വിഡിയോ സ്ക്രീൻഷോട്ട് 
Health

കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കണ്ട, ദേ ഈ വ്യായാമങ്ങള്‍ ചെയ്യാം; ഉന്മേഷവും ഊര്‍ജ്ജവും ഉറപ്പ്, വിഡിയോ 

ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണ് വിഡിയോയില്‍ കാണിച്ചിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

വ്യായാമം ചെയ്യണമെന്നൊക്കെ എല്ലാവര്‍ക്കുമറിയാം, പക്ഷെ മടിയാണ് പലരുടെയും പ്രധാന തടസ്സം. പുതച്ചുമൂടി കട്ടിലില്‍ കിടന്നുറങ്ങുന്നത് അവസാനിപ്പിച്ച് വ്യായാമം ചെയ്യണമെന്ന് ചിന്തിക്കാന്‍ തന്നെ പലര്‍ക്കും പ്രയാസമാണ്. എന്നാല്‍ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കാതെതന്നെ യോഗ ചെയ്യാം എന്ന് പറഞ്ഞാലോ? സെലിബ്രിറ്റി യോഗ ട്രെയിനര്‍ അനുഷ്‌ക പര്‍വാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയിലാണ് കട്ടിലില്‍ ഇരുന്ന് ചെയ്യാവുന്ന യോഗാസനങ്ങള്‍ പരിചയപ്പെടുത്തുന്നത്. 

ബട്ടര്‍ഫ്‌ളൈ പോസ്, ഹാപ്പി ബേബി പോസ്, സീറ്റഡ് പീജിയണ്‍ പോസ് തുടങ്ങി വ്യത്യസ്തമായ പോസുകളാണ് വിഡിയോയില്‍ കാണിച്ചിട്ടുള്ളത്. തലയിണയും മറ്റും ഉപയോഗിച്ചുള്ള ആസനങ്ങളും ഇക്കൂട്ടത്തിലുണ്ട്. കട്ടിലില്‍ തന്നെ ഇരുന്നുകൊണ്ട് ശ്വാസനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് അനുഷ്‌ക പറയുന്നു. 

പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന് കൂടുതല്‍ വഴക്കം ലഭിക്കാനും ശരീരത്തിന് ഉന്മേഷവും ഊര്‍ജ്ജവും ലഭിക്കാനുമൊക്കെ ഈ വ്യായാമങ്ങള്‍ നല്ലതാണ്. ഇതേ യോഗാസനങ്ങള്‍ കിടക്കുന്നതിന് മുമ്പ് ചെയ്യുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

SCROLL FOR NEXT