Vidya Malavade Instagram
Health

'പത്തു വര്‍ഷമായി സോപ്പ് ഉപയോഗിച്ചിട്ടില്ല, പകരം ഉപ്പിട്ടാണ് കുളിക്കുന്നത്', വിദ്യ മാൽവാഡെയുടെ സ്കിൻ കെയർ റുട്ടീൻ പിന്തുടരുന്നതിന് മുൻപ് ഇതു കൂടി അറിയണം

ഒരു സ്പൂൺ ഉപ്പും അൽപം വെള്ളവും ചേർത്ത് കുഴച്ച് നനഞ്ഞ ശരീരത്തിൽ പുരട്ടി കുളിക്കാറുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ പത്ത് വർഷമായി കുളിക്കാൻ സോപ്പിന് പകരം ഉപ്പാണ് ഉപയോ​ഗിക്കുന്നതെന്ന് നടി വിദ്യ മൽവാഡെ. നെ​ഗറ്റീവ് എനർജിയെ പുറന്തള്ളാനും മനസ് ശുദ്ധീകരിക്കാനും താൻ പാലിക്കുന്ന ദിനചര്യകൾ പങ്കുവെയ്ക്കുന്നുവെന്ന കുറിപ്പോടെയാണ് ബോളിവുഡ് താരം സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ധാരാളം ഫോളേവേഴ്സ് ഉള്ള വിദ്യ മൽവാഡെയുടെ വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിലും ചർച്ചയായി.

കഴിഞ്ഞ പത്ത് വർഷമായി താൻ സോപ്പ് ഉപയോ​ഗിച്ചിട്ടില്ല, പകരം പലപ്പോഴും ഉപ്പാണ് ഉപയോ​ഗിക്കുന്നത്. കുളിമുറിയിൽ എപ്പോഴും ഉപ്പ് കരുതി വയ്ക്കാറുണ്ട്. ഇതിൽ നിന്ന് ഒരു സ്പൂൺ ഉപ്പും അൽപം വെള്ളവും ചേർത്ത് കുഴച്ച് നനഞ്ഞ ശരീരത്തിൽ പുരട്ടി കുളിക്കാറുണ്ട്. ഇത് ശരീരവും മനസവും ശുദ്ധമാക്കാന്‍ തന്നെ സഹായിക്കുന്നുവെന്നും താരം പറയുന്നു.

മാത്രമല്ല, കുളിക്കുന്നതിനിടയില്‍ 30 സെക്കന്‍ഡ് ഷവര്‍ ഓഫ് ചെയ്ത ശേഷം നിങ്ങൾക്ക് നേരെ വരുന്ന നെഗറ്റീവ് എനര്‍ജികള്‍ നീക്കം ചെയ്തതിന് നന്ദി പറഞ്ഞു കൊണ്ട് ധാന്യക്കുക. ശേഷം ഷവർ ഓൺ ചെയ്യുക. ഉപ്പിനും അഴുക്കിനുമൊപ്പം നെഗറ്റീവ് എനര്‍ജിയും നമ്മുടെ ശരീരത്തില്‍ നിന്ന് പോകുന്നതായി ഈ സമയം ചിന്തിക്കുക. ഇത് നിങ്ങള്‍ക്ക് ദേഷ്യം, വേദന, വിഷമങ്ങള്‍, ഉത്കണ്ഠ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുമെന്നും താരം പറയുന്നു.

പത്ത് ദിവസം അടുപ്പിച്ച് ഉപ്പ് ഉപയോ​ഗിച്ച് കുളിച്ച ശേഷം പിന്നീട് റോസ് വാട്ടറോ കടലമാവോ മഞ്ഞളോ ഉപയോ​ഗിക്കാറുണ്ടെന്നും വിദ്യ പറയുന്നു. ഇതാണ് തന്റെ ശീലങ്ങളെന്നും താരം പറഞ്ഞു.

ചർമത്തിൽ ഉപ്പിന്റെ ഉപയോ​ഗം

എപ്സം സാൾട്ട് (Epsom salts) ശരീരത്തിൽ തേച്ചു കുളിക്കുന്നത് പേശികൾക്ക് വിശ്രമവും ശരീരവേദന കുറയ്ക്കാനും മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും. മഗ്നീഷ്യം, സൾഫർ, ഓക്സിജൻ എന്നിവ അടങ്ങിയ ഒരു ധാതു സംയുക്തമാണ് എപ്സം സാൾട്ട്. മഗ്നീഷ്യം സൾഫേറ്റ് എന്നും ഇത് അറിയപ്പെടുന്നു. ഇത് കുളിക്കാൻ ഉപയോഗിക്കാവുന്ന ഒരു 'ബാത്ത് സോൾട്ട്' ആണ്.

കൂടാതെ ചർമത്തിലെ മൃതകോശങ്ങൾ നീക്കാനും ഇത്തരത്തിൽ ഉപ്പ് ഉപയോ​ഗിച്ച് കുളിക്കുന്നത് നല്ലതാണ്. ഇത് ഉറക്കത്തിന്റെ ​ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ ഉപയോ​ഗം അമിതമായാൽ ഇത് ചർമത്തെ കൂടുതൽ വരണ്ടതാക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഇത്തരത്തിൽ ഉപ്പ് ഉപയോ​ഗിച്ച് കുളിക്കാൻ പാടുള്ളൂ. നിങ്ങളുടെ ചർമം സെൻസിറ്റീവ് ആണെങ്കിൽ ഈ ശീലം ഒഴിവാക്കുന്നതാണ് നല്ലത്.

സോപ്പിന് പകരം ഉപ്പ് ഉപയോ​ഗിക്കാമോ?

ഒരിക്കലും ഉപ്പ് സോപ്പിന് പകരമാകില്ല. കാരണം, ശരീരത്തിലെ എണ്ണമയം, ഗ്രീസും വിഘടിപ്പിച്ച് കഴുകിക്കളയാൻ സോപ്പിന് സാധിക്കുന്ന പോലെ ഉപ്പിന് കഴിയില്ല. ഉപ്പിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ടെങ്കിലും ചർമത്തിലെ അഴുക്കും എണ്ണയും നീക്കം ചെയ്യാനാകില്ല. ഒരു സ്ക്രബ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെങ്കിലും എണ്ണമയവും ഗ്രീസും നീക്കം ചെയ്യില്ല.

Vidya Malavade Skin care routine: using salt for regular bath

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജീവപര്യന്തം തടവ്, രണ്ടുലക്ഷം രൂപ പിഴ

ആപ്പിളിന്റെ തൊലി കളയേണ്ട, ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

ഒന്നുമില്ലായ്മയിൽ നിന്ന് സൂപ്പർ സ്റ്റാറായി മാറിയ ടി കെ മഹാദേവൻ; 'കാന്ത' ഒടിടിയിലേക്ക്, എവിടെ കാണാം?

ടാറ്റ മെമ്മോറിയൽ സെന്ററിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ഡിസംബർ 1

സെവാഗിന്റെ റെക്കോര്‍ഡ് തിരുത്തി; ടെസ്റ്റില്‍ ഋഷഭ് പന്തിന് അനുപമ നേട്ടം

SCROLL FOR NEXT