Tulsi Health Benefits Meta AI Image
Health

താരനും അകാലനരയ്ക്കും പരിഹാരം, വീട്ടിൽ തുളസിയുണ്ടോ?

മുടിക്ക് നിറം നൽകുന്ന മൂലകങ്ങളുടെ ഉത്പാദനം കുറയുന്നതും വിറ്റാമിൻ ബി12 ന്റെ അഭാവവുമാണ് അകാലനരയുടെ പ്രധാന കാരണങ്ങൾ.

സമകാലിക മലയാളം ഡെസ്ക്

താരനും മുടികൊഴിച്ചിലുമാണോ നിങ്ങളുടെ പ്രശ്നം? കെമിക്കലുകൾ ചേർത്ത ഷാംപൂ ഉപയോ​ഗം മുടിയുടെ ഘടനയെ തന്നെ മാറ്റിമറിക്കും. ഇതിന് പരിഹാരം നിങ്ങളുടെ വീട്ടിൽ തന്നെയുണ്ട്. വീട്ടിലും ഫ്ലാറ്റിലും വളരെ എളുപ്പത്തിൽ വളർത്താവുന്ന ഔഷധച്ചെടിയാണ് തുളസി. തുളസിയിൽ അടങ്ങിയിരിക്കുന്ന ​ഗുണങ്ങൾ താരനും മുടികൊഴിച്ചിലും പരിഹരിച്ച്, മുടിയുടെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

താരൻ അകറ്റാൻ

ഇന്ന് മിക്കയാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് താരൻ. തലയോട്ടിയിൽ വളരുന്ന ഒരു തരം ഫംഗസ് ആണിത്. ഇത് മുടികൊഴിച്ചിലിനും കാരണമാകും.

വെളിച്ചെണ്ണ അൽപമെടുത്ത് അതിലേക്ക് അൽപം തുളസിയില ചേർത്തശേഷം ചൂടാക്കുക. ഇത് മുടിയിൽ നന്നായി മസാജ് ചെയ്തു തേച്ചുപിടിപ്പിക്കാം. ഈ ശീലം താരനെ അകറ്റി മുടി തിളക്കമുള്ളതും മൃദുത്വമുള്ളതുമാക്കാൻ സഹായിക്കും.

അകാലനര

മുടിക്ക് നിറം നൽകുന്ന മൂലകങ്ങളുടെ ഉത്പാദനം കുറയുന്നതും വിറ്റാമിൻ ബി12 ന്റെ അഭാവവുമാണ് അകാലനരയുടെ പ്രധാന കാരണങ്ങൾ. തുളസി, നെല്ലിക്ക എന്നിവ കഷണങ്ങളാക്കി വെള്ളത്തിൽ കുതിർക്കാനിടുക. ഒരു രാത്രി ഇങ്ങനെ സൂക്ഷിച്ച ശേഷം രാവിലെ തലയിൽ തേച്ചു കഴുകുക. അകാലനര പ്രതിരോധിക്കാൻ ഇത് സഹായിക്കും.

മുടി കൊഴിച്ചിൽ

മുടി കൊഴിച്ചിൽ തടയുന്നതിന് കുളിക്കുന്നതിന് അര മണിക്കൂർ മുമ്പ് തുളസിയിലയും നെല്ലിക്കാപ്പൊടിയും വെളിച്ചെണ്ണയിൽ ചേർത്ത് തലയിൽ പുരട്ടാം. ഇതു പതിവായി ചെയ്യുന്നത് മുടികൊഴിച്ചിൽ പരിഹരിക്കും.

മുടി വളരാൻ

വെളിച്ചെണ്ണയിൽ തുളസിയില ചേർത്ത് ചെറുതായി ചൂടാക്കിയ ശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിക്കാം. തലയോട്ടിയിലെ കോശങ്ങളെ പുനരുജ്ജീവിപ്പിച്ച് മുടിയുടെ വളർച്ച ത്വരിതപ്പെടുത്താൻ ഇത് സഹായിക്കും. രക്തയോട്ടം വർധിപ്പിച്ചുകൊണ്ട് തല തണുപ്പിക്കാനും തുളസിക്ക് കഴിയും.

Hair care tips: Tulsi for dandruff removal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമം തന്നു; കോണ്‍ഗ്രസ് എന്റെ തറവാട്'

കൊച്ചി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രഫിയിൽ അവസരം; നിയമനം അഭിമുഖത്തിലൂടെ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Sthree Sakthi SS 502 lottery result

സംസ്ഥാനത്തിന്റെ പേര് മാറ്റാന്‍ സര്‍ക്കാരിന് ബിജെപി പിന്തുണ, രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

കോടതി വളപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ചീമൂട്ടയേറ്; വന്‍ പ്രതിഷേധം

SCROLL FOR NEXT