Twinkle Khanna Instagram
Health

'കേൾക്കുമ്പോൾ പഴഞ്ചനെന്ന് തോന്നാം, ഞാൻ ഇപ്പോഴും പിന്തുടരുന്നത് ഇതാണ്'; ആരോ​ഗ്യ രഹസ്യം വെളിപ്പെടുത്തി ട്വിങ്കിൽ ഖന്ന

മിക്ക സെലിബ്രിറ്റികളും പിന്തുടരുന്ന കഠിനമായ വ്യായാമങ്ങളോട് ട്വിങ്കിളിന് താല്‍പ്പര്യമില്ല.

സമകാലിക മലയാളം ഡെസ്ക്

ഴഞ്ചൻ രീതികളാണ് തന്റെ ആരോ​ഗ്യ രഹസ്യമെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്ന. ശരീരം പോലെ തന്നെ മനസിനെയും സന്തുലിതമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണെന്ന് താൻ കരുതുന്നുവെന്നും യോഗയും ധ്യാനവും പ്രധാന വ്യായാമങ്ങൾ. കേൾക്കുമ്പോൾ പഴയ രീതിയാണെന്ന് തോന്നുമെങ്കിലും, ഇത് തന്നെ വളരെയധികം സഹായിക്കുന്നുണ്ടെന്നും ട്വിങ്കിൾ ഫന്ന ഒരു അഭിമുഖത്തിൽ പറയുന്നു.

അലമാരയിലെ വസ്ത്രങ്ങള്‍ അടുക്കി വെക്കുന്നത് പോലെ മനസ്സിനെ ക്രമീകരിക്കാനും ദിവസത്തെ പുതുമയോടെ നേരിടാനും യോ​ഗയും മെഡിറ്റേഷനും നമ്മെ പ്രാപ്തരാക്കുമെന്നും അവർ പറയുന്നു. മിക്ക സെലിബ്രിറ്റികളും പിന്തുടരുന്ന കഠിനമായ വ്യായാമങ്ങളോട് ട്വിങ്കിളിന് താല്‍പ്പര്യമില്ല.

ജിമ്മിൽ അധികം സമയം ചെലവഴിക്കുന്ന രീതി തനിക്കില്ല, അത് വളരെ ബോറടിപ്പിക്കുമെന്നും പകരം നടത്തത്തോടാണ് താൽപര്യമെന്നും ട്വിങ്കിൽ പറയുന്നു. കഴിയുന്നത്ര പോഷകമൂല്യമുളള ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ട്. ശരീരത്തിന് നല്‍കുന്ന ഭക്ഷണം പോലെ തന്നെ മനസ്സിനും ഭക്ഷണം നല്‍കേണ്ടതുണ്ട്. അതിനാൽ തന്നെ പുസ്തകങ്ങളെ താൻ വളരെ അധികം സ്നേഹിക്കുന്നുവെന്നും അവർ പറയുന്നു.

പ്രശ്‌നങ്ങളെ ലാഘവത്തോടെ കാണാന്‍ പഠിക്കുക എന്നതാണ് ഏറ്റവും ആരോഗ്യകരമായ ശീലം. പ്രശ്‌നങ്ങൾ ഹീലിയം നിറച്ച ബലൂണുകളെപ്പോലെ ആണെന്ന് കരുതുക. അവ ആകാശത്തേക്ക് പറന്നു പോകുന്നതായി സങ്കല്‍പ്പിക്കുക. അത്തരം കാര്യങ്ങളെ ലൈറ്റായി നേരിടണമെന്നും അവർ പറയുന്നു.

Twinkle Khanna talks about health secrets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗൂഢാലോചന തെളിയിക്കാനായില്ല, ദിലീപിനെ വെറുതെ വിട്ടു; നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികൾ കുറ്റക്കാർ

'മഞ്ജു ഗൂഢാലോചന എന്ന് പറഞ്ഞപ്പോള്‍ എനിക്കെതിരെ ഗൂഢാലോചന തുടങ്ങി, പൊലീസ് ഉദ്യോഗസ്ഥ ഒപ്പം ചേര്‍ന്നു; ശ്രമിച്ചത് പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍'

ട്രംപ് ഇടപെട്ട് ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; കംബോഡിയയില്‍ വ്യോമാക്രമണം നടത്തി തായ്ലന്‍ഡ്, വീണ്ടും സംഘര്‍ഷം

'ഐ വാണ്ടഡ് ടു റേപ്പ് യു', ശ്വാസം മുട്ടിയിട്ടും ലൈംഗികാതിക്രമം തുടര്‍ന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതിയുടെ മൊഴി

'നടിപ്പ് ചക്രവര്‍ത്തി ഇനി ഒടിടിയില്‍ നടിക്കും'; കാന്തയുടെ ഒടിടി റിലീസ് തിയ്യതി

SCROLL FOR NEXT