clay pot Pinterest
Health

ഫ്രിഡ്ജിനെക്കാൾ മെച്ചം, മൺകലത്തിലെ വെള്ളത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ

കളിമണ്ണിന് ആൽക്കലൈൻ ഗുണമുള്ളതിനാൽ വെള്ളത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

വെയിൽ വാടി തളർന്നു വരുമ്പോൾ കുറച്ചു തണുത്തവെള്ളം കുടിക്കാൻ കിട്ടുന്നത് ആശ്വസമാണ്. അതിനായി മിക്കപ്പോഴും നമ്മൾ ഫ്രിഡ്ജിനെയാണ് ആശ്രയിക്കുക. ഇന്ന് മിക്ക വീടുകളിലും ഫ്രിഡ്ജ് ഉള്ളതിനാൽ അത് കൂടുതൽ എളുപ്പവുമായി. എന്നാൽ പരമ്പരാ​ഗതമായി ഉപയോ​ഗിച്ചുകൊണ്ടിരുന്ന മൺപാത്രങ്ങളിൽ വെള്ളം കുടിക്കുന്നതു കൊണ്ട് ആരോ​ഗ്യ​ഗുണങ്ങൾ ഇരട്ടിയാണ്.

മൺകലത്തിലെ സുഷിരങ്ങളിലൂടെ വെള്ളം ബാഷ്പീകരിക്കപ്പെടുന്നതിലൂടെ വെള്ളത്തിന് തണുപ്പുണ്ടാകുന്നു. എന്നാൽ ഫ്രിഡ്ജിലെ വെള്ളം പോലെ അമിത തണുപ്പില്ലാത്തതിനാൽ ഇത് തൊണ്ടവേദന, ചുമ പോലുള്ളത് ഉണ്ടാക്കില്ല. മാത്രമല്ല, കളിമണ്ണിന് ആൽക്കലൈൻ ഗുണമുള്ളതിനാൽ വെള്ളത്തിലെ ആസിഡിന്റെ അളവ് കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

മൺപാത്രത്തിൽ സൂക്ഷിക്കുന്ന വെള്ളത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രകൃതിദത്ത ധാതുക്കൾ അടങ്ങിയിട്ടുണ്ടാവും. മൺപാത്രത്തിലെ വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ കാണപ്പെടുന്ന ബിപിഎ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ മൺപാത്രങ്ങളിൽ ഉണ്ടാകില്ല.

ഫ്രിഡ്ജിലെ വെള്ളം സൗകര്യപ്രദമാണെങ്കിലും അതിന് ചില ദോഷവശങ്ങളുണ്ട്. അമിതമായി തണുപ്പിച്ച വെള്ളം കുടിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും ഭക്ഷണത്തിലെ കൊഴുപ്പ് കട്ടിയാകുന്നതിനും കാരണമാകും, ഇത് ദഹനത്തെ സാവധാനത്തിലാക്കുന്നു. വെയിലത്ത് നിന്ന് വന്ന് ഉടനെ ഐസ് വെള്ളം കുടിക്കുന്നത് ശരീരത്തിന് ആഘാതം ഉണ്ടാക്കുകയും തൊണ്ടയിൽ അസ്വസ്ഥതകളുണ്ടാക്കുകയും ചെയ്യും. കൂടാതെ, ഇത് രോഗപ്രതിരോധ ശേഷിയെ ബാധിക്കാനും സാധ്യതയുണ്ട്.

മൺപാത്രത്തിലെ വെള്ളം ഗുണനിലവാരമുള്ളതായി നിലനിർത്താൻ, ആഴ്ചയിലൊരിക്കൽ മൃദുവായ ബ്രഷ് ഉപയോഗിച്ച് പാത്രം കഴുകുകയും വെയിലത്ത് വെച്ച് ഉണക്കുകയും വേണം. ഇത് ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.

Water in clay pots better than fridge health benefits

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

181 തഹസില്‍ദാര്‍മാരുടെ കൂട്ട സ്ഥലംമാറ്റത്തിന് സ്റ്റേ, ഇടപെട്ട് ട്രിബ്യൂണല്‍, സര്‍ക്കാരിന് തിരിച്ചടി

'ഈഴവന്റെ വളര്‍ച്ച തടയുന്നത് ഇത്തരം കുലംകുത്തികള്‍; ഭീഷണി വേണ്ട, അതേ നാണയത്തില്‍ തിരിച്ചടിക്കും'

'ആ രാത്രി മുഴുവന്‍ ഞാന്‍ കരഞ്ഞു, സുവേന്ദു എന്റെ കൂടെ നിന്നു'; മുഖ്യമന്ത്രിയെ പ്രശംസിച്ച് മഹുവ മൊയ്ത്ര; വീണ്ടും ചര്‍ച്ചയായി ബംഗാള്‍ രാഷ്ട്രീയം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവര്‍ത്തകന് 27 ദിവസത്തിന് ശേഷം ജാമ്യം

2.5 ലക്ഷത്തോളം പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി; ബ്രിട്ടനില്‍ പാക് ഗ്രൂമിങ് ഗ്യാങിനെതിരെ ഞെട്ടിക്കുന്ന വിവരങ്ങള്‍, റിപ്പോര്‍ട്ട്