വായ്പ്പുണ്ണ് പതിവാണോ, നിരാസമാക്കരുത് 
Health

വായ്പ്പുണ്ണ് പതിവാണോ? നിരാസമാക്കരുത്; ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോ​ഗലക്ഷണമാകാം

വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍ ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

വായിലെ അള്‍സര്‍ അഥവ വായ്പ്പുണ്ണ് വളരെ സാധാരണമായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണ്. മഞ്ഞ, വെള്ള നിറത്തില്‍ വായ്ക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വ്രണങ്ങളെയാണ് വായ്പ്പുണ്ണ് എന്ന് വിളിക്കുന്നത്. അധികകാലം നീണ്ടു നില്‍ക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം വായ്പ്പുണ്ണുകളെ നമ്മള്‍ ഗൗരവത്തില്‍ എടുക്കാറില്ല.

എന്നാല്‍ വായില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വ്രണങ്ങള്‍ പല രോഗങ്ങളുടെയും ആദ്യ ഘട്ട ലക്ഷണമാകാമെന്നാണ് ബ്രിസ്‌ട്രോള്‍ സര്‍വകലാശാല നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. വായ്പ്പുണ്ണിനെ തുടര്‍ന്നുണ്ടാകുന്ന വേദന സഹാക്കാത്തവര്‍ ചുരുക്കമായിരിക്കും. പല്ലുകള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍, ചതവ്, വിറ്റാമിനുകളുടെ അഭാവം, അണുബാധ, ബാക്ടീര മൂലവും വായ്പ്പുണ്ണ് ഉണ്ടാകാം.

വായില്‍ ഇടയ്ക്കിടെ അള്‍സര്‍ പ്രത്യക്ഷപ്പെടുന്നത് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാമെന്ന് പഠനത്തില്‍ പറയുന്നു. ദഹനനാളത്തെ ബാധിക്കുന്നതും ഓവർലാപ്പിങ് ലക്ഷണങ്ങളുള്ളതുമായ വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളാണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍. കൂടാതെ പ്രതിരോധ ശേഷി കുറഞ്ഞാലും ഇത്തരത്തില്‍ വായ്പ്പുണ്ണ് ഇടയ്ക്കിടെ ഉണ്ടാവാം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്താണ് ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങള്‍

ഇവ രണ്ടും ഒരു ഓട്ടോ ഇമ്മ്യൂണല്‍ കണ്‍ഡീഷനാണ്. പാരമ്പര്യ ജീനാണ് ക്രോൺസ് രോഗത്തിന് കാരണമാകുന്നതെങ്കില്‍ ഗോതമ്പ്, ബാർലി തുടങ്ങിയവയില്‍ കാണപ്പെടുന്ന ഗ്ലൂട്ടന്‍ എന്ന പ്രോട്ടീനാണ് സെലീയാക് എന്ന രോഗവസ്ഥയെ ട്രിഗര്‍ ചെയ്യുന്നത്. വയറുവേദന, വയറിളക്കം, വിളർച്ച, ക്ഷീണം, ഓക്കാനം, ഛർദ്ദി, സന്ധി വേദന തുടങ്ങിയവയാണ് ഇവയുടെ ലക്ഷണങ്ങള്‍.

ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതും ശ്രദ്ധിക്കണം. വേദനയും രക്തം ബ്ലീഡ് ചെയ്യുന്നതുമായി അവസ്ഥകള്‍ ക്രോണ്‍സ് ആന്‍ഡ് സീലിയാക് രോഗങ്ങളുടെ ലക്ഷണമാകാം. കൂടാതെ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഇരുമ്പിന്‍റെയും കുറവ് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നതിന് കാരണമാകാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT