Healthy habits Meta AI Image
Health

നിങ്ങൾ ഹെൽത്തി ആണോ? തിരിച്ചറിയാൻ ഈയൊരൊറ്റ ശീലം പരിശോധിച്ചാൽ മതി

രാവിലെ ടോയ്‌ലറ്റില്‍ പോയാല്‍ വയര്‍ ക്ലീന്‍ ആവുകയും വിശപ്പ് ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

രാവിലെയുള്ള ടോയ്ലറ്റിൽ പോക്കും നിങ്ങളുടെ ആരോ​ഗ്യവും തമ്മിൽ വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞാൽ വിശ്വാസിക്കുമോ? അതെ, നിസാരമെന്ന് തോന്നാവുന്ന ഈയൊരു ശീലം നിങ്ങളുടെ ആരോ​ഗ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട്.

രാത്രി ഏഴ്-എട്ട് മണിക്കൂറത്തെ നീണ്ട ഉറക്കത്തിന് ശേഷം രാവിലെ എഴുന്നേൽക്കുമ്പോൾ സ്വഭാവികമായും ടോയ്ലറ്റിൽ പോകാൻ തോന്നുകയാണെങ്കിൽ അത് ആരോ​ഗ്യകരമായ ഒരു വ്യക്തിയുടെ ലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു. മറിച്ചാണെങ്കിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ട സമയമായെന്നാണ് അർഥം.

ആരോഗ്യമുള്ള ഒരാൾ ദിവസത്തിൽ ഒരിക്കൽ മലമൂത്ര വിസർജ്ജനം നടത്തണം. രാവിലെ ഉണർന്ന് ടോയ്‌ലറ്റിൽ പോകുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥയുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നുവെന്ന് ആയുർവേദത്തിൽ പറയുന്നു. മിക്ക രോഗങ്ങളുടെയും മൂല കാരണം കുടലിലെ പ്രശ്നങ്ങൾ മൂലമാണ്. വയറു മോശമായാൽ അത് മൊത്തത്തിലുള്ള ആരോഗ്യത്തെയും സാരമായി ബാധിക്കും.

സ്ഥിരമായി രാവിലെ ടോയ്‌ലറ്റില്‍ പോകാതിരുന്നാല്‍ ശരീരത്തില്‍ എല്ലാ മാലിന്യവും കെട്ടി കിടക്കുന്നതിന് കാരണമാകും. ഇത് വയര്‍ ചീര്‍ക്കുന്നതിനും അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിലേയ്ക്കും നയിക്കും. മാത്രമല്ല, ചിലര്‍ക്ക് കഠിനമായ തലവേദനയും ഉണ്ടാവാം.

രാവിലെ തന്നെ ടോയ്‌ലറ്റില്‍ പോയാല്‍ വയര്‍ ക്ലീന്‍ ആവുകയും വിശപ്പ് ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും. കൂടാതെ, നമ്മളുടെ ശരീരത്തിലെ പോഷകങ്ങള്‍ കൃത്യമായി ആഗിരണം ചെയ്യപ്പെടുണമെങ്കിൽ വയര്‍ ക്ലീന്‍ ആയിരിക്കണം. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ഈ ശീലം ഗുണകരമാണ്.

മല വിസർജനം എളുപ്പമാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളം കുടിക്കാം

വയറ്റിൽ നിന്ന് മാലിന്യം പുറന്തള്ളാൻ ബോവെൽ മൂവ്മെൻ്റ് കൃത്യമായിരിക്കണം. അതിന് ജലാംശം പ്രധാനമാണ്. ജലാംശം ഉണ്ടെങ്കിൽ ദഹനവും കൃത്യമായി നടക്കുന്നു. രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്സ് ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ല ശീലമാണ്.

നാരുകള്‍ അടങ്ങിയ ആഹാരം​

നാരുകൾ അടങ്ങിയ ഭക്ഷണം ദഹനത്തെ മെച്ചപ്പെടുത്തും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടാനും മലം വിസർജനം എളുപ്പമാക്കാനും സഹായിക്കുന്നു.

സ്ഥിരത​

ഭക്ഷണക്കാര്യത്തിലും ജീവിതശൈലിയിലും ഏറെക്കുറെ സ്ഥിരത പുലർത്തുന്നത് ദഹന വ്യവസ്ഥ കൃത്യമാക്കുന്നതിന് സഹായിക്കും. ദഹനം കൃത്യമായി നടന്നാല്‍ തന്നെ ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടും. ഉറക്ക ഉണർവ് ചക്രം കൃത്യമാക്കുന്നതും ഓരേ സമയം ഭക്ഷണം കഴിക്കുന്നതുമെല്ലാം ദഹനത്തിന് നല്ലതാണ്. ഇത് മല വിസർജനം എളുപ്പമാക്കാനും സഹായിക്കും.

വ്യായാമം

വ്യായാമം ദഹനത്തെ മെച്ചപ്പെടുത്തും. ദഹനം കൃത്യമായാല്‍ മലം വിസർജനം എളുപ്പമാകും. ദിവസവും അര മണിക്കൂർ വ്യായാമത്തിനായി മാറ്റിവയ്ക്കാം.

സ്‌ട്രെസ്സ് കുറയ്ക്കാം​

അമിത മാനസിക സമ്മർദം ദഹനത്തെ ബാധിക്കും. ഇത് മല വിസർജനത്തെയും ബാധിക്കും. ഇത് തലവേദന, ഛർദ്ദി പോലുള്ള അവസ്ഥകളിലേക്ക് നയിക്കും.

Tips to achieve healthy poop in every morning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിജെപിക്ക് വോട്ടിങ് ശതമാനം കൂടും, രാജീവ് ചന്ദ്രശേഖര്‍ വന്നശേഷം വലിയ മാറ്റം; മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ'

ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള

ഇഎംഎസ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നെഹ്‌റുവിന്റെ വീഴ്ച: ശശി തരൂര്‍

ടോക്സിക് ആയ വ്യക്തിയെ തിരിച്ചറിയാം

'വേറെ ആരും ഇല്ലേ...'; മകൾക്കൊപ്പം നാഷണൽ അവാർഡ് വാങ്ങാൻ പോയാൽ, ചിരിപ്പിച്ച് അജുവും മകളും

SCROLL FOR NEXT