മോഷന്‍ സിക്നെസ്  
Health

ഛര്‍ദ്ദി കാരണം ട്രിപ്പ് കുളമാകുമെന്ന ഭയം വേണ്ട, മോഷന്‍ സിക്നെസ് ഒഴിവാക്കാന്‍ ഈ 5 ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

യാത്രയ്ക്കിടെ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മോഷന്‍ സിക്നെസ്.

സമകാലിക മലയാളം ഡെസ്ക്

ആശിച്ചു മോഹിച്ചു ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോഴാണ് കൂട്ടത്തില്‍ ഒരാള്‍ക്ക് മോഷന്‍ സിക്നെസ് ഉണ്ടെന്ന് അറിയുന്നത്. അതോടെ യാത്രാപ്ലാനിങ് കുളമാകും. യാത്രയ്ക്കിടെ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മോഷന്‍ സിക്നെസ് . അതായത് യാത്രയ്ക്കിടെ ഉണ്ടാകുന്ന ഛ‍ർദ്ദി, മനംപുരട്ടൽ, തലവേദന, തള‍ർച്ച എന്നിവ. എന്നാല്‍ മോഷൻ സിക്നെസ് ഇല്ലാതെ യാത്ര ആസ്വദിക്കാന്‍ ഈ 5 കാര്യങ്ങള്‍ ശ്രദ്ധിക്കാം.

വിന്‍ഡോ അല്ലെങ്കില്‍ എസി

വാഹനത്തിലും ഇടുങ്ങിയ മുറികളിലും അധിക സമയം ചിലവഴിക്കുന്നത് ചിലരില്‍ മനംപുരട്ടൽ ഉണ്ടാക്കിയേക്കാം. അതിനാൽ യാത്ര ചെയ്യുമ്പോൾ വാഹനത്തിലെ വായു സഞ്ചാരം ഉറപ്പാക്കുക. വിൻഡോകൾ തുറന്നിടുക അല്ലെങ്കില്‍ എയർകണ്ടീഷണർ ഓണാണെന്ന് ഉറപ്പാക്കുക.

ഭക്ഷണം

മോഷൻ സിക്നെസിന് സാധ്യതയുള്ളവർ യാത്രയ്ക്ക് മുമ്പ് വയറു നിറയെ ഭക്ഷണം കഴിക്കരുത്. എണ്ണമയമുള്ളതോ എരിവുള്ളതോ അസിഡിറ്റി ഉണ്ടാക്കുന്നതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. യാത്രയിൽ നോൺ-വെജ് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴിവാക്കാൻ ശ്രദ്ധിക്കുക. കാരണം ഇത് ധാരാളം എണ്ണയിലും സുഗന്ധവ്യഞ്ജനങ്ങളിലും ഉണ്ടാക്കുന്നവയാണ്. യാത്രയ്ക്കിടെ, എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

ഇരിപ്പിടം

അനുയോജ്യമായ ഇരിപ്പിടങ്ങൾ തിരഞ്ഞെടുക്കുന്നത് യാത്ര ചെയ്യുമ്പോഴുള്ള അസ്വസ്തകൾ കുറയ്ക്കാൻ സഹായിക്കും. കാറിന‍്‍റെ മുൻവശത്തുള്ള സീറ്റിലും വിമാനത്തിന്റെ ചിറകിന് സമീപമുള്ള സീറ്റും തിരഞ്ഞെടുക്കുന്നത് മോഷൻ സിക്നെസ് കുറയ്ക്കാൻ സഹായിക്കും.

പുളിയുള്ളവ കഴിക്കുക

പുളിയുള്ള മിഠായികളും ചെറുനാരങ്ങയും മോഷൻ സിക്നെസ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. ഇത്തരം മിഠായികളും മറ്റും വായിൽ ഇട്ടു കൊണ്ട് യാത്ര ചെയ്യുക. ഇതുവഴി നിങ്ങൾക്ക് അൽപ്പം സുഖം തോന്നും. അല്ലെങ്കിൽ, കുറച്ച് തുളസി ഇലകൾ കൈയിൽ കരുതുക. ഛർദ്ദിയോ മനംപുരട്ടലോ തോന്നുമ്പോൾ ഇവ വായിലിട്ട് ചവയ്ക്കുക.

സംഗീതവും മരുന്നുകളും

മുകളിൽ പറഞ്ഞ നാല് വഴികളും ഫലപ്രദമായില്ലെങ്കിൽ അവസാന ആശ്രയം മരുന്നാണ്. മോഷൻ സിക്നെസ് തടയാൻ സഹായിക്കുന്ന ഗുളിക ലഭ്യമാണ്. അതുപോലെ തന്നെ പാട്ട് കേട്ടു കൊണ്ടിരിക്കുന്നതും ആശ്വാസം പകരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT