മുട്ട 
Health

മഞ്ഞുകാലത്ത് പ്രതിരോധശേഷി ശക്തമാക്കാന്‍, ദിവസവും രണ്ട് മുട്ട വീതം

ദിവസവും മുട്ട കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ണുപ്പുകാലത്ത് പ്രതിരോധശേഷി ദുര്‍ബലമാകുന്നതോടെ പലവിധ രോഗങ്ങളും പിടിമുറുക്കും. കൂടാതെ ഈ കാലാവസ്ഥയില്‍ രക്തയോട്ടം മന്ദഗതിയിലാവുകയും എല്ലുകള്‍ക്കും സന്ധികള്‍ക്കുമൊക്കെ വേദനയുണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ ഈ പ്രശ്നങ്ങളെല്ലാം ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് തിരുത്തിയെടുക്കാം. ദിവസവും മുട്ട കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ദിവസവും രണ്ട് മുട്ട വീതം

മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്‍റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ രോഗാവസ്ഥയില്‍ നിന്ന് സംരക്ഷിക്കും. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ലുടെയ്ന്‍, സിയസാന്തിന്‍ തുടങ്ങിയ ഘടകങ്ങളെ വര്‍ധിപ്പിച്ച് എല്ലുകളെ കരുത്തുറ്റതാക്കാൻ ഇത് സഹായിക്കും.

തണുപ്പ് തുടങ്ങിയാൽ സൂര്യപ്രകാശം ഏൽക്കുന്നത് സ്വാഭാവികമായും കുറയുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന വൈറ്റമിന്‍ ഡിയുടെ അളവും കുറയും. 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ഒരു മുട്ടയിൽ അടങ്ങിയിരിക്കുന്നത്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ശുപാർശ ചെയ്യപ്പെടുന്നത്. ഒരു മുട്ട കഴിക്കുമ്പോൾ വേണ്ടതിന്റെ 82 ശതമാനം വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കും. തണുപ്പുകാലത്തെ മുടുകൊഴിച്ചിൽ തടയാൻ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും. ചര്‍മത്തിന്‍റെയും നഖത്തിന്‍റെയും ആരോഗ്യത്തിന് അവശ്യമായ ബയോട്ടിനും മുട്ടയില്‍ നിന്ന് ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി

'മരിക്കാന്‍ പേടിയാണ്, കാരണക്കാര്‍ രണ്ടാം ഭാര്യയും അമ്മയും'; പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

മലയാളി നഴ്സുമാർക്ക് ജർമനിയിൽ ജോലി, 250 ഒഴിവുകൾ,അപേക്ഷിക്കാൻ ജർമൻ ഭാഷ പ്രാവീണ്യം വേണ്ട; നോർക്ക വഴി ഇപ്പോൾ അപേക്ഷിക്കാം

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസ്; അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു

SCROLL FOR NEXT