പ്രതീകാത്മക ചിത്രം 
Health

കറുത്ത കട്ടിയുള്ള പുരികം വേണോ? വീട്ടിൽ ചെയ്യാം ഈ 5 കാര്യങ്ങൾ 

പുരികം കൊഴിയുന്നത് തടയാനും കട്ടിയോടെ വളരാനും ഈ 5 കാര്യങ്ങൾ ചെയ്യാം

Author : സമകാലിക മലയാളം ഡെസ്ക്

റുത്ത കട്ടിയുള്ള പുരികം വേണമെന്ന് ആ​ഗ്രഹിക്കുന്നവരാണ് ഏറെപ്പേരും. പുരികം കൊഴിയുന്നത് തടയാനും കട്ടിയോടെ വളരാനുമൊക്കെ സഹായിക്കുന്ന പല ഉത്പന്നങ്ങളും ഇപ്പോൾ വിപണിയിൽ ലഭ്യവുമാണ്. എന്നാൽ ഇതൊക്കെ വീട്ടിൽ തന്നെ ചെയ്യാമെങ്കിലോ? 

► പുരികങ്ങളുടെ ആരോ​ഗ്യത്തിന് നാരങ്ങ വളരെ നല്ലതാണ്. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി, സി, ഫോളിക് ആസിഡ് എന്നിവ പുരികം വളരാൻ സഹായിക്കും. പകുതി മുറിച്ച നാരങ്ങ ഉപയോ​ഗിച്ച് ഇരു പുരികങ്ങളും നന്നായി മസാജ് ചെയ്യണം. അഞ്ച് മിനിറ്റ് വച്ചശേഷം ചെറു ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയാം. 

► മുടിയുടെ ആരോ​ഗ്യത്തിനും പുടികം കട്ടിയോടെ വളരാനുമെല്ലാം സഹായിക്കുന്ന ഒന്നാണ് കറിവേപ്പില. കറിവേപ്പില ചതച്ച് ചെറുചൂടു വെള്ളത്തിൽ രാത്രി മുഴുവൻ ഇട്ടുവച്ചശേഷം പിറ്റേന്ന് രാവിലെ മൃദുവായി അരച്ചെടുത്ത് പുരികത്തിൽ പുരട്ടണം. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോ​ഗിച്ച് കഴുകിക്കളയാം. 

► അൽപം ഒലീവ് ഓയിൽ ഉറങ്ങുന്നതിന് മുമ്പ് പുരുകത്തിൽ തേക്കുന്നത് നല്ലതാണ്. ഇത് പുരികം നല്ല ആകൃതിയിൽ കട്ടിയായി വളരാൻ സഹായിക്കും. 

► മുട്ടയുടെ വെള്ള പുരികത്തിന് നല്ലതാണ്. മുട്ട പൊട്ടിച്ച് വെള്ള വേർതിരിച്ചെടുത്തശേഷം ഒരു കഷ്ണം പഞ്ഞി എടുത്ത് അതിൽ മുക്കിയശേഷം 20 മിനിറ്റോളം പുരികത്തിൽ നന്നായി മസാജ് ചെയ്യണം. ഇത് പുരികം കട്ടിയോടെയും വല്ല ആകൃതിയിലും വളർന്നുവരാൻ നല്ലതാണ്. 

► സൗന്ദര്യവർദ്ധക ശ്രമങ്ങളിലെല്ലാം മുടങ്ങാതെ സ്ഥാനം പിടിക്കുന്ന ഒന്നാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ജൽ എടുത്ത് രാവിലെയും വൈകിട്ടും പുരികത്തിൽ മസാജ് ചെയ്യുന്നത് പുരികം കൊഴിച്ചിൽ തടയാൻ സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

'നല്ല വേദനയുണ്ട്, കീമോ ഉടൻ തുടങ്ങും'; ആരോ​ഗ്യാവസ്ഥ പങ്കുവച്ച് രേണു സുധി

പറവൂരിന് 54 വർഷത്തിന് ശേഷം ചരിത്ര നിയോഗം; വി ഡി സതീശന്റെ കന്നി ബജറ്റ് വെള്ളിയാഴ്ച സഭയിൽ

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

പൊതുപ്രവർത്തകരുടെ അഴിമതിക്കേസുകൾ പൂഴ്ത്തി സർക്കാർ; വിചാരണാനുമതി നൽകാതെ കെട്ടിക്കിടക്കുന്നത് 74 ഫയലുകൾ

SCROLL FOR NEXT