മക്കൾ 'ദി ബെസ്റ്റ്' ആയിരിക്കണമെന്ന വാശിയോടെയാണ് പല മാതാപിതാക്കളും കുട്ടികളെ വളർത്തുന്നത്. അതിനിടെ കുട്ടികൾക്ക് പ്രോത്സാഹിപ്പിക്കാനാണെന്ന് കരുതി മാതാപിതാക്കൾ പ്രയോഗിക്കുന്ന ചില വാക്കുകൾ അവരുടെ ആത്മവിശ്വാസം കെടുത്താം. അത് കാലങ്ങളോളം ഒരു ട്രോമയായി അവരെ വേട്ടയാടാനും കാരണമാകും.
താരതമ്യം പുറമെ പ്രചോദനമായി തോന്നാമെങ്കിലും, ഇത് പലപ്പോഴും തിരിച്ചടിയാകും. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് നീരസം, മത്സരം, ആത്മവിശ്വാസമില്ലായ്മ എന്നിവ കൂട്ടുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പ്രത്യേകിച്ച് മാതാപിതാക്കളാണെങ്കിൽ കുട്ടികൾ സ്വയം താൻ അത്ര പോരെന്ന ചിന്ത ഉള്ളിൽ ഉയരാൻ കാരണമാകും. അത് ആത്മാഭിമാനത്തെ ഇല്ലാതാക്കും.
കുട്ടികൾ വാശിപിടിക്കുന്നതോ സാഹചര്യം ശാന്തമാക്കാനോ മാതാപിതാക്കൾ ഇങ്ങനെ പറയാറുണ്ട്. എന്നാൽ കുട്ടികൾ കരയുന്നത് നിരന്തരം തടഞ്ഞാൽ അവരുടെ വൈകാരിക നിയന്ത്രണത്തിൽ ബുദ്ധിമുട്ടുകൾക്കും ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നതിനും ആത്മവിശ്വാസം കുറയുന്നതിനും കാരണമാകും. കുട്ടികളോട് അവർ വളരെ സെൻസിറ്റീവ് ആണെന്ന് പറയുമ്പോൾ, അവരുടെ വികാരങ്ങൾ തെറ്റാണെന്നോ, ദുർബലമാണെന്നോ, അല്ലെങ്കിൽ ലജ്ജാകരമാണെന്നോ എന്ന തോന്നൽ അവരിൽ ഉണ്ടാക്കും. ഇത് ആരോഗ്യകരമായ വൈകാരിക വളർച്ചയെയും ആത്മവിശ്വാസത്തെയും മുരടിപ്പിക്കുന്നു.
പലപ്പോഴും ഒരു മുന്നറിയിപ്പായി ഇക്കാര്യം പ്രയോഗിക്കാറുണ്ട്. എന്നാൽ ഇത് പ്രചോദനത്തെക്കാൾ കുട്ടികളിൽ ഭയമാണ് ഉണ്ടാക്കുന്നത്. മെച്ചപ്പെടുത്താൻ കഴിയുമെന്ന ചിന്തയ്ക്കപ്പുറം ഞാൻ ഒരു പരാജയമാണെന്ന തോന്നൽ ആയിരിക്കും ഉണ്ടാക്കുക. വിശ്വാസം പരിശ്രമത്തെയും പരീക്ഷണത്തെയും നിരുത്സാഹപ്പെടുത്തും.
വാക്കുകൾക്ക് ശക്തിയുണ്ട്, പ്രത്യേകിച്ച് മാതാപിതാക്കളാണ് സംസാരിക്കുന്നതെങ്കിൽ. പലപ്പോഴും മനഃപൂർവമല്ലാതെ പ്രയോഗിക്കുന്ന ഇത്തരം പദപ്രയോഗങ്ങൾ നിങ്ങളുടെ കുട്ടുകളുടെ സന്തോഷത്തെയും ആത്മവിശ്വാസത്തെയും നഷ്ടപ്പെടുത്താം. ഇത്തരം പ്രയോഗങ്ങൾക്ക് പകരം അവർക്ക് ആത്മവിശ്വാസവും ഈർജ്ജവും പകരുന്ന സംഭാഷണങ്ങൾ കൊണ്ടുവരാം. ഇത് കുട്ടികൾക്ക് മാതാപിതാക്കളോടുള്ള വിശ്വാസം വർധിക്കുകയും അവരുടെ ആത്മവിശ്വാസം ഇരട്ടിയാക്കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates