മിസൽ പാവ് ( Best Breakfast in the world) പ്രതീകാത്മക ചിത്രം
Health

ലോകത്തിലെ മികച്ച പ്രാതല്‍; പട്ടികയില്‍ ഇടംപിടിച്ച് മൂന്ന് ഇന്ത്യന്‍ വിഭവങ്ങള്‍

2025 ജൂൺ വരെയുള്ള റാങ്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

സമകാലിക മലയാളം ഡെസ്ക്

ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം നേടി മൂന്ന് ഇന്ത്യൻ വിഭവങ്ങൾ (Best Breakfast in the world). മഹാരാഷ്‌ട്രയിൽ നിന്നുള്ള മിസൽ പാവ് 18-ാം സ്ഥാനവും, പറാത്ത 23-ാം സ്ഥാനവും, ഡൽഹിയില്‍ നിന്നുള്ള ചോലെ ബട്ടൂരെ 32-ാം സ്ഥാനവും നേടി. 2025 ജൂൺ വരെയുള്ള റാങ്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളുടെ പട്ടിക, ജനപ്രിയ ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടത്.

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് മിസൽ പാവ്. എരിവുള്ളതും ക്രിസ്പിയുമായ ഒരു കളർഫുൾ വിഭവമെന്നാണ് മിസൽ പാവിനെ ടേസ്റ്റ് അറ്റ്ലസ് വിവരിച്ചിരിക്കുന്നത്. പറാത്തയും ചോലെ ബട്ടൂരെയുമാണ് പട്ടികയിലുള്ള മറ്റ് രണ്ട് വിഭവങ്ങൾ. ഉത്തരേന്ത്യൻ വിഭവങ്ങളാ ണെങ്കിലും രാജ്യത്തുടനീളം ഇവയ്ക്ക് ആരാധകരുണ്ട്.

ടേസ്റ്റ് അറ്റ്ലസ് ഇൻസ്റ്റാഗ്രാമിൽ മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ പേരുകൾ മാത്രമേ വെളിപ്പെടുത്തിയിട്ടുള്ളൂവെങ്കിലും, വെബ്‌സൈറ്റില്‍ 100 വരെ റാങ്കുകൾ ഉള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 50-തിന് ശേഷം നിഹാരി, ശ്രീഖണ്ഡ്, പാലക് പനീർ എന്നിവയുൾപ്പെടെ കൂടുതൽ ഇന്ത്യൻ വിഭവങ്ങൾ ഇടം നേടിയിട്ടുണ്ട്. നേരത്തെ ടേസ്റ്റ് അറ്റ്ലസിന്റെ ലോകത്തിലെ ഏറ്റവും മികച്ച ബ്രെഡുകളുടെ പട്ടികയിൽ നിരവധി ഇന്ത്യൻ വിഭവങ്ങൾ ഇടം നേടിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുത്തന്‍ പ്രതീക്ഷകളുമായി ഇന്ന് വിഷു; കണികണ്ടുണർന്ന് മലയാളികൾ, വിഷുക്കണി ദർശനത്തിന്​ ക്ഷേത്രങ്ങളിൽ വൻ തിരക്ക്

അയ്യനെ കണ്ട് ആയിരങ്ങള്‍, വിഷുക്കണി ദര്‍ശിച്ച് സായൂജ്യം; ശനിയാഴ്ച നടയടക്കും

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; വനിതാ സംവരണബില്ലില്‍ നിലപാട് സ്വീകരിക്കും

വിഷുവിനും കടുത്ത ചൂട്; പാലക്കാട് 40 ഡിഗ്രി വരെ ഉയരും, 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

SCROLL FOR NEXT