കുമ്പോൾ ഗ്ലൈസെമിക് സൂചിക 60 ആയി ഉയരും. ഇത് പ്രമേഹം, കരള്‍ തകരാറിലാകാനും പൊണ്ണത്തടിക്കും കാരണമായേക്കാം. ഒന്നിലേറെ പഴങ്ങള്‍ ഉപയോഗിക്കുന്നത് ഇതിന്റെ തോത് വര്‍ധിപ്പിക്കാം. പഴങ്ങള്‍ എപ്പോഴും അതുപോലെ കഴിക്കുന്നതാണ് നല്ലത്. പഴങ്ങള്‍ ചവയ്ക്കുമ്പോള്‍ വായില്‍ ഉമിനീര് ഉണ്ടാവുകയും ഇത് പോഷകങ്ങളുടെ ആഗിരണത്തിന് സഹായിക്കുകയും ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ന്യൂയോര്‍ക്കില്‍ സൊഹ്‌റാന്‍ മംദാനിക്ക് ചരിത്ര വിജയം; മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍

ബിസിനസ് സര്‍ക്കിളുകളില്‍ 'ജിപി'; ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാന്‍ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു

ഈ രാശിക്കാര്‍ക്ക് വാഹനയാത്രയില്‍ ശ്രദ്ധ വേണം; പണമിടപാടുകളില്‍ സൂക്ഷ്മത പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

അമേരിക്കയിലെ സഹോദരീഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്തു, അക്ഷരത്തെറ്റില്‍ സംശയം; രക്ഷപ്പെട്ടത് ഒന്നര ലക്ഷത്തിന്റെ തട്ടിപ്പില്‍ നിന്ന്

SCROLL FOR NEXT