രാത്രിയായാലും ശരീരം തണുക്കാത്ത അവസ്ഥ, മരണം വരെ സംഭവിക്കാം, എന്താണ് ഹീറ്റ് സ്ട്രോക്ക്?

ശരീരതാപനില 40 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്ന അടിയന്തിര ആരോഗ്യസ്ഥിതിയാണ് ഹീറ്റ് സ്ട്രോക്ക് (Sunstroke).
Heat stroke
Heat strokePinterest
Updated on
1 min read

ചൂട് കഠിനമായതോടെ ഹീറ്റ് സ്ട്രോക്ക് പോലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത വർധിച്ചുവെന്ന് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ജാ​ഗ്രതയല്ല, മുൻകരുതലാണ് ആവശ്യം. ശരീരം സാധാരണയായി വിയർക്കുന്നതിലൂടെ ചൂടു പുറത്താക്കിയാണ് താപസമതുലിതാവസ്ഥ നിലനിർത്തുന്നത്. എന്നാൽ ദീർഘ നേരെ നീണ്ടുനിൽക്കുന്ന ചൂട് എക്സ്പോഷറിൽ ഈ പ്രതിരോധ സംവിധാനം ദുർബലമാകുന്നു. ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിക്കാം.

ഇത് ശരീരതാപനില ക്രമേണ ഉയരാനും വെയിൽ മാറിയ ശേഷവും ശരീര താപനില ഉയർന്നു തന്നെ നിൽക്കാനും കാരണമാകും. രാത്രി പോലും ശരീരം തണുക്കാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും. ഇതോടെ ശരീരത്തിന്റെ കോർ ടെമ്പറേച്ചർ ഉയർന്ന നിലയിൽ തുടരുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും ചെയ്യുന്നു.

ഇത് കഠിനമായ ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നു. കെട്ടിടങ്ങൾ, റോഡുകൾ, കുറഞ്ഞ പച്ചപ്പ്—ഇവയൊക്കെയാണ് നഗരങ്ങളിൽ ചൂട് അടിഞ്ഞുകൂടാൻ കാരണമാകുന്നത്. സൂര്യപ്രകാശം ഇല്ലാത്ത സമയത്തും ചൂട് നിലനിൽക്കാൻ ഇത് കാരണമാകുകയാണ്.

Heat stroke
മുഖത്ത് മാത്രമല്ല, ശരീരത്തിലും കുരുക്കൾ; നിത്യജീവിതത്തിൽ നിന്ന് എടുത്തുകളയേണ്ട ദുശ്ശീലം

ശരീരതാപനില 40 ഡി​ഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്ന അടിയന്തിര ആരോഗ്യസ്ഥിതിയാണ് ഹീറ്റ് സ്ട്രോക്ക് (Sunstroke). ഇത് തലച്ചോറ്, വൃക്ക, പേശികൾ എന്നിവയ്ക്ക് സ്ഥിരമായ തകരാറോ മരണമോ ഉണ്ടാക്കാം. താപനില ഉയരുന്നത് ഭ്രമം (delirium), കോമ തുടങ്ങിയ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. ഇത് ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്ന ഗുരുതരമായ ഇൻഫ്ലമേറ്ററി പ്രതികരണമായി മാറിയേക്കാം. ചികിത്സ വൈകിയാൽ ജീവനുവരെ ഭീഷണി ഉണ്ടായേക്കാം.

Heat stroke
ചെറിയ അശ്രദ്ധ പോലും കുട്ടികളിൽ ആസ്ത്മ ട്രി​ഗർ ചെയ്യാം, നിങ്ങളുടെ വീട് എങ്ങനെ ട്രി​ഗർ-ഫ്രീ ആയി സൂക്ഷിക്കാം | World Asthma Day

ഹീറ്റ് സ്ട്രോക്കിൽ നിന്ന് രക്ഷനേടാനുള്ള എളുപ്പമാർ​ഗം ശരീര് എപ്പോഴും തണുപ്പിക്കുകയെന്നതാണ്. 10 മിനിറ്റിൽ 1°C വീതം ശരീര താപനില കുറയ്ക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുക. ഇത് വൈകിയാൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. മതിയായ വെള്ളം കുടിക്കുക, ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്തുക, തണുപ്പുള്ള ഇടങ്ങളിൽ വിശ്രമിക്കുക, നല്ല വായുസഞ്ചാരം ഉറപ്പാക്കുക, ഇടയ്ക്കിടെ വിശ്രമം എടുക്കുക തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. തലവേദന, ക്ഷീണം, അമിത വിയർപ്പ്, തലചുറ്റൽ—ഇവയെല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ തുടക്ക സൂചനകളാകാമെന്നും വിദ​ഗ്ദ‍ർ പറയുന്നു.

Summary

What is Heat stroke, how to reduce it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com