മൂന്ന് അത്താഴ അബദ്ധങ്ങൾ 
Health

രാത്രി പഴങ്ങളും സാലഡും, തടി കേടാക്കുന്ന മൂന്ന് അത്താഴ അബദ്ധങ്ങൾ

അത്താഴം കഴിക്കുമ്പോള്‍ സാധാരണയായി വരുത്തുന്ന ഈ മൂന്ന് അബദ്ധങ്ങള്‍ ഒഴിവാക്കാം.

സമകാലിക മലയാളം ഡെസ്ക്

ബ്രേക്ക്ഫാസ്റ്റ് പോലെ തന്നെ രാത്രിയിലെ അത്താഴവും ആരോഗ്യത്തിന് പ്രധാനമാണ്. മെച്ചപ്പെട്ട ഉറക്കം നല്‍കുന്നതിനും ശരീരവീക്കം കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഉറങ്ങുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചു നിര്‍ത്തുന്നതിലും അത്താഴത്തിന് കഴിക്കുന്ന ഭക്ഷണം ഒരു നിര്‍ണായക പങ്ക് വഹിക്കുന്നു.

അത്താഴം കഴിക്കുമ്പോള്‍ സാധാരണയായി വരുത്തുന്ന ഈ മൂന്ന് അബദ്ധങ്ങള്‍ ഒഴിവാക്കുന്നത് നമ്മുടെ ദീര്‍ഘകാല ആരോഗ്യത്തിന് ഫലം ചെയ്യും.

സാലഡ്

അത്താഴത്തിന് പലരും ആരോഗ്യകരമായ ചോയ്‌സ് ആയി കണക്കാക്കുന്ന ഭക്ഷണമാണ് സാലഡ്. എന്നാല്‍ സാലഡില്‍ ഉപയോഗിക്കുന്ന എല്ലാത്തരം പഴങ്ങളും പച്ചക്കറികളും രാത്രി കഴിക്കുന്നത് ദഹനത്തിന് മികച്ചതായിരിക്കില്ല. പ്രത്യേകിച്ച് ക്യാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി പോലുള്ളവ. ഇത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കുന്നത് ഒഴുവാക്കുന്നതാണ് നല്ലത്.

രാത്രി പഴം വേണ്ട

രാത്രി പഴങ്ങള്‍ കഴിക്കുന്നത് ഒരു മികച്ച തിരഞ്ഞെടുപ്പായി ആളുകള്‍ കരുതാറുണ്ട്. എന്നാല്‍ രാത്രി പഴങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ എന്‍സൈമുകളെ സജീവമാക്കുകയും നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ പഴങ്ങള്‍ കഴിക്കുന്നത് ഗ്ലൂക്കോസ് സ്‌പൈക്ക് ഉണ്ടാക്കും. ഇത് കാരണം ഉണ്ടാകുന്ന അനാവശ്യ ഊര്‍ജ്ജം കൊഴുപ്പായി അടിഞ്ഞു കൂടാനും കാരണമാകും. ഇത് നിങ്ങളുടെ ശരീരഭാരം കൂട്ടാം.

പിസ

പിസ, പാസ്ത പോലെ അന്നജം അടങ്ങിയ ഭക്ഷണം ദഹന പ്രക്രിയ മന്ദഗതിയിലാക്കും. ലളിതമായ അത്താഴം കഴിക്കുന്നതാണ് ആരോഗ്യകരം. അത് ദഹനത്തിനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT