Turmeric Coffee Meta AI Image
Health

ഇത് വെറും കാപ്പിയല്ല, ഒറ്റ ചേരുവ കൊണ്ട് കാപ്പിയെ ഹെൽത്തി ഡ്രിങ്ക് ആക്കാം

കഫീന്റെ ഗുണങ്ങളോടൊപ്പം ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ഒരു ഹെൽത്തി ഡ്രിങ്ക് ആണിത്.

സമകാലിക മലയാളം ഡെസ്ക്

നിങ്ങൾ ഒരു കാപ്പി പ്രേമിയാണെങ്കിൽ തീർച്ചയായും പരീക്ഷിക്കേണ്ട ഒന്നാണ് 'മഞ്ഞൾകാപ്പി'. കേൾക്കുമ്പോൾ അൽപം വിചിത്രമെന്ന് തോന്നാമെങ്കിലും പഠനങ്ങൾ പറയുന്നത് ഇത് കാപ്പിയുടെ പോഷകഗുണം വർധിപ്പിക്കുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ്.

നമ്മൾ സ്ഥിരമായി കുടിക്കുന്ന മോർണിങ് കോഫിയിലേക്ക് അൽപം മഞ്ഞൾ കൂടി ചേർത്താൽ ടെർമെറിക് കോഫി അല്ലെങ്കിൽ മഞ്ഞൾകാപ്പി റെഡി. കഫീന്റെ ഗുണങ്ങളോടൊപ്പം ആന്റി ഓക്‌സിഡന്റുകള്‍, പോളിഫെനോളുകള്‍, പോഷകങ്ങള്‍ എന്നിവയാല്‍ നിറഞ്ഞ ഒരു ഹെൽത്തി ഡ്രിങ്ക് ആണിത്.

മഞ്ഞളിൽ അടങ്ങിയ കുർക്കുമിന് ആന്റി-ബാക്ടീരിയൽ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-ഏജിങ്, ശരീര വേദന കുറയ്ക്കാനുള്ള കഴിവ് എന്നിവയുണ്ട്. ഇത് കാപ്പിയുടെ ആരോഗ്യഗുണങ്ങള്‍ വർധിപ്പിക്കുന്നു.

വീക്കം കുറയ്ക്കുന്നു: കാൻസർ, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, മാനസികമായ തളർച്ച, ദഹന പ്രശ്നങ്ങള്‍ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കുന്ന വിട്ടുമാറാത്ത വീക്കം കുറയ്ക്കാൻ കുർക്കുമിൻ സഹായിക്കും.

വേദനയ്ക്ക് ആശ്വാസം: മഞ്ഞളിൽ അടങ്ങിയ കുർകുമിൻ ഒരു പ്രകൃതിദത്ത വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ഇത് നാഡി സംബന്ധമായി വേദനകള്‍ കുറയ്ക്കാൻ സഹായിക്കും.

ആന്റിഓക്‌സിഡൻ്റുകള്‍: ശരീരത്തെ ദോഷകരമായി ബാധിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാൻ കുർക്കുമിൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി: വീക്കം കുറയ്ക്കുന്നതിലൂടെയും ആന്റിഓക്‌സിഡന്റ് പ്രവർത്തനം വർധിപ്പിക്കുന്നതിലൂടെയും മഞ്ഞൾ ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൂടുതൽ ഫലപ്രദമായി ദോഷകരമായ രോഗകാരികളെ അകറ്റാൻ സഹായിക്കും.

Turmeric Coffee Health Benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

പുതിനയില കഴിച്ചാൽ ശരീര ഭാരം കുറയുമോ? സ്ഥിരമായി കഴിച്ചാൽ എന്തൊക്കെ ​ഗുണങ്ങൾ?

കളിയല്ല!, എല്ലാ ദിവസവും 200 രൂപ വീതം നീക്കിവെയ്ക്കാമോ?; 12 വര്‍ഷം കൊണ്ട് 20 ലക്ഷം സമ്പാദിക്കാം

'നിങ്ങളുടെ കയ്യില്‍ വോട്ട്, എന്റെ കയ്യില്‍ ഫണ്ട് '; തെരഞ്ഞടുപ്പ് റാലിയില്‍ അജിത് പവാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

SCROLL FOR NEXT