Boiling Milk Tea
Boiling Milk TeaMeta AI Image

അമിതമായി തിളപ്പിച്ചാൽ ചായയ്ക്ക് കടുപ്പം കൂടാം, പക്ഷെ ​ഗുണങ്ങളോ..!

അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ​ഗുണങ്ങൾ കൂടില്ല.
Published on

പാൽ ചായ ആയാൽ കടുപ്പം വേണം എന്ന് നിർബന്ധം പിടിക്കുന്ന നിരവധി ആളുകളുണ്ട്. അതിനായി മിക്കവാറും ആളുകൾ ചായ അമിതമായി തിളപ്പിക്കും. ഇത് ​ഗുണത്തെക്കാൾ ദോഷം ചെയ്യാം. ചായ അമിതമായി തിളപ്പിക്കുന്നതിലൂടെ ചായയ്ക്ക് രുചി വ്യത്യാവും അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യുന്നു. ചായയുടെ പോഷക​ഗുണങ്ങൾ നഷ്ടമാകാനും ഇത് കാരണമാകും. കൂടാതെ കാൻസറിന് കാരണമാകുന്ന കാർസിനോജൻ പുറന്തള്ളാനും ഇടയാക്കും.

അധികമായി തിളപ്പിക്കുന്നതു മൂലം ചായയുടെ ​ഗുണങ്ങൾ കൂടില്ലെന്ന് മനസ്സിലാക്കുക. ആദ്യ അഞ്ച് മിനിറ്റിൽ തന്നെ തെയിലയുടെ കടുപ്പം ഇറങ്ങും. ഇതിൽ കൂടുതൽ സമയം തിളപ്പിക്കുന്നത് ചായയുടെ ​ഗുണങ്ങളെ ഓക്സിഡൈസ് ചെയ്യുന്നതിലേക്ക് നയിക്കും. പാലിൽ അടങ്ങിയ പ്രോട്ടീനും തെയിലയിലെ പോളിഫെനോളുകളുമാണ് ചായയ്‌ക്ക് ​ഗുണവും മണവും രുചിയും നൽകുന്നത്. കൂടുതൽ നേരം വെക്കുന്നത് ചായക്ക് ചവർപ്പ് രുചി നൽകും.

Boiling Milk Tea
കപ്പലണ്ടി മിഠായി വീട്ടിലുണ്ടാക്കാം, തണുപ്പുകാലത്ത് ബെസ്റ്റാ

ചായ കൂടുതൽ നേരം തിളപ്പിക്കുമ്പോൾ

  • പാലിലെ വിറ്റാമിൻ ബി12, സി എന്നീ പോഷകങ്ങളെ നശിപ്പിക്കും.

  • കൂടുതൽ തിളപ്പിക്കുന്നതിലൂടെ ചായയ്‌ക്ക് പുകച്ചുവ ഉണ്ടാകും.

  • ഉയർന്ന താപനിലയില്‍ ലാക്ടോസ് (പാൽ പഞ്ചസാര) പാലിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിക്കുന്നു, കാലക്രമേണ വലിയ അളവിൽ കഴിച്ചാൽ അപകടകരമായ സംയുക്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

Boiling Milk Tea
ബ്രേക്ക്ഫാസ്റ്റിന് ഇഡ്ലിയും സാമ്പാറും, തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ ആരോ​ഗ്യത്തിന് എന്ത് സംഭവിക്കും
  • ചായയുടെ ആന്റിഓക്‌സിഡന്റ് ​ഗുണങ്ങൾ ഇല്ലാതാക്കുന്നു.

  • അമിതമായി ചൂടാക്കുന്നത് അക്രിലമൈഡ് പോലുള്ള സംയുക്തങ്ങൾ ഉണ്ടാക്കും. അക്രിലാമൈഡ് ഒരു അർബുദ ഘടകമാണ്.

  • അമിതമായി തിളപ്പിക്കുന്നത് പാലിലെ പ്രോട്ടീനുകളുടെ ഘടനയിൽ മാറ്റം വരുത്തും. ഇത് ദഹനക്കേടിന് കാരണമാകും.

  • അമിതമായി തിളപ്പിക്കുന്നത് അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിൽ അല്ലെങ്കിൽ വയറ്റിലെ അസ്വസ്ഥത പോലുള്ള ലക്ഷണങ്ങൾ വർധിപ്പിക്കും.

Summary

Over boiling Milk Tea harms health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com