White Rice Pexels
Health

രണ്ടേ രണ്ട് ചേരുവകൾ, വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കും, റെസിപ്പി

വൈറ്റ് റൈസിമൊപ്പം പയറും ക്വിനോവയും ചേർത്ത് വേവിക്കുന്നത് അതിന്റെ പോഷകമൂല്യം വർധിപ്പിക്കാൻ സഹായിക്കും.

സമകാലിക മലയാളം ഡെസ്ക്

ചോറെന്നാൽ മലയാളികൾക്ക് വെറുമൊരു ഭക്ഷണമല്ല, അത് ജീവിതശൈലിയുടെ ഒരു ഭാ​ഗം കൂടിയാണ്. ദിവസത്തിൽ കുറഞ്ഞത് ഒരു നേരമെങ്കിലും ചോറ് കഴിക്കണമെന്നത് നിർബന്ധമാണ്. എന്നാൽ ആരോ​ഗ്യ അവബോധം വർധിച്ചതോടെ വൈറ്റ് റൈസിനെ തള്ളി ബൗൺ റൈസിന് 'ആരോ​ഗ്യകര'മെന്ന ടാ​ഗ് നൽകി.

വൈറ്റ് റൈസിനെ അപേക്ഷിച്ച് ബൗൺ റൈസ് കൂടുതൽ പോഷക​ഗുണമുള്ളതാണ്. എന്നാൽ പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളേണ്ടതില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് പോഷകാഹാര വിദഗ്ധയായ കൈലി സഖൈദ ടിക്ടോക്കിൽ അവതരിപ്പിക്കുന്ന റിയലിസ്റ്റിക് ന്യൂട്രിഷന്‍ ടിപ്‌സ് എന്ന സീരിസിലൂടെ.

കാര്‍ബോഹൈഡ്രേറ്റ്സും ഊർജ്ജവും പെട്ടെന്ന് കിട്ടാനുള്ള ഒരു മികച്ച ഉറവിടമാണ് വൈറ്റ് റൈസ്. മാത്രമല്ല, പെട്ടെന്ന് ദഹിക്കുകയും ചെയ്യും. വൈറ്റ് റൈസിന്റെ പോഷക മൂല്യം ഒന്ന് അപ്​ഗ്രേഡ് ചെയ്യാനുള്ള പൊടിക്കൈയ്യും കൈലി സീരിസിൽ പറയുന്നു.

നന്നായി കഴുകിയ ഒരു കപ്പ് വൈറ്റ് റൈസും കുതിർത്തു വെച്ചിരുന്ന അരക്കപ്പ് പയറ് അല്ലെങ്കിൽ പരിപ്പ്, അരക്കപ്പ് ക്വിനോവ എന്നിവ ചേർത്ത് ഒന്നിച്ചു വേവിക്കാം. വേവിക്കാൻ സൗ ഉപയോ​ഗിക്കുന്നതിനെക്കാൾ റൈസ് കുക്കർ എടുക്കുന്നതാണ് നല്ലതെന്നും കൈലി പറയുന്നു. ഇത്തരത്തിൽ അപ്​ഗ്രേഡ് ചെയ്ത വൈറ്റ് റൈസ് വിഭവത്തിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.

വൈറ്റ് റൈസ് ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. പോഷകമൂല്യം കുറവാണെന്ന് കരുതി അവയെ പൂർണമായും തള്ളിക്കളയാതെ, പയറ്, ക്വിനോവ തുടങ്ങിയ ചെറിയ ചേരുവകൾ ഭക്ഷണത്തെ കൂടുതൽ തൃപ്തികരവും പോഷകസമൃദ്ധവുമാക്കുമെന്നും കൈലി പറയുന്നു.

Adding lentils and quinoa to white rice boosts protein and fiber in a simple rice cooker recipe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം: പിഎംഎ സലാമിനെതിരെ പൊലീസിൽ പരാതി

ഷു​ഗറു കൂടുമെന്ന ടെൻഷൻ വേണ്ട, അരി ഇങ്ങനെ വേവിച്ചാൽ പ്രമേഹ രോ​ഗികൾക്കും ചോറ് കഴിക്കാം

'പട്ടാഭിഷേകത്തിനും രാജവാഴ്ചയ്ക്കും മുമ്പ്...'; ഗേ ആയും പേരില്ലാത്തവനായും താര രാജാവ്; ഷാരൂഖ് ഖാനിലെ നടനെ കണ്ടെത്തിയ ടെലി ഫിലിമുകള്‍

ഡെലിവറി ഡ്രൈവർമാർ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പിഴ ലഭിക്കും; പുതിയ നിയമവുമായി ബഹ്‌റൈൻ

SCROLL FOR NEXT