

കൈ കഴുകൽ പോലെ ലളിതമായ ഒരു പ്രക്രിയയ്ക്ക് ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാനാകുമെന്നതിന്റെ ഓർമപ്പെടുത്തലാണ് ലോക കൈ ശുചിത്വ ദിനം (World Hand Hygiene Day). ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ 'സേവ് ലൈവ്സ്: ക്ലീൻ യുവർ ഹാൻഡ്സ്' എന്ന കാമ്പെയ്‌ൻ്റെ ഭാഗമായി എല്ലാ വർഷവും മെയ് 5നാണ് ഹാൻഡ് ഹൈജീൻ ദിനം ആചരിക്കുന്നത്.
തിരക്കിനിടെ കൈകൾ കഴുകലെന്ന അടിസ്ഥാന ശീലം നമ്മൾ അവഗണിക്കുന്നത് പല ഗുരുതര രോഗങ്ങൾക്കും വഴിതുറക്കാമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിത്യവും ഫോൺ, കറൻസി, വാതിൽ, ടോയ്ലറ്റ് പോലുള്ളയിടങ്ങളിൽ എണ്ണമറ്റ രോഗാണുക്കളുമായി നാം സമ്പർക്കം പുലർത്തുന്നു.
ശരിയായ ശുചിത്വമുല്ലെങ്കിൽ ഈ അദൃശ്യ സൂക്ഷ്മാണുക്കൾ നമ്മൾ ശരീരത്തിൽ എത്താനും അണുബാധയ്ക്ക് കാരണമാവുകയും ചെയ്യാം. 20 സെക്കൻഡ് നീണ്ടു നിൽക്കുന്ന ലളികമായ കൈകഴുകൽ ദിനചര്യ രോഗ സാധ്യത ഗണ്യമായി കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അണുബാധകൾ (HAIs) 55 ശതമാനം വരെ കുറയ്ക്കാൻ കൈകളുടെ ശുചിത്വത്തിന് സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 'ആക്ഷൻ സേവ് ലൈഫ്' എന്നതാണ് ഇത്തവണത്തെ ഹാൻഡ് ഹൈജീൻ ദിനത്തിന്റെ പ്രമേയം. അണുബാധ തടയുന്നതിന് ശരിയായ കൈശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.
കൈകളുടെ ശുചിത്വം ഇത്ര പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നു.
കുട്ടികളും പ്രായമായവരും പോലുള്ള ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുന്നു.
ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട അണുബാധകൾ കുറയ്ക്കുന്നു.
മൊത്തത്തിലുള്ള ആരോഗ്യവും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുന്നു.
വയറിളക്കം
മലിനമായ ഭക്ഷണം, വെള്ളം, അല്ലെങ്കിൽ ഇ. കോളി പോലുള്ള ബാക്ടീരിയകളുമായി കൈകൾ സമ്പർക്കം പുലർത്തുമ്പോഴാണ് വയറിളക്ക അണുബാധ പടരുന്നത്. മലം, മലബന്ധം, നിർജ്ജലീകരണം എന്നിവയാണ് ലക്ഷണങ്ങൾ.
ഭക്ഷണത്തിന് മുമ്പും ശേഷവും, വിശ്രമമുറി ഉപയോഗത്തിനു ശേഷവും ശരിയായ കൈകഴുകൽ അണുബാധ സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു.
ശ്വസന അണുബാധകൾ (ജലദോഷവും പനിയും)
വൈറസുകൾ ഉപരിതലത്തിൽ നിന്ന് കൈകളിലേക്കും പിന്നീട് മുഖത്തേക്കും പകരുന്നത് അണുബാധസാധ്യത വർധിപ്പിക്കുന്നു. ചുമ, തൊണ്ടവേദന, പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ഇടയ്ക്കിടെ കൈകഴുകുന്നത് അണുബാധ ഫലപ്രദമായി തകർക്കാൻ സഹായിക്കുന്നു.
വൈറസ് കൈകളിലൂടെ ശരീരത്തിലെത്താം. പനി, ചുമ, ക്ഷീണം, രുചിയോ മണമോ നഷ്ടപ്പെടൽ എന്നിവയാണ് ലക്ഷണങ്ങൾ. സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് വൈറസുകളെ നശിപ്പിക്കുകയും പകരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ശുചിത്വമില്ലാത്ത സാഹചര്യത്തിലും കൈകൾ കൊണ്ടും ഭക്ഷണം മലിനമാകാനും ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയും വർധിക്കുന്നു. ഓക്കാനം, ഛർദ്ദി, വയറുവേദന എന്നിവയിലേക്ക് ഇത് നയിക്കാം. ഭക്ഷണം കൈകാര്യം ചെയ്യുന്നതിന് മുമ്പ് കൈ കഴുകുന്നത് ദോഷകരമായ ബാക്ടീരിയകൾ പടരുന്നത് തടയാൻ സഹായിക്കുന്നു.
ശുദ്ധമാല്ലത്ത കൈകൾ കൊണ്ട് മുഖത്ത് തൊടുന്നത് കൺജങ്ക്റ്റിവിറ്റിസ് അല്ലെങ്കിൽ ചർമ പ്രശ്നങ്ങൾ പോലുള്ള അണുബാധകൾക്ക് കാരണമാകും. ചുവപ്പ്, ചൊറിച്ചിൽ, തിണർപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. വൃത്തിയുള്ള കൈകൾ കണ്ണുകൾ, ചർമ്മം തുടങ്ങിയ സെൻസിറ്റീവ് ഭാഗങ്ങളിലേക്ക് രോഗാണുക്കൾ പകരുന്നത് കുറയ്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates