മുഖത്ത് മാത്രമല്ല, ശരീരത്തിലും കുരുക്കൾ; നിത്യജീവിതത്തിൽ നിന്ന് എടുത്തുകളയേണ്ട ദുശ്ശീലം

ചർമത്തിലെ മൃതകോശങ്ങൾ കൃത്യസമയത്ത് നീക്കം ചെയ്യാതിരിക്കുന്നതും ശരീരത്തിലെ കുരുക്കൾക്ക് കാരണമാകും.
Body Acne
Body AcnePinterest
Updated on
1 min read

തികഠിനമായ വേനൽക്കാലത്ത് മുഖക്കുരു പോലെ പലരെയും അലട്ടുന്ന ഒന്നാണ് ശരീരത്തിലുണ്ടാകുന്ന കുരുക്കൾ (Body Acne). നെഞ്ചിലും തോളിലും പുറംഭാ​ഗത്തുമൊക്കെ ഉണ്ടാകുന്ന ഇത്തരം കുരുക്കൾക്ക് പിന്നിൽ നാം നിത്യജീവിതത്തിൽ ചെയ്യുന്ന ചില തെറ്റായ ശീലങ്ങളാണ്. വേനൽക്കാലത്ത് ചർമസംരക്ഷണത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ വഴി ഈ പ്രശ്നം പൂർണമായും ഒഴിവാക്കാൻ സാധിക്കുമെന്ന് ആരോഗ്യവിദ​ഗ്ധർ പറയുന്നു.

ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നവരിലും കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നവരിലും ശരീരത്തിൽ കുരുക്കൾ വരാനുള്ള സാധ്യത കൂടുതലാണ്. വ്യായാമം കഴിഞ്ഞ് വിയർപ്പിൽ കുതിർന്ന വസ്ത്രക്കൾ ​വീണ്ടും ദീ‍ർഘനേരം ധരിക്കുന്നത് ച‍ർമത്തിൽ പ്രകോപനം ഉണ്ടാക്കാനും സുഷിരങ്ങൾ അടയാനും കാരണമാവും. വിയർപ്പും ചർമത്തിലെ എണ്ണമയവും ബാക്ടീരിയകളും ഒത്തുചേരുമ്പോൾ കുരുക്കൾ വേഗത്തിൽ പ്രത്യക്ഷപ്പെടാം.

വ്യായാമം കഴിഞ്ഞ ഉടൻ വസ്ത്രം മാറുകയും തണുത്ത വെള്ളത്തിൽ കുളിക്കുകയും ചെയ്യുന്നത് കുരുക്കൾ വരുന്നത് തടയാൻ സഹായിക്കും. ചർമത്തിലെ മൃതകോശങ്ങൾ കൃത്യസമയത്ത് നീക്കം ചെയ്യാതിരിക്കുന്നതും ശരീരത്തിലെ കുരുക്കൾക്ക് കാരണമാകും. വേനൽക്കാലത്ത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണയെങ്കിലും സാലിസിലിക് ആസിഡ് അടങ്ങിയ ബോഡി വാഷുകൾ ഉപയോഗിക്കുന്നത് ഗുണകരമാണ്.

Body Acne
എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്താൽ പോരാ, എന്താണ് ഐഡിയൽ ബ്രേക്ക്ഫാസ്റ്റ്?

ഇത് സുഷിരങ്ങളിൽ അടിഞ്ഞു കൂടിയ അഴുക്കും എണ്ണമയവും നീക്കം ചെയ്യാൻ സഹായിക്കും. എന്നാൽ അമിതമായി ചർമം ഉരച്ചു കഴുകുന്നത് ചർമത്തിൽ കൂടുതൽ തടിപ്പുകൾ ഉണ്ടാകാൻ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വസ്ത്രധാരണത്തിലും വേണം ശ്രദ്ധ

വേനൽക്കാലത്ത് ഇറുകിയ വസ്ത്രങ്ങളും സിന്തറ്റിക് തുണിത്തരങ്ങളും വിയർപ്പ് ചർമത്തിൽ തന്നെ തങ്ങിനിൽക്കാൻ കാരണമാകും. വായു സഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് വിയർപ്പ് വേ​ഗത്തിൽ ഉണങ്ങാനും ചർമത്തെ തണുപ്പിക്കാനും സഹായിക്കും. അതുപോലെ കിടക്കവിരിയിലും തലയിണക്കവറും കൃത്യമായ കഴുകി വൃത്തിയായി സൂക്ഷിക്കേണ്ടതും പ്രധാനമാണ്.

Body Acne
ഒരു 20 സെക്കൻഡ് തരുവോ? ആരോ​ഗ്യം തിരിച്ചുപിടിക്കാം! | World Hand Hygiene Day

ശരീരത്തിലെയാണെങ്കിലും മുഖത്തെയാണെങ്കിലും കുരുക്കൾ നഖം ഉപയോ​ഗിച്ചു പൊട്ടിക്കുന്നത് ഒഴിവാക്കണം. ഇത് പാടുകൾ ഉണ്ടാക്കാനും അണുബാധ പടരാനും ഇടയാക്കും. ധാരാളം വെള്ളം കുടിക്കുന്നതും എണ്ണമയമുള്ള ഭക്ഷണങ്ങൾ കുറയ്ക്കുന്നതും ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ലളിതമായ ഇത്തരം മുൻകരുതലുകൾ എടുത്തിട്ടും കുരുക്കൾ മാറുന്നില്ലെങ്കിൽ ഒരു ചർമരോഗ വിദഗ്ധന്റെ സമീപിക്കണം.

Summary

Summer Health care: How to reduce Body Acne

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com